News >> ജീസസ് യൂത്ത് അന്തർദേശീയമായി അംഗീകരിക്കപ്പെട്ടതിന്റെ പ്രസക്തി എന്താണ്?


ജീസസ് യൂത്ത് അസോസിയേഷനായി അംഗീകരിക്കപ്പെട്ടത് എന്തിനാണ്?

അസോസിയേഷൻ എന്ന വാക്ക് കാനോനികമായി നിയമപരമായി ഉപയോഗിക്കുന്ന ~ഒരു പദമാണ്. സഭയിൽ ഔദ്യോഗികമായി ഉപയോഗിക്കുന്ന വാക്കാണിത്. ഈ ഗണത്തിൽ മുന്നേറ്റങ്ങളും സമൂഹങ്ങളും ഉൾപ്പെടും. രണ്ടാം വത്തിക്കാൻ സൂനഹദോസിനുശേഷം പരിശുദ്ധാത്മാവ് തിരുസഭയിൽ ധാരാളം മുന്നേറ്റങ്ങൾക്കും കമ്മ്യൂണിറ്റികൾക്കും ജന്മം നൽകിയിട്ടുണ്ടല്ലോ. ഇവയെ ആദ്യമായി ഒന്നിച്ചുവിളിച്ചുകൂട്ടിയത് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ്. അദ്ദേഹം മൂന്ന് വാക്കുകളാണ് ഉപയോഗിച്ചത്- സഭാത്മക മുന്നേറ്റങ്ങൾ, അസോസിയേഷനുകൾ, പുതുസമൂഹങ്ങൾ (Ecclesial Movements, Associations and New Communities). ഇത് നടന്നത് 1998 മെയ് 30-ന് റോമിൽ വച്ചാണ്. ആ അവസരത്തിൽ പരിശുദ്ധപിതാവ് സഭാത്മകപ്രസ്ഥാനങ്ങൾക്ക് മൂന്നാം സഹസ്രാബ്ദത്തിലേക്ക് ഒരു പുതിയ ചക്രവാളം തുറന്നിടുകയായിരുന്നു; "നിങ്ങൾക്ക് മുന്നിൽ ഒരു പുതിയ വേദി തുറക്കപ്പെടുകയാണ്- സഭാത്മകപക്വതയുടെ വേദി... നിങ്ങളിൽ നിന്ന് തിരുസഭ പ്രതീക്ഷിക്കുന്നത് ഐക്യപ്പെടലിന്റെയും പ്രതിബദ്ധതയുടെയും ഫലങ്ങളാണ് അല്മായ മുന്നേറ്റങ്ങളുടെ രണ്ടാമത്തെ അന്തർദേശീയ സമ്മേളനം 2006 ജൂണിലായിരുന്നു. ബനഡിക്ട് പതിനാറാമൻ പാപ്പാ സ്ഥാനാരോഹണം ചെയ്തതിനുശേഷമുള്ള ഏറ്റവും വലിയ സമ്മേളനമായിരുന്നു അത്. 2015 നവംബറിൽ അല്മായ മുന്നേറ്റങ്ങളുടെ മൂന്നാമത്തെ അന്തർദേശീയ സമ്മേളനത്തിൽ ഫ്രാൻസീസ് പാപ്പാ സന്നിഹിതനായിരുന്നു. അവസാനത്തെ രണ്ടു സമ്മേളനങ്ങളിലും പങ്കെടുക്കാനുള്ള അനുഗ്രഹം നമുക്ക് ലഭിച്ചു. ഈ മൂന്നു സമ്മേളനങ്ങളിലും മാർപാപ്പമാർ ഈ മൂന്നു സംജ്ഞകളും ഒരുമിച്ചാണ് ഉപയോഗിച്ചത്: സഭാത്മക മുന്നേറ്റങ്ങൾ (Ecclesial Movements), പുതു സമൂഹങ്ങൾ (New Communities), അസോസിയേഷനുകൾ (Associations). അപ്പോൾ, ജീസസ് യൂത്ത് ഒരു സഭാത്മക മുന്നേറ്റമായി തന്നെ തുടരുക തന്നെ ചെയ്യും.

