News >> ജീവന്റെ മൂല്യം ഉയർത്തിപ്പിടിച്ച് മാർച്ച് ഫോർ ലൈഫ്
റോം, ഇറ്റലി: റോമിൽ നടന്ന ജീവന് വേണ്ടിയുള്ള മാർച്ചിൽ 26 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ഒരോ വർഷവും മാർച്ചിൽ പങ്കെടുക്കാനാതെത്തുന്നവരുടെ സംഖ്യ വർദ്ധിച്ചുവരുകയാണെന്ന് മാർച്ചിൽ പങ്കെടുത്ത ഹ്യൂമൻ ലൈഫ് ഇന്റർനാഷണൽ ഫാ. ഷേനാൻ ബൊക്കെത്ത് പറഞ്ഞു. യുവനജനങ്ങൾ കൂടുതലായി മാർച്ചിൽ പങ്കെടുക്കാനെത്തുന്ന കാഴ്ച ആവേശകരമാണെന്ന് ഫാ. ഷേനാൽ പറഞ്ഞു.ലോകത്ത് പല രാജ്യങ്ങളിലും ഗർഭഛിദ്രം നിയമവിധേയമായ സാഹചര്യത്തിലും നിയമവിധേയമല്ലാത്തിടത്തുപോലും അതിനുവേണ്ടി വാദിക്കുന്ന നിരവധി ഗ്രൂപ്പുകളുള്ള പശ്ചാത്തലത്തിലും അത് സാധാരണമാണെന്ന ചിന്ത ജനങ്ങളുടെയിടയിൽ രൂപപ്പെട്ടിരിക്കുകയാണെന്ന് ഫാ. ഷേനാൻ പറഞ്ഞു. ജീവന്റെ ഭാഷ ജനങ്ങളെ വീണ്ടും പഠിപ്പിക്കുക എന്നത് വെല്ലുവിളിയാണ്. ആഗോളതലത്തിൽ അതാണ് ഞാൻ കാണുന്ന ഏറ്റവും വലിയ വെല്ലുവിളി; ഫാ ഷേനാൽ പങ്കുവച്ചു.ബിർമിംഗ്ഹാം, ഇംഗ്ലണ്ട്: ആയിരക്കണക്കിന് പുരുഷൻമാരും സ്ത്രീകളും കുട്ടികളുമാണ് ബിർമിംഗ്ഹാമിൽ നടന്ന മാർച്ച് ഫോർ ലൈഫിൽ പങ്കെടുത്തത്. ജീവന്റെ, പ്രത്യേകിച്ചും ഗർഭസ്ഥശിശുക്കളുടെ സംരക്ഷണമാണ് ഈ മാർച്ചിന്റെ ഹൃദയഭാഗത്തുള്ളതെന്ന് ആർച്ച് ബിഷപ് ബർണാർഡ് ലോംഗ്ലി പറഞ്ഞു.സഭയുടെ പഠനങ്ങളെക്കുറിച്ചൊ ജീവന്റെ മൂല്യത്തെക്കുറിച്ചൊ അറിവില്ലാത്തവരുടെ പ്രതികരണത്തെ മറികടക്കുകയാണ് ഈ മാർച്ചിന്റെ ലക്ഷ്യമെന്ന് ആർച്ച് ബിഷപ് ലോംഗ്ലി വിശദീകരിച്ചു. കുമ്പസാരിക്കാനും കൗൺസലിംഗിനും അവസരമൊരുക്കിയ 'കരുണയുടെ ബസ്' മാർച്ചിലെ ആകർഷകേന്ദ്രമായിരുന്നു. യു.കെയിലെ നിരവധി പ്രോ-ലൈഫ് ഗ്രൂപ്പുകൾ സ്റ്റാളുകൾ ഒരുക്കി.ആഘോഷത്തിനും നിശബ്ദമായ വിചിന്തനത്തിനും അവസരമൊരുക്കുന്ന ജീവന്റെ മാർച്ച് ഗർഭഛിദ്രം നടത്താൻ ആലോചിച്ചിരുന്ന ഒരു യുവതിയുടെ ജീവിതം മാറ്റിമറിച്ച സംഭവം മാർച്ചിന്റെ കോ-ഡയറക്ടറായ ഇസബൽ വോഗൻ-സ്പ്രൂസ് വിവിരിച്ചു. 2015-ൽ നടത്തിയ പ്രോ-ലൈഫ് മാർച്ചിനിടയിലാണ് സംഭവം. ഗർഭഛിദ്രത്തെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്ന ഗർഭിണിയായ ഒരു യുവതി ഈ മാർച്ചിൽ പങ്കെടുത്തവരുടെ സന്തോഷവും അതിനെതിരെ ആക്രമോത്സകമായി പ്രതികരിച്ച അബോർഷൻ അനുകൂലികളുടെ വിദ്വേഷം നിറഞ്ഞ മുഖവും കാണുവാനിടയായി. ഏത് ഭാഗത്താണ് സന്തോഷമെന്നതിനെക്കുറിച്ച് ആ സ്ത്രീക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ആ സ്ത്രീ ജന്മം നൽകിയ കുട്ടിയെയും കാണാനിടയായെന്ന് ഇസബൽ പങ്കുവച്ചു.Source: Sunday Shalom