News >> പാപ്പാ ഫ്രാന്‍സിസിന്‍റെ കൈപ്പടയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള സ്നേഹസന്ദേശം
ലോക മാധ്യമദിനത്തില്‍, മെയ് 8-ാം തിയതി സന്ദേശം കൈകൊണ്ടെഴുതി ഒപ്പുവച്ച് പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തു. ലോകത്തുള്ള മാധ്യമപ്രവര്‍ത്തകരെ പ്രത്യേകം ഉദ്ദേശിച്ചാണ് ഹ്രസ്വസന്ദേശം പാപ്പാ കൈകൊണ്ടെഴുതി അയച്ചത്. സന്ദേശത്തിന്‍റെ ഉള്ളടക്കം താഴെ ചേര്‍ക്കുന്നു:"ഡിജിറ്റല്‍ സമൂഹമായ നിങ്ങള്‍ എന്നെ ആശീര്‍വ്വദിക്കണമെന്നും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അപേക്ഷിക്കുന്നു :എന്‍റെ പ്രാര്‍ത്ഥനയില്‍ നിങ്ങളെ ഞാന്‍ അനുസ്മരിക്കാം.എന്നും കരുണയുടെ സുവിശേഷത്തിന്‍റെ ദാസനായിരിക്കുന്നതിന് എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതേ!"ഇങ്ങനെ എഴുതി കൈയ്യൊപ്പുവച്ചതായിരുന്നു സന്ദേശം. പാപ്പാ ഫ്രാന്‍സിസിന്‍റെ മാധ്യമദിന കുറിപ്പ് മലയാളം ഉള്‍പ്പെടെ 50 മറ്റു ഭാഷകളില്‍ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം (Twitter, Instagram) തുടങ്ങിയ ഡിജിറ്റല്‍ ശൃംഖലകളില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.Source: Vatican Radio