എന്താണ് ഈ സഭാത്മക മുന്നേറ്റം?

1998 മെയ് മാസത്തിൽ നടന്ന അല്മായ മുന്നേറ്റങ്ങളുടെ അന്തർദേശീയ സമ്മേളനത്തിൽ വിശുദ്ധജോൺപോൾ രണ്ടാമൻ മാർപാപ്പ ഒരു മുന്നേറ്റത്തെ നിർവചിച്ചത് ഇങ്ങനെയാണ്: "പ്രാഥമികമായും അല്മായർക്ക് സജീവപങ്കാളിത്തമുള്ള യഥാർഥ സഭാത്മക അസ്തിത്വമാണത്. ഇവർക്ക് ക്രൈസ്തവ സാക്ഷ്യത്തിന്റെയും വിശ്വാസത്തിന്റെയും ഒരു പ്രവർത്തനക്രമവും അവരുടേതായ പ്രബോധനശൈലിയും വരദാനങ്ങളുമുണ്ടായിരിക്കും. പുതിയ പ്രസ്ഥാനങ്ങളുടെ മൂന്ന് സവിശേഷതകൾ ഈ നിർവചനത്തിൽ ഉയർന്നുനിൽക്കുന്നു. ഇതിൽ പ്രാഥമികമായി അല്മായർക്കാണ് അംഗത്വം (സന്യസ്തരുടെയും വൈദികരുടെയും സാന്നിധ്യം കുറച്ചുകാണാതെ തന്നെ) ഉള്ളത്. അവരുടെ ദൗത്യം സുവിശേഷവത്ക്കരണമാണ്. അവർക്ക് കൃത്യമായി ഒരു വരദാനമുണ്ട്. ചുരുക്കത്തിൽ, അല്മായർക്ക് മുഖ്യപ്രാതിനിധ്യമുള്ള, ചൈതന്യം തുടിക്കുന്ന ക്രിസ്തീയ സമൂഹങ്ങളാണ് അവ. അവർ ഒരു വിശ്വാസയാത്രയിലാണ്. പരിശുദ്ധാത്മാവ് അവർക്ക് ദാനമായി നൽകുന്ന പ്രത്യേക വരദാനം മുൻനിറുത്തി അവർ തിരുസഭയുടെ പ്രേഷിതദൗത്യത്തിൽ പങ്കുചേരുന്നു. ഈ വരദാനം തിരുസഭയുടെ സമ്പന്നതക്ക് സംഭാവന നൽകുന്നു. കാരണം പരിശുദ്ധാത്മാവിന്റെ ഏത് വരദാനവും തിരുസഭയുടെ ഉപരിനന്മക്കായി സൗജന്യമായി നൽകപ്പെടുന്നതാണ്. വത്തിക്കാനിൽ നിന്ന് കാനോനിക അംഗീകാരം ലഭിക്കുന്ന 123-ാമത്തെ മുന്നേറ്റമാണ് ജീസസ് യൂത്ത്. ഇന്ത്യയിൽ നിന്നും ഒന്നാമത്തേതും ഏഷ്യയിൽ നിന്നും രണ്ടാമത്തേതുമാണ്. ഈ അംഗീകാരം ലഭിച്ച ഏഷ്യയിൽ നിന്നുള്ള ആദ്യത്തെ സമൂഹം കപ്പിൾസ് ഫോർ ക്രൈസ്റ്റ് ആണ്.

എന്തുകൊണ്ടാണ് പ്രൈവറ്റ് അസോസിയേഷൻ എന്ന് വിളിക്കുന്നത്?

