News >> "തുറവുള്ളവരാക്കണമേ!" പെന്തക്കോസ്ത തിരുനാളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റ്
പാവനാത്മവേ, അങ്ങ് വരണമേ! അടഞ്ഞ മനഃസ്ഥിതി മാറ്റി ഞങ്ങളെ തുറവുള്ളവരാക്കണമേ! അങ്ങനെ സുവിശേഷ പ്രഘോഷണത്തിനുള്ള സന്തോഷത്താല്‍ ഞങ്ങളെ നിറയ്ക്കണമേ!!മെയ് 15-ാം തിയതി ഞായറാഴ്ച ആഗോളസഭ ആചരിച്ച പരിശുദ്ധാത്മ മഹോത്സവത്തില്‍ പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെയാണ് ട്വിറ്റര്‍ ശൃംഖലയില്‍ ആശംസകള്‍ കണ്ണിചേര്‍ത്തത്. അനുദിന ജീവിതബന്ധിയായ സാരോപദേശങ്ങള്‍ @pontifex ഹാന്‍ഡിലില്‍ ഇംഗ്ലീഷ്, ലത്തീന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ കണ്ണിചേര്‍ക്കുന്ന ലോകത്തെ മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.Come, Holy Spirit! Free us from every form of closure and instill in us the joy of proclaiming the Gospel.Source: Vatican Radio