News >> മാനവപുരോഗതിയെ ലക്ഷ്യം വയ്ക്കണം: സിനഡ്
സീറോ മലബാര്‍ സഭ തന്‍റെ ശുശ്രൂഷകളില്‍ മാനവപുരോഗതിക്ക് കൂടുതല്‍ പ്രാമുഖ്യം നല്കണമെന്ന് സഭാപിതാക്കډാര്‍ ഊന്നിപ്പറഞ്ഞു. അതിനായി ചൈതന്യവും തീക്ഷണതയും നിറഞ്ഞ വൈദികര്‍ ധാരാളമായി സഭയിലുണ്ടാകണം. സഭയ്ക്ക് നല്കപ്പെടുന്ന പുതിയ ശുശ്രൂഷാരംഗങ്ങളില്‍ എല്ലാ മതങ്ങളേയും സ്പര്‍ശിക്കുന്ന സേവനം കാഴ്ചവയ്ക്കുവാന്‍ സഭാമക്കള്‍ക്ക് കഴിയണം. സമര്‍പ്പിതവര്‍ഷത്തിന്‍റെ സമാപനം ഓരോ രൂപതകളിലും അവരവരുടെ ക്രീയാത്മകമായ പരിപാടികള്‍ യോജിപ്പിച്ച് നടപ്പിലാക്കാന്‍ തീരുമാനിച്ചു. സഭയില്‍ സമര്‍പ്പിതര്‍ കാഴ്ചവയ്ക്കുന്ന പുരോഗമനപരവും, ത്യാഗോജ്വലവുമായസേവനം പ്രശംസനീയമാണെന്ന് സിനഡ് ഊന്നിപറഞ്ഞു. കരുണയുടെവര്‍ഷത്തെക്കുറിച്ച് സിനഡ് ചര്‍ച്ച ചെയ്തു. ആഗോളസഭ വളരെ സന്തോഷത്തോടെയാണ് പരിശുദ്ധപിതാവിന്‍റെ ഈ പ്രഖ്യാപനം സ്വീകരിച്ചത്. യേശുവിന്‍റെ മാതൃകയുടെ അടുത്ത് നില്ക്കുവാനാണ് സഭ പരിശ്രമിക്കേണ്ടത്. വ്യക്തിപരമായ കാരുണ്യം മാത്രമല്ല, ഘടനാപരമായ പ്രവര്‍ത്തനങ്ങളില്‍ കാരുണ്യമുണ്ടാകണം. കാരുണ്യത്തിന്‍റെ മുഖം സഭയ്ക്കുണ്ടാകണം. അതോടൊപ്പം സത്യത്തിനും നീതിക്കും അവധി കൊടുത്തിട്ട് കാരുണ്യം നടപ്പിലാക്കുവാന്‍ സാധിക്കുകയില്ല. സഭയില്‍ യേശുവിന്‍റെ കാരുണ്യത്തിന്‍റെ മുഖം ദര്‍ശിക്കുവാന്‍ സഹായിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെപ്പറ്റി സിനഡ് ചര്‍ച്ച നടത്തി. വ്യക്തികളുടെ സ്വഭാവരൂപീകരണം പ്രധാനമായും നടക്കുന്ന ചെറുപ്രായത്തില്‍ അവര്‍ക്കുലഭിക്കുന്ന സ്നേഹവും പരിചരണവും അവരില്‍ കാരുണ്യത്തിന്‍റെ ഉറവസൃഷ്ടിക്കാന്‍ സഹായിക്കും. ഇക്കാര്യത്തില്‍ വ്യക്തികളും സ്ഥാപനങ്ങളും കൂടുതല്‍ ശ്രദ്ധിക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു. പ്രകൃതിയുടെ കരച്ചില്‍ ശ്രദ്ധിക്കുവാനും ശബ്ദമില്ലാത്തവരുടെ ശബ്ദമാകുവാനും സഭയ്ക്കുസാധിക്കണം.
Source: SMCIM