സഭാത്മക മുന്നേറ്റങ്ങൾ രണ്ടു ഗണത്തിൽ പെടുന്നവയാണ്. പബ്ലിക് അസോസിയേഷനും പ്രൈവറ്റ് അസോസിയേഷനും. പബ്ലിക് അസോസിയേഷനുകൾ എന്നാൽ വിശ്വാസികൾക്കുവേണ്ടി സഭാധികാരികളിൽ നിന്ന് തന്നെ ആധികാരികമായി രൂപപ്പെട്ടുവരുന്നവയാണ് (കാനൻ 301.3). വത്തിക്കാൻ നേരിട്ടോ ബിഷപ്പുമാരുടെ കോൺഫറൻസിനോ ഒരു രൂപതാധ്യക്ഷനോ മാത്രമേ വിശ്വാസികൾക്കുള്ള ഒരു പബ്ലിക് അസോസിയേഷൻ ആരംഭിക്കാൻ അനുവാദമുള്ളൂ (കാനൻ 312). ഒരു ബിഷപ്പ് കോൺഫറൻസോ ഒരു ബിഷപ്പോ ഒരു പബ്ലിക് അസോസിയേഷൻ ആരംഭിക്കുന്നത് ഒരു പ്രത്യേക ലക്ഷ്യം/ദൗത്യം നിർവഹിക്കുന്നതിനാണ്. ആ ദൗത്യം അവർ നിർവഹിക്കുന്നത് തിരുസഭയുടെ പേരിലായിരിക്കും (കാനൻ 313).

രണ്ടാമത്തേത് പ്രൈവറ്റ് അസോസിയേഷൻ. രണ്ടാം വത്തിക്കാൻ സൂനഹദോസിനുശേഷം രൂപപ്പെട്ട മുന്നേറ്റങ്ങൾ/സമൂഹങ്ങൾ/അസോസിയേഷനുകൾ മിക്കവയും അംഗീകരിക്കപ്പെടുന്നത് പ്രൈവറ്റ് അസോസിയേഷൻ ആയിട്ടാണ്. അംഗങ്ങൾ തമ്മിലുള്ള സ്വകാര്യ ഉടമ്പടിപ്രകാരം ക്രിസ്തീയ വിശ്വാസികൾക്ക് കൂടുതൽ പൂർണതയിലുള്ള ജീവിതം നയിക്കുന്നതിനുതകുന്ന അസോസിയേഷനുകൾ രൂപപ്പെടുത്താൻ സ്വാതന്ത്ര്യമുണ്ട്. സുവിശേഷവത്കരണം, ഭക്താഭ്യാസങ്ങൾ, കാരുണ്യപ്രവൃത്തികൾ തുടങ്ങിയ ശുശ്രൂഷകളിലൂടെ തിരുസഭയുടെ അപ്പസ്‌തോലിക പ്രവർത്തനങ്ങളിൽ പങ്കാളികളാകാവുന്നതാണ് (കാനൻ 299). ജീസസ് യൂത്ത് മുന്നേറ്റത്തിൽ ഇതിനെ ജീവിത ശൈലി എന്നു വിളിക്കുന്നു. ജീസസ് യൂത്ത് രൂപപ്പെടുത്തിയത് ഒരു രൂപതാധ്യക്ഷനോ ഒരു ബിഷപ്പ്‌സ് കോൺഫറൻസോ അല്ലാത്തതുകൊണ്ട് നാം സഭയെ ശുശ്രൂഷിക്കുന്നത് വിശ്വാസപരിശീലനവും പ്രേഷിതദൗത്യവും എന്ന വരദാനത്തിലൂടെയാണ്. അങ്ങനെ നാം ഒരു പ്രൈവറ്റ് അസോസിയേഷൻ ആയി നിലകൊള്ളുന്നു.

1. ഒരു മുന്നേറ്റം യഥാർഥമായ സഭാത്മക യാഥാർഥ്യമാണ്. അതുകൊണ്ടുതന്നെ അതിന്റെ നിലനില്പ് സഭയുമായുള്ള ഐക്യത്തിലൂടെയാണ്. ഈ ഐക്യം നഷ്ടപ്പെട്ടാൽ അതിന് നിലനില്പില്ല.

