News >> രക്തസാക്ഷിത്വം കാത്തുകഴിയുന്ന സിറിയൻ ക്രൈസ്തവർ
സിറിയയിലേതുപോലെ ക്രിസ്തുവിലുള്ള വിശ്വാസം ഇത്രയേറെ മുറുകെപ്പിടിക്കുന്ന മറ്റൊരു ജനതയും ലോകത്തുണ്ടാവില്ല. സിറിയയിലെ ഒരു ഹോസ്പിറ്റലിൽ സർജറി കഴിഞ്ഞ് സുഖം പ്രാപിച്ചുവരുന്ന മകനെയും കൂട്ടി വീട്ടിലേയ്ക്കു മടങ്ങുവാനുള്ള തയാറെടുപ്പിലായിരുന്നു ആ അമ്മ. പെട്ടെന്നാണ് ആശുപത്രി കെട്ടിടം ഒന്നാകെ കുലുങ്ങിയത്. ആ അമ്മ പെട്ടെന്ന് പുറത്തേയ്ക്ക് ഓടി. നിരാശ്രയനായ കുഞ്ഞിനെ ഒന്നു എടുത്തുപുറത്തെത്തിക്കാവാൻ ആരെങ്കിലും ഒന്നു സഹായിച്ചിരുന്നുന്നെങ്കിൽ. സെക്കൻഡുകൾക്കുള്ളിൽ അടുത്ത ബോംബും ആ കെട്ടിടത്തിനുമേൽ വർഷിക്കപ്പെട്ടു. ആശുപത്രി കെട്ടിടം തകർന്നു. അവളുടെകുഞ്ഞും ആ കെട്ടിടത്തോടൊപ്പം കത്തിചാമ്പലായി. പിന്നീട് ഈ സംഭവം അവിടെ ജോലി ചെയ്യുന്ന മിഷനറി സിസ്റ്റർ മരിയ ഡി ഗുഡലുപേയോടു വിവരിക്കുമ്പോൾ അവൾ പറഞ്ഞു. "എന്റെ കുഞ്ഞ് സ്വർഗ്ഗത്തിലേയ്ക്ക് പോകുവാൻ നന്നായി ഒരുങ്ങിയിരിക്കുകയായിരുന്നു. നമ്മുടെ ശരീരത്തെ കൊല്ലുവാൻ കഴിയുന്നവരെ ഭയപ്പെടേണ്ട, നമ്മുടെ ആത്മാവിനെ കൊല്ലുന്നവരെയാണ് ഭയപ്പെടേണ്ടത് എന്ന് അവനെ ഞാൻ പറഞ്ഞു മനസ്സിലാക്കിയിരുന്നു."ഇതു തന്നെയാണ് സിറിയയിലെ ഓരോ ക്രൈസ്തവനെ സംബന്ധിച്ചും. അവരെല്ലാം രക്തസാക്ഷ്വത്വം കാത്തുകഴിയുന്നു. സിറിയയിലെ ക്രൈസ്തവർ ആഴമായ വിശ്വാസത്തിന്റെ ജീവിതം നയിക്കുന്നവരാണ്. നിങ്ങൾക്ക് ഞങ്ങളുടെ കഴുത്ത് അറുത്തെടുക്കാം , ഞങ്ങളുടെ ദൈവാലയങ്ങൾ ചുട്ടെരിക്കാം, പക്ഷേ, ഞങ്ങളുടെ സ്വർഗം നിങ്ങൾക്ക് അടർത്തിമാറ്റാനാവില്ല. ഞങ്ങൾ മരിക്കുമ്പോൾ യഥാർത്ഥത്തിൽ ഞങ്ങൾ മരിക്കുന്നില്ല. ദൈവരാജ്യത്തിലേക്ക് പ്രവേശിക്കുകയാണ്." ഈ ഒരു വിശ്വാസത്തിലാണ് അവിടുത്തെ ക്രൈസ്തവർ ജീവിക്കുന്നതെന്നും സിസ്റ്റർ മരിയ പറയുന്നു.