News >> ആധുനിക ലോകത്തിലെ വെല്ലുവിളികൾക്ക് സഭയുടെ പ്രത്യുത്തരം
എറണാകുളം: ഓഗസ്റ്റ് 25 മുതൽ 28 വരെ സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലി നടക്കും. ആധുനിക ലോകത്തിലെ വെല്ലുവിളികളും സഭയുടെ പ്രത്യുത്തരവും - ജീവിതത്തിലെ ലാളിത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളഉടെ ദൗത്യം ഇതാണ് സിനഡ് നിശ്ചയിച്ചിരിക്കുന്ന വിഷയം.മാർത്തോമ ക്രിസ്ത്യാനികളുടെയിടയിൽ നിലനിന്