2. സഭാത്മക മുന്നേറ്റങ്ങളിലെ അംഗങ്ങൾ മുഖ്യമായും അല്മായരാണെങ്കിലും വൈദികർക്കും സന്യസ്തർക്കും അംഗത്വം സ്വീകരിക്കാവുന്നതാണ്. മുന്നേറ്റങ്ങളുടെ ആധ്യാത്മികത പ്രധാനമായും അല്മായർക്ക് അനുയോജ്യമായ രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.

3. ഏതു മുന്നേറ്റത്തിനും ഒരു ജീവിത രീതിയും, സഭയിലും സമൂഹത്തിലും ഒരു ക്രിസ്തീയ സാക്ഷ്യവും ഉണ്ടായിരിക്കും.

4. ഏതു മുന്നേറ്റത്തിലും പരിശുദ്ധാത്മാവിനാൽ നല്കപ്പെട്ട ഒരു വരദാനം പ്രകടമായിരിക്കും. ഈ വരദാനത്തിലൂടെയായിരിക്കും അവർ സഭയെ സേവിക്കുക. 1998 മെയ് മൂന്നിന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വച്ച് ഞാൻ ഒരു പുതിയ പന്തക്കുസ്തായെക്കുറിച്ച് സംസാരിച്ചിരുന്നു. രണ്ടാം വത്തിക്കാൻ സൂനഹദോസിനുശേഷം വളർന്നുവന്ന മുന്നേറ്റങ്ങളെയും പുതു സമൂഹങ്ങളെയുമാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഇവയാണ് തിരുസഭയുടെ പ്രേഷിത പ്രവർത്തനത്തിന്റെ പ്രത്യാശത്സത്സ (വി.ജോൺ പോൾ രണ്ടാമൻ, സഭാത്മക മുന്നേറ്റങ്ങളുടെയും പുതുസമൂഹങ്ങളുടെയും സമ്മേളനം ജൂൺ 1999).

5. ഓരോ മുന്നേറ്റത്തിന്റെയും വരദാനം തിരുസഭയുടെ വിവേചനത്തിന് വിധേയമായിരിക്കണം. ഒരു വരദാനവും ആരേയും തിരുസഭയിലെ ഇടയന്മാരോട് വിധേയപ്പെടുന്നതിൽ നിന്ന് വിടുവിക്കുന്നില്ലത്സത്സ (അല്മായ വിശ്വാസികൾ- 24). മുന്നേറ്റങ്ങളുടെ മാർഗരേഖ വ്യക്തമായി പഠിക്കാതെ ഒരു പ്രൈവറ്റ് അസോസിയേഷനെയും തിരുസഭ അംഗീകരിക്കുകയില്ല (കാനൻ 299). അതുകൊണ്ടാണ് പൊന്തിഫിക്കൽ കൗൺസിൽ നമ്മളോട് കാനോനിക അംഗീകാരം നിർബന്ധമാണ്; ഐച്ഛികമല്ല എന്ന് പറഞ്ഞത്.