ന്യൂയോർക്ക#ിൽ നടന്ന മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഇന്ററർനാഷണൽ കോൺഫ്രൻസിൽ സിറിയൻ ജനതയുടെ അനുഭവങ്ങൾ പങ്കുവെക്കുകയായിരിന്നു സിസ്റ്റർ. ഇറാക്കിലെയും സിറിയയിലെയും നൈജീരിയയിലെയും ക്രൈസ്തവർ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരിൽ നിന്നും അനുഭവിക്കുന്ന അതീക്രൂരമായ പീഡനങ്ങളെക്കുറിച്ച് ചർച്ചചെയ്യുകയും യുണൈറ്റഡ് നേഷനോട് കൂടുതൽ അക്രമങ്ങൾ തടയണമെന്ന് സമ്മേളനത്തിൽ പങ്കെടുത്തവർ ആവശ്യപ്പെടുകയും ചെയ്തു.സിറിയിയിലെ ആലപ്പോ നഗരത്തിലായിരുന്നു മിഷനറിമാരായ സി.സ്റ്റർ മരിയയും ഫാ. റൊഡ്രീഗോ മിരാൻഡയും സേവനം ചെയ്യുന്നത്. സിറിയയിലെ ക്രൈസ്തവർക്കെതിരെ നടക്കുന്നത് പറഞ്ഞറിയിക്കാനാവാത്ത ക്രൂരതയാണെന്നും എങ്കിലും അവിടുത്തെ ക്രൈസ്തവർ അത് അത്ഭുതകരമായ വിശ്വസത്തോടെ നേരിടുകയാണെന്നും അവർ സാക്ഷ്യപ്പെടുത്തി.. അഞ്ച് വർഷം മുമ്പാരംഭിച്ച ആഭ്യന്തരയുദ്ധത്തോടെ സിറിയയിലെ ക്രൈസ്തവരുടെ ജീവിതം ഒരിക്കലും അവസാനിക്കാത്ത കുരിശിന്റെ വഴിയായി മാറിക്കഴിഞ്ഞിരിക്കുന്നു. എല്ലാവരുടെയും ലക്ഷ്യം ക്രൈസ്തവരെ കൊന്നൊടുക്കകയാണെന്നും സിസ്റ്റർ പറയുന്നു.ആലപ്പോ നഗരം സിറിയയിലെ സുപ്രധാന കേന്ദ3മായിരുന്നു. അതുകൊണ്ട് ആദ്യം തന്നെ ഭീകരർ അതു പിടിച്ചെടുത്തു. വൈദ്യുതിയും വെള്ളവും കിട്ടാതെ ജനങ്ങൾ വലഞ്ഞു. പിന്നെ ഓരോ ദിവസവും നഗരം യുദ്ധക്കളമായി. അഞ്ചുവർഷമായി സ്ഥിതിഗതികളിൽ യാതൊരു മാറ്റവുമില്ല. ക്രൈസ്തവരുടെ ഭവനങ്ങളും ദൈവാലയങ്ങളുമാണ് എപ്പോഴും അക്രമികളുടെ ലക്ഷ്യം. ക്രൈസ്തവസമൂഹങ്ങളെ അവർ കൊന്നൊടുക്കി. ക്രൈസ്തവരുടെ തിരുന്നാളുകളിലാണ് അവർ കൂടുതലായും ആക്രമിക്കുക. ക്രിസ്മസും ഈസ്റ്ററും വരുമ്പോൾ ഞങ്ങൾ അക്രമം പ്രതീക്ഷിക്കും. ക്രൈസ്തവരുടെ ദൈവാലയങ്ങളും കൊവേന്തകളും അഭയകേന്ദ്രങ്ങളും എല്ലാം അവർ തകർത്തുകളഞ്ഞതായി ഫാ. റൊഡ്രീഗോ പറയുന്നു. വെള്ളിയാഴ്ചത്തെ പ്രാർത്ഥനയ്ക്കുശേഷം തന്റെ സമൂഹത്തിലുള്ളവർക്കുനേരെ അക്രമം നടത്തുക പതിവാണ്. ഞങ്ങൾ മാത്രമാണ് ഇനി അവിടെ അവശേഷിക്കുന്ന സമൂഹം. അവർ ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകുയും കൊലപ്പെടുത്തുകയും ചെയ്യുന്നു. വാതിലുകളും ജനലുകളും തകർത്ത് മഠങ്ങളിൽ കയറി സിസ്റ്റർമാരെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ക്രൈസ്തവ സ്‌കൂളുകളിലേയ്ക്ക് അവർ മോട്ടോർ സൈക്കിളുകളും കാറുകളും ഓടിച്ചുകയറ്റി, കുഞ്ഞുങ്ങളെ കൊല്ലാനും ശ്രമിക്കുന്നു. താൻ തന്നെ പല പ്രാവശ്യം കുഞ്ഞുങ്ങളെ രക്ഷിച്ചിട്ടുണ്ടെന്നും ഫാ. ഫാ. റൊഡ്രീഗോ സാക്ഷ്യപ്പെടുത്തുന്നു.ഒരിക്കൽ അവർ സിമിത്തേരി നശിപ്പിച്ച് മൃതദേഹങ്ങളെല്ലാം വാരി വലിച്ചുപുറത്തിട്ടു. ഒരു ക്രിസ്ത്യൻ വനിതയെ പൊതുനിരത്തിൽ തൂണിൽകെട്ടിയിട്ടു. മതം മാറുക എന്ന് ആവശ്യപ്പെട്ടുകൊണ്ടു കാൽ നട യാത്രക്കാരെല്ലാം അവളെ അടിച്ചുകൊണ്ടിരുന്നു. പക്ഷേ അവൾ ഒരിക്കലും തന്റെ വിശ്വാസം ഉപേക്ഷിച്ചില്ല. കുട്ടികളും വൈദികരുമാണ് ഭീകരരുടെ പ്രധാനലക്ഷ്യങ്ങൾ. കുഞ്ഞുങ്ങളെ അമ്മമാരുടെ കൺമുമ്പിൽ ജീവനോടെ കുഴിച്ചുമൂടുന്നു. അവരുടെ തലകൾ അവർ പൊതുനിരത്തുകളിൽ കമ്പികളിൽ കുത്തിനിറുത്തുന്നു. യുവതികളെ ലൈംഗീക അടിമകളാക്കി പിടിച്ചുകൊണ്ടുപോകുന്നു. ഇത്തരത്തിലുള്ള മനുഷ്യന് ചിന്തിക്കുവാൻ പോലും കഴിയാത്ത ക്രൂരതകൾക്ക് നടുവിലും വിശ്വാസം ഉപേക്ഷിക്കാതെ കാത്തൂസുക്ഷിക്കുന്നവരാണ് സിറിയയിലെ വിശ്വാസികൾ.പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കുന്നുവെന്നതിന്റെ പേരിൽ അവർ 75 കാരനായ ഒരു വൈദികനെ പിടിച്ചുകൊണ്ടുപോയി തലയ്ക്ക് പിന്നിൽ വെടിവെച്ചു കൊന്നു. അനേകം വൈദികരുടെ പല്ലുകൾ അവർ അടിച്ച് കൊഴിക്കുകയും എല്ലുകൾ തകർക്കുകയും പട്ടിണിക്കിട്ടുകൊല്ലാകൊല ചെയ്യുകയും ചെയ്തുവെന്ന് ഫാ. റൊഡ്രീഗ്‌സ് സാക്ഷ്യപ്പെടുത്തുന്നു. ഇത് വംശഹത്യ തന്നയാണ്. യാതൊരു രാഷ്ട്രീയ ചായ് വുകളും ഇല്ലാതിരുന്നിട്ടും എന്തിനാണ് ക്രൈസ്തവരെ ഇങ്ങനെ പീഡിപ്പിച്ച് ഇല്ലായ്മ ചെയ്യുന്നത്. കാരണം