News >> ജീസസ് യൂത്തിന് കാനോനിക അംഗീകാരം ലഭിച്ചതിൻറ കൃതജ്ഞതാ ബലിയും സമ്മേളനവും മെയ് 22 ന്


കൊച്ചി : ജീസസ് യൂത്ത് മുന്നേററത്തിന് റോമിലെ പൊന്തിഫിക്കൽ കൌൺസിലിൻറ അംഗീകാരം ലഭിച്ചതിൻറ കേരളത്തിലെ കൃതജ്ഞതാ ബലിയും സമ്മേളനവും അങ്കമാലി സെൻറ്.ജോസഫ് സ്കൂളിൽ സംഘടിപ്പിക്കുന്നു. "ദൈവപരിപാലനയുടെ ആഘോഷം" എന്ന പേരിൽ നടത്തുന്ന സമ്മേളനം മെയ് 22 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിക്കും. കേരളത്തിൻറ വിവിധ ഭാഗങ്ങളിൽ നിന്നുളള പതിനായിരത്തോളം ജീസസ് യൂത്ത് അംഗങ്ങൾ പങ്കെടുക്കും.

കർദ്ദിനാൾ മാർ.ജോർജ് ആലഞ്ചേരി , കർദ്ദിനാൾ ബസേലിയോസ് മാർ ക്ലിമീസ്, ആർച്ചു ബിഷപ്പ് ഫ്രാൻസിസ് കല്ലറക്കൽ തുടങ്ങിയവർ മുഖ്യാതിഥികൾ ആയിരിക്കും.കെ.സി.ബി.സി കരിസ്മാററിക് കമ്മീഷൻ ചെയർമാൻ മാർ റാഫേൽ തട്ടിൽ കൃതജ്ഞതാ ബലിയർപ്പിക്കും. റെക്സ് ബാൻഡ്,വോക്സ് ക്രിസ്ററി , ക്രോസ് ടോക്ക് എന്നീ ബാൻഡുകളുടെ സംഗീത പരിപാടിയും ഇതോടനുബന്ധിച്ച് ഉണ്ടായിരിക്കും.

1985 ൽ കേരളത്തിൽ ആരംഭിച്ച കത്തോലിക്കാ മിഷനറി മുന്നേററമാണ് ജീസസ് യൂത്ത്.പൊന്തിഫിക്കൽ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിൽ ആദ്യത്തെയും ഏഷ്യയിൽ രണ്ടാമത്തെയും അൽമായ മിഷനറി മുന്നേററമാണ് ജീസസ് യൂത്ത്. മെയ് 20 - ന് രാവിലെ 11 മണിക്ക് റോമിൽ വച്ചു നടക്കുന്ന ചടങ്ങിൽ ഔദ്യോഗികമായി അംഗീകാരം ജീസസ് യൂത്തിന് കൈമാറും.

Source: Sunday Shalom