News >> ദൈവദാസന്‍ മാര്‍ കാവുകാട്ടിന്‍റെ നാമകരണം: അതിരൂപതാതല നടപടി പൂര്‍ത്തിയായി

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്‍റെ നാമകരണത്തിന്‍റെ അതിരൂപതാതല നടപടികള്‍ പൂര്‍ത്തിയായി. സമാപന സമ്മേളനവും കൃതജ്ഞതാബലിയും 18നു ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ രാവിലെ 9.30ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു ദൈവദാസന്‍റെ കബറിടത്തില്‍ പ്രാര്‍ഥനയും നടക്കും.  തുടര്‍ന്ന് ചേരുന്ന സമ്മേളനം സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മാര്‍ ജോസഫ് പെരുന്തോട്ടം നാമകരണ നടപടികളുടെ അതിരൂപതാതലസമാപന പ്രഖ്യാപനം നടത്തും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, ബിഷപ് മാര്‍ മാത്യു വട്ടക്കുഴി, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍, പ്രഫ.തോമസ് കണയംപ്ലാക്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും.  നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍ റവ.ഡോ.മാത്യു മഠത്തിക്കുന്നേല്‍, വൈസ് പോസ്റ്റുലേറ്റര്‍മാരായ ഫാ.മാത്യു മറ്റം, സിസ്റ്റര്‍ ജയിന്‍ കൊട്ടാരം സിഎംസി, ഹിസ്റ്ററിക്കല്‍ കമ്മീഷന്‍ പ്രസിഡന്‍റ് റവ.ഡോ.ജോസഫ് കൊല്ലാറ, മെത്രാപ്പോലീത്തന്‍പള്ളി വികാരി ഫാ. കുര്യന്‍ പുത്തന്‍പുര, ഫാ. തോമസ് പ്ലാപ്പറമ്പില്‍, റവ.ഡോ.ടോം കൈനിക്കര എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കുംSource: Deepika