ക്രിസ്തുവിനോടുള്ള വിദ്വേഷം മാത്രമാണ് കാരണമെന്ന് ഫാ. റൊഡ്രീഗ്‌സ് പറയുന്നു. അവർ എന്നെ പീഡിപ്പിച്ചെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും എന്ന് ഈശോ തന്നെ പറഞ്ഞിട്ടുണ്ടല്ലാ. ഇറാക്കിലും സിറിയയിലും ക്രിസ്തുവിന്റെ ഈ വാക്കുകൾ പോലെ ജീവിക്കുകയാണ് ഞങ്ങൾ ഫാ. ഫാ. റൊഡ്രീഗോ കൂട്ടിച്ചേർത്തു.എങ്കിലും ക്രൈസ്തവർ ഈ കൊടിയ സഹനങ്ങൾക്കിടയിലും തങ്ങളുടെ വിശ്വാസം സംരക്ഷിക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് സിസ്റ്റർ പറയുന്നു. അവർ ഒരിക്കലും തങ്ങളുടെ അവസ്ഥയെക്കുറിച്ച് ദൈവത്തെ പഴിക്കാറില്ല. ഭൗതികമായി ഞങ്ങൾ എല്ലാം നഷ്ടപ്പെട്ടവരാണെങ്കിലും ആത്മീയമായി വിശ്വാസവും പ്രതീക്ഷയുമുള്ളവരാണ് ഇവിടുത്തെ ക്രൈസ്തവർ സിസ്റ്റർ പറയുന്നു.സഹനം വിശ്വാസത്തെ ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. എന്തൊക്കെ പറഞ്ഞാലും അവസാനം നമുക്ക് വേണ്ടത് നിത്യജീവിതമല്ലേ. സഹനം അവിടുത്തെ ക്രൈസ്തവരെ വിശ്വാസത്തിൽ കാത്തുസൂക്ഷിക്കുന്നു. ഇന്ന് എന്റെ ജീവിതത്തിലെ അവസാനത്തെ ദിവസമാണെന്ന ചിന്തയോടെ മരണത്തിന് ഒരുങ്ങിയാണ് ഓരോ ദിവസവും അവർ കഴിയുന്നത്. അവസാന ദിവസമായതുകൊണ്ട് എപ്പോഴും മരണത്തിന് നന്നായി ഒരുങ്ങിയിരിക്കും. ഓരോരുത്തരും സ്വർഗ്ഗത്തിലേയ്ക്ക് പോകണമെന്ന് ആഗ്രഹിച്ചുകൊണ്ട് പാപത്തിൽ നിന്ന് അകന്നുജീവിക്കുന്നുവെന്നും സിസ്റ്റർ പറയുന്നു. മാത്രമല്ല, ക്ഷമയാണ് ക്രൈസ്തവരുടെ അടയാളം. അത് ദൈവ കൃപയാൽ ഞങ്ങളുടെ രക്തത്തിലുണ്ട്. അത് ക്രിസ്തുവിനുമാത്രം നൽകാൻ കഴിയുന്ന സമ്മാനമാണ്. ഞങ്ങളെ പീഡിപ്പിക്കുന്നവരെ കുറിച്ച് സംസാരിക്കുമ്പോഴും പ്രതികാരം ചെയ്യണമെന്നാഗ്രഹിക്കുന്നില്ല. അതാണ് ഏറ്റവും വലിയ കൃപ. ഞങ്ങൾ മിഷനറിമാരാണ്. ഞങ്ങൾക്ക് ഇക്കാലത്തെ രക്തസാക്ഷികളോടൊപ്പം ജീവിക്കുവാൻ കഴിയുന്നുവെന്നതുതന്നെ വലിയ അനുഗ്രഹമാണ് സിസ്റ്റർ പറയുന്നു.Source: Sunday Shalom