6. അല്മായരുടെ പൊന്തിഫിക്കൽ കൗൺസിലിന്റെ പ്രസിഡന്റായ സ്റ്റാനിസ്ലോവ് കാർഡിനൽ റിൽകോയെ ഇവിടെ ഉദ്ധരിക്കാം: സഭാധികാരികളുമായി ദൃഢമായ ബന്ധം നിലനിറുത്തിക്കൊണ്ടു തന്നെ അല്മായർക്ക് മുന്നേറ്റങ്ങൾ ആരംഭിക്കാനോ അവയെ നിയന്ത്രിക്കുന്നതിനോ, ഉള്ളവയിൽ അംഗത്വമെടുക്കാനോ അവകാശമുണ്ട്. ഈ അവകാശവും അതോടൊപ്പമുള്ള സ്വാതന്ത്ര്യവും ഇടയന്മാരുടെ ഔദാര്യത്തെ ആശ്രയിച്ചല്ല, മറിച്ച് മനുഷ്യവ്യക്തിയുടെ പ്രകൃതിയിൽ വേരൂന്നിയതും ജ്ഞാനസ്‌നാന കൂദാശയിൽ നിന്ന് ലഭിക്കുന്ന സത്താശാസ്ത്രപരമായ യാഥാർത്ഥ്യത്തിൽ നിന്ന് മുളപൊട്ടിയതും ആണ്. ദൈവജനമൊന്നാകെ പുതിയ സൃഷ്ടികളെന്ന നിലയ്ക്ക് (2 കോറി 5:17) ക്രിസ്തുവിനോട് ഒട്ടിച്ചു ചേർക്കപ്പെട്ടും പരിശുദ്ധാത്മാവിനാൽ ജീവൻ നല്കപ്പെട്ടും ഒരു അടിസ്ഥാന തുല്യത അനുഭവിക്കുന്നു. ഈ സ്വാതന്ത്ര്യം പ്രയോഗത്തിൽ വരുത്തേണ്ടത് ഇടയന്മാരുടെ പിതൃതുല്യമായ മേൽ നോട്ടത്തിലായിരിക്കണം. കാരണം, സിദ്ധികൾ വിവേചിക്കാനും വിശ്വാസികളുടെ അസോസിയേഷനുകൾ ആരംഭിക്കാനും അവർക്ക് ഉത്തരവാദിത്വമുണ്ട്. വത്തിക്കാനിൽ നിന്നുള്ള സ്പഷ്ടമായ അംഗീകാരത്തോടെ ജ്ഞാനസ്‌നാനം സ്വീകരിച്ച ഏത് കത്തോലിക്കനും ജീസസ് യൂത്ത് മുന്നേറ്റത്തിൽ അംഗമാകാവുന്നതാണ്.

അംഗീകാരം ലഭിച്ചുകഴിഞ്ഞ സ്ഥിതിക്ക് ജീസസ് യൂത്ത് ഇനി ഒരു പബ്ലിക് അസോസിയേഷനായി മാറാനിടയുണ്ടോ?

ഇല്ല. നമുക്ക് വത്തിക്കാനിൽ നിന്ന് അംഗീകാരം ലഭിച്ചിട്ടുള്ളത് ഒരു പ്രൈവറ്റ് അസോസിയേഷനായിട്ടാണ്. തുടർന്നും അങ്ങനെതന്നെ നില്‌നിൽക്കും. മാർഗരേഖ ബന്ധപ്പെട്ട അധികാരികൾ അംഗീകരിക്കുന്നതുകൊണ്ട് മുന്നേറ്റത്തിന്റെ തനതുസ്വഭാവം മാറുന്നില്ലെന്ന് കാനൻ നിയമം വ്യക്തമായി പറയുന്നു. പ്രൈവറ്റ് അസോസിയേഷനുകളുടെ സ്വയംഭരണാവകാശം സംരക്ഷിക്കുന്നതിനും മാർഗരേഖയ്ക്കനുസൃതമായി അംഗങ്ങൾക്ക് സ്വജീവിതം നയിക്കുന്നതിനുമുള്ള അവകാശ (കാനൻ 321) മുണ്ട്. ഇത് ബന്ധപ്പെട്ട മെത്രാന്മാരുടെ ശ്രദ്ധ (കാനൻ 323) യിലായിരിക്കണം.

ഈ അംഗീകാരത്തിൽ അല്മായ വിശ്വാസികൾ എന്ന് പ്രത്യേകം എടുത്തു പറയുന്നില്ലല്ലോ? അതിനാൽ കുറച്ച് കഴിയുമ്പോൾ ഇത് ഒരു അല്മായ മുന്നേറ്റം അല്ലാതായിത്തീരുമോ?
ഇല്ല. യുവാക്കളെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഒരു അല്മായ മുന്നേറ്റമായി ജീസസ്‌യൂത്ത് എക്കാലവും തുടരും. എന്നാൽ നമ്മുടെ മാർഗരേഖയിൽ വൈദികർ, സന്യസ്തർ, സെമിനാരിവിദ്യാർഥികൾ തുടങ്ങിയവർക്കൊക്കെ അംഗത്വത്തിനുള്ള സാധ്യത നൽകിയിട്ടുണ്ട്. കാനൻ 307.3 പറയുന്നു: "സന്യാസസഭകളിലെ അംഗങ്ങൾക്ക് അതാതു സ്ഥാപനങ്ങളുടെ നിയമാനുസാരം അവരുടെ സുപ്പീരിയരുടെ അനുവാദത്തോടെ അസോസിയേഷനുകളിൽ ചേരാവുന്നതാണ്".

