News >> കരുണയുടെ വർഷാവസാനം ദരിദ്രരോടൊപ്പം


വത്തിക്കാൻ സിറ്റി: യൂറോപ്പിൽ നിന്നുള്ള ആറായിരം ദരിദ്രർക്ക് കരുണയുടെ വർഷത്തിൽ വത്തിക്കാൻ സന്ദർശിക്കാനും മാർപാപ്പയോടൊപ്പം ദിവ്യബലിയിൽ പങ്കുചേരുവാനും അവസരം ലഭിക്കും. ദരിദ്രർക്ക് ഇത്തരം അവസരങ്ങൾ ലഭ്യമാക്കാൻ പ്രവർത്തിക്കുന്ന ഫ്രഞ്ച് സമൂഹമായ ഫ്രറ്റല്ലൊയാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിപാടി ഏകോപിപ്പിക്കുന്നത്.

ദൈവത്തിന്റെയും സഭയുടെ ഹൃദയഭാഗത്താണ് ദരിദ്രരുടെ സ്ഥാനമെന്ന് 'ഫ്രറ്റല്ലൊ' സംഘടന പുറപ്പെടുവിച്ച കുറുപ്പിൽ പറയുന്നു. നവംബർ 11ന് ആരംഭിക്കുന്ന സന്ദർശനത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ മതബോധനവും കരുണയെക്കുറിച്ചുള്ള ജാഗരണവും മാർപാപ്പയോടൊപ്പമുള്ള ദിവ്യബലിയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. നവംബർ 20ന് അവസാനിക്കുന്ന ജൂബിലി വർഷത്തിലെ അവസാന പരിപാടികളിലൊന്നായിരിക്കും ദരിദ്രരായവരുടെ വത്തിക്കാൻ സന്ദർശനം.

Source: Vatican Radio