തീവ്രവാദഭീഷണിയെത്തുടർന്ന് പാക്കിസ്താനിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന മാധ്യമപ്രവർത്തകൻ ക്വാസിർ ഫെലിക്‌സ് മാർപാപ്പ നയിച്ച ജാഗരണപ്രാർത്ഥനയിൽ തന്റെ അനുഭവം പങ്കുവച്ചു.'എല്ലാം അവസാനിച്ചു. ജോലി രാജിവച്ച് രാജ്യം വിട്ട് പൊയ്‌ക്കൊള്ളുക. നിന്റെ കുടുംബത്തെ രക്ഷിക്കുക. ഓടാവുന്ന വേഗത്തിൽ രക്ഷപെട്ടുകൊള്ളുക.'- പാക്കിസ്താനിൽ തീവ്രവാദഭീഷണി നേരിട്ട ക്വാസിർ ഫെലിക്‌സിന് സുഹൃത്തുക്കളും ജോലി ചെയ്തിരുന്ന ഏഷ്യാന്യൂസ് എന്ന സ്ഥാപനത്തിലെ എഡിറ്ററും നൽകിയ ഉപദേശമാണിത്. ഏഷ്യാന്യൂസ് എന്ന മാധ്യമസ്ഥാപനത്തിലായിരുന്നു ഫെലിക്‌സ് ജോലി ചെയ്തിരുന്നത്. രാജ്യത്തെ സാമൂഹ്യവ്യവസ്ഥിതിയും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവസമൂഹവും അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ മുഖ്യവിഷയമായപ്പോൾ ഇസ്ലാമിക്ക് തീവ്രവാദികളുടെ ഭീഷണി അദ്ദേഹത്തെ തേടി എത്തി. തനിക്കു പുറമെ ഭാര്യയ്ക്കും മക്കൾക്കും ഭീഷണി ലഭിച്ചു തുടങ്ങിയ സാഹചര്യത്തിൽ അദ്ദേഹം രാജ്യം വിട്ട് ഇറ്റലിയിലേക്ക് പലായനം ചെയ്യുകയാണുണ്ടായത്. ജസ്യൂട്ട് വൈദികരുടെ സഹായത്തോടെ ഇറ്റലിയിലെ ജീവിത സാഹചര്യങ്ങളോട് ഇണങ്ങിവരുകയാണെന്ന് ഫെലിക്‌സ് വ്യക്തമാക്കി.Source: Sunday Shalom