രൂപതാ സെമിനാരിയിൽ ചേർന്നവർക്കും സന്യാസസഭകളിൽ ചേർന്നവർക്കും അസോസിയേഷനിൽ തുടരാവുന്നതാണ്. അങ്ങനെ ചേർന്നവർക്ക് തുടർന്നും ജീസസ്‌യൂത്ത് ആത്മീയത നിലനിർത്തിക്കൊണ്ടുപോകുന്നതിന് ആവശ്യമായ സഹായം അവരുടെ മേലധികാരികളുടെ അനുവാദത്തോടെ ലഭ്യമാക്കാവുന്നതാണ്... വൈദികർക്കും സന്യസ്തർക്കും റെഗുലർ മെമ്പറായോ അസോസിയേറ്റ് മെമ്പറായോ അംഗത്വം ലഭിക്കാവുന്നതാണ്. അവരുടെ മേലധികാരികളുടെ അനുവാദത്തോടെ ജീസസ് യൂത്തിന്റെ ഫോർമേഷൻ പ്രോഗ്രാമുകളിലൂടെ കടന്നുപോകാനും സാധിക്കും(ജീസസ് യൂത്ത് മാർഗരേഖ 19, 20.1). ഇത് ഏറെ മനോഹരമായ ഒരനുഭവമായിരിക്കും.

ജൂറിഡിക്കൽ പേഴ്‌സണാലിറ്റി (Juridical Personality) എന്നുവച്ചാൽ എന്താണ്?

രാഷ്ട്രനിയമത്തിൽ ഇതിന് ലീഗൽ പേഴ്‌സൺത്സ (Legal Person) എന്നാണ് പറയുന്നത്. ഒരു വ്യക്തി- നിങ്ങൾ, ഞാൻ, എന്റെ അച്ഛൻ, അമ്മ, ഭാര്യ) നിലനിൽക്കുന്നത് നിയമത്തിലാണ്. നിയമത്തിൽ അവകാശങ്ങളുമുണ്ട്. അതുപോലെ ഒരു സ്ഥാപനവും (കമ്പനി, സംഘടന, സർവകലാശാല) നിലനില്ക്കുന്നത് നിയമത്തിലാണ്. അതിനെ പ്രതിനിധാനം ചെയ്യുന്നത് അതിന്റെ പ്രസിഡന്റാണ്. ഉദാഹരണത്തിന് തോമസിന്, ഒരു വ്യക്തി എന്ന നിലയ്ക്ക് സമ്പത്ത് സമ്പാദിക്കാം, തന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ കോടതിയെ സമീപിക്കാം, ഒരു കാർ വാങ്ങാം. അതുപോലെ ഒരു കമ്പനിക്ക്/അസോസിയേഷന്/മുന്നേറ്റത്തിന് ലീഗൽ പേഴ്‌സണാലിറ്റി/ജൂറിഡിക്കൽ പേഴ്‌സണാലിറ്റി ഉണ്ടെങ്കിൽ സമ്പത്ത് സൂക്ഷിക്കാം. കമ്പനിയുടെ ഡയറക്ടർ/പ്രസിഡന്റ് എന്ന നിലയിൽ തോമസിന് കമ്പനിയുടെ പേരിൽ കാർ വാങ്ങിക്കുകയും കമ്പനിക്കുവേണ്ടിയും കമ്പനിയെ സംരക്ഷിക്കുവാൻ വേണ്ടിയും പ്രവർത്തിക്കുകയും ചെയ്യാം. ചുരുക്കത്തിൽ ജൂറിഡിക്കൽ പേഴ്‌സണാലിറ്റി എന്നത് സഭയിൽ നിയമാനുസാരമുള്ള (legal entity) ഒരു ഐഡന്റിറ്റി നൽകുന്നു. സഭയിൽ ഇതിനെ പ്രതിനിധീകരിക്കുന്നത് അന്തർദേശീയ കോ-ഓർഡിനേറ്ററുടെ ഓഫീസ് ആയിരിക്കും.

