News >> പരിശുദ്ധാത്മാവിനെ ഹൃദയത്തിൽ അടച്ചുപൂട്ടരുത്:പാപ്പ


വത്തിക്കാൻ സിറ്റി: പല ക്രൈസ്തവരും പരിശുദ്ധാത്മാവിനെ തങ്ങളുടെ ജീവിതത്തിൽ പ്രവർത്തിക്കാൻ അനുവദിക്കാതെ ഹൃദയത്തിൽ ' ആഡംബര തടവുകാരനായി' അടച്ചിട്ടിരിക്കുകയാണെന്ന് മാർപാപ്പ. എല്ലാം അറിയാവുന്ന എല്ലാം പ്രവർത്തിക്കുന്ന എല്ലാം ഓർമിപ്പിക്കുന്ന പരിശുദ്ധാത്മാവിനെ നമ്മെ മുമ്പോട്ടു നയിക്കാൻ അനുവദിക്കാതെ ഹൃദയത്തിൽ അടച്ചുപൂട്ടരുതെന്നും സാന്താ മാർത്തയിലർപ്പിച്ച ദിവ്യബലിയിൽ മാർപാപ്പ പറഞ്ഞു.

പരിശുദ്ധാത്മാവാണ് സഭയെ മുമ്പോട്ട് നയിക്കുന്നത്. പരിശുദ്ധാത്മാവാണ് സഭയിലും നമ്മുടെ ഹൃദയങ്ങളിലും പ്രവർത്തിക്കുന്നത്. ക്രൈസ്തവ ജീവിതമെന്നാൽ ധാർമികമായ ജീവിതം നയിക്കുക എന്നതല്ല. അത് യേശുക്രിസ്തുവുമായുള്ള കണ്ടുമുട്ടലിന്റെ ജീവിതമാണ്. പരിശുദ്ധാത്മാവാണ് ദൈവത്തെ ആരാധിക്കാനും പ്രാർത്ഥിക്കാനും പ്രചോദിപ്പിക്കുന്നത്. പിതാവിനെ കാണാനും 'പിതാവെന്ന്' വിളിക്കാൻ പഠിപ്പിക്കുന്നും പരിശുദ്ധാത്മാവാണ്; പന്തക്കുസ്താദിനത്തിൽ ആത്മാവിനായി ഹൃദയങ്ങൾ തുറന്നു കൊടുക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് പാപ്പ പങ്കുവച്ചു.

Source: Sunday Shalom