News >> വെല്ലുവിളികളെ അതിജീവിക്കാന്‍ ജനതകളെ ഒരുക്കേണ്ടതു സമര്‍പ്പിതരുടെ ദൌത്യം: സിനഡ്
കൊച്ചി: ജീവിതത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ ജനതകളെ ഒരുക്കുന്നതിനു സമര്‍പ്പിത സമൂഹങ്ങള്‍ക്കു കടമയുണ്െടന്നു സീറോ മലബാര്‍ സഭാ സിനഡ് ഓര്‍മിപ്പിച്ചു. നൂറു കോടിയോളം വരുന്ന ക്രൈസ്തവസമൂഹത്തില്‍ ഊര്‍ജ്വസ്വലത കാണിക്കുന്ന സമര്‍പ്പിത സമൂഹങ്ങളാണ് സീറോ മലബാര്‍ സഭയുടേതെന്നും കാക്കനാട് മൌണ്ട് സെന്റ്് തോമസില്‍ 42 സിനഡ് പിതാക്കന്മാരും സമര്‍പ്പിത സമൂഹങ്ങളുടെ പ്രതിനിധികളും പങ്കെടുത്ത സമ്മേളനം വിലയിരുത്തി.
ആരാണു വിജയികള്‍ എന്നു ചിന്തിക്കാതെ വൈദികരും സമര്‍പ്പിതരും കൈകോര്‍ത്തുപിടിച്ചു സമൂഹം മുന്നോട്ടുവയ്ക്കുന്ന കാതലായ വെല്ലുവിളികളെ നേരിടാന്‍ ജനതകളെ ഒരുക്കണം. സ്ഥാപനവത്കരണത്തിന്റെ നടുവില്‍ സുവിശേഷ സന്ദേശത്തിന്റെ മര്‍മങ്ങള്‍ നഷ്ടമാകുന്നുണ്േടാ എന്ന സംശയമുയരുന്നുണ്ട്. ആഗോളവത്കരണത്തിന്റെ കടന്നുകയറ്റത്തില്‍ ജീവിതത്തില്‍ ആലംബം നഷ്ടപ്പെട്ടവര്‍, കടക്കെണിയില്‍ പെട്ടുപോകുന്നവര്‍, വലിയ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ നടുവില്‍ കിടപ്പാടം നഷ്ടപ്പെട്ടുപോകുന്നവര്‍, വീടില്ലാത്തവര്‍, മാനഭംഗം ചെയ്യപ്പെടുന്നവര്‍, അപകടമരണം സംഭവിക്കുന്ന കുടുംബങ്ങളില്‍ അവശേഷിക്കുന്നവര്‍ എന്നിവരോടെല്ലാം നാം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം. എങ്കിലാണു സഭയ്ക്കു നവചേതനയുള്ള മുഖമുണ്ടാവുക.
വിശ്വാസസമൂഹങ്ങള്‍ പാവപ്പെട്ടവരോട് എക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും അവരുടെ ജീവിതങ്ങള്‍ മറ്റുള്ളവര്‍ക്കുവേണ്ടി ബലിയര്‍പ്പിക്കാനും തയാറാകുമ്പോള്‍ വൈദിക, സന്യാസ സമൂഹങ്ങളെ എന്താണു പുറകോട്ടു വലിക്കുന്നതെന്നു ചിന്തിക്കണം. മുറിവേല്‍ക്കപ്പെട്ടവന്റെ മുറിവുകള്‍ സ്വന്തം ജിവിതത്തിലും ശരീരത്തിലും ഏറ്റുവാങ്ങാന്‍ സന്നദ്ധരായ അനേകരുടെ ജീവിതശൈലി സഭയ്ക്ക് ആശ്വാസവും ഉണര്‍വും നല്‍കുന്നുവെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി, ഫാ. വില്‍സന്‍ മൊയലന്‍, സിസ്റര്‍ സിന്‍ക്ളയര്‍, ബ്രദര്‍ ഫ്രാങ്കോ കണ്ണമ്പുഴ എന്നിവര്‍ പ്രസംഗിച്ചു. മാനസിക ദൌര്‍ബല്യമുള്ളവര്‍ക്കായി ജീവിതം അര്‍പ്പിച്ച സിസ്റര്‍ ലിറ്റിക്ക് ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ പുരസ്കാരം സഭയുടെ സന്യസ്തര്‍ക്കായുള്ള കമ്മീഷന്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സമര്‍പ്പിച്ചു.
Source: Deepika