ഈ അംഗീകാരം ജീസസ് യൂത്ത് ആധ്യാത്മികതയിലോ, കാരിസത്തിലോ ഏതെങ്കിലും മാറ്റം വരുത്തുമോ?

ഇല്ല. ഈ അംഗീകാരത്തിന് ഇത്രയുംനാൾ കാക്കേണ്ടി വന്നത് സഭയിൽ, ഈ മുന്നേറ്റത്തിൽ പരിശുദ്ധാത്മാവ് രൂപപ്പെടുത്തിയ ആധ്യാത്മികതയും കാരിസവും വ്യക്തമായി മനസിലാക്കാൻ വേണ്ടിയായിരുന്നു. ഒരു മിഷനറി മുന്നേറ്റം എന്ന നിലയിലാണ് നമ്മുടെ വിളിയെയും പ്രേഷിതദൗത്യത്തെയും കാരിസത്തെയും വത്തിക്കാൻ അംഗീകരിക്കുന്നത്. നമ്മുടെ പ്രവർത്തനശൈലിയിൽ - പ്രത്യേകിച്ച് ലീഡർഷിപ് ടീമുകളെ തെരഞ്ഞെടുക്കുന്ന രീതിയിലും മറ്റും ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അത് തിരുസഭയുടെ സമ്പന്നവും വിപുലവുമായ അനുഭവസമ്പത്തിനെ ആധാരമാക്കിയാണ്. ഏതായാലായും മുന്നേറ്റത്തിന്റെ ആധ്യാത്മികതയിലും കാരിസത്തിലും ഒരു മാറ്റവും വരുകയില്ല.

ഈ അംഗീകാരത്തോടെ ഏത് ഇടവകയിലും/രൂപതയിലും/രാജ്യത്തും പ്രവർത്തിക്കാനുള്ള അവകാശം നമുക്ക് ലഭിച്ചിട്ടുണ്ടോ?

ഉണ്ട്. എന്നാൽ ചില ഉപാധികളുമുണ്ട്. വത്തിക്കാനിൽ നിന്നുള്ള അംഗീകാരത്തോടെ നമുക്ക് ആഗോളസഭയിൽ എവിടെയും സാന്നിധ്യമാവാം. പക്ഷേ, മുന്നേറ്റമെന്ന നിലയിൽ ഇടവകയുടെ/രൂപതയുടെ പ്രേഷിത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് അതാതു സ്ഥലത്തെ വികാരിയുടെ/ബിഷപ്പിന്റെ അറിവും സമ്മതവും ഉണ്ടായിരിക്കണം.

എങ്ങനെയാണ് ഈ അംഗീകാരം നേടാനിടയായത്?

കേരളത്തിലെ ചെറിയ തുടക്കങ്ങളിൽ നിന്ന് ദൈവം നമ്മുടെ മുന്നേറ്റത്തെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കും ഭൂഗോളത്തിലെ 35 രാജ്യങ്ങളിലേയ്ക്കും കൊണ്ടുപോയി. ഇപ്പോൾ പരിശുദ്ധ പിതാവിൽ നിന്ന് കാനോനിക അംഗീകാരം ലഭിക്കുന്ന ഭാരതത്തിലെ ആദ്യത്തെയും, ഏഷ്യൻ സഭയുടെ ചരിത്രത്തിലെ രണ്ടാമത്തെയും സുവിശേഷവത്കരണമുന്നേറ്റമാക്കി അവിട!