News >> മതാടിസ്ഥാനത്തിലുള്ള സെന്‍സസ് പുറത്ത്
ന്യൂഡല്‍ഹി: മതാടിസ്ഥാനത്തിലുള്ള സെന്‍സസ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. 2011-ല്‍ നടത്തിയ സെന്‍സസ് പ്രകാരമുള്ള വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
രാജ്യത്ത് 79.8 ശതമാനം ഹിന്ദുക്കളും 14.2 ശതമാനം മുസ്ലിങ്ങളും
2.3 ശതമാനം ക്രൈസ്തവരുമാണ് 2011-ലെ സെന്‍സസ് പ്രകാരമുള്ളത്. മുസ്ലിം വിഭാഗക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായപ്പോള്‍ ഹിന്ദുക്കളുടെ ജനസംഖ്യ താഴേക്കുപോയി. ഹിന്ദുക്കളുടെ എണ്ണം 80 ശതമാനത്തില്‍ താഴെ എത്തിയത് ഇതാദ്യമായാണ്. മുസ്ലിം വിഭാഗക്കാരുടെ എണ്ണത്തില്‍ 0.8 ശതമാനം വര്‍ധനയാണ് ഉണ്ടായത്. എന്നാല്‍ ഹിന്ദുക്കളുടെ എണ്ണത്തില്‍ 0.7 ശതമാനം കുറവുണ്ടായി.
ക്രൈസ്തവരുടെയും ജൈനമതക്കാരുടെയും എണ്ണത്തില്‍ വര്‍ധനവ് ഇല്ല.
2011-ലെ കണക്കു പ്രകാരം ആകെയുള്ള 121.09 കോടി ഇന്ത്യക്കാരില്‍ 96.63 കോടി ജനങ്ങളും ഹിന്ദുക്കളാണ്. 17.22 കോടി മുസ്ലിങ്ങളുള്ള ഇന്ത്യയില്‍
2.78 കോടി ക്രൈസ്തവരും ജീവിക്കുന്നു. 2.08 കോടി സിഖുക്കാരും 84 ലക്ഷം ബുദ്ധമത വിശ്വാസികളും 45 ലക്ഷം ജൈനമതക്കാരും രാജ്യത്തുണ്ട്. 2001 മുതല്‍ 2011 വരെയുള്ള പത്തു വര്‍ഷത്തെ
ജനസഖ്യാ വളര്‍ച്ചാ നിരക്ക് 17.7 ശതമാനമാണ്.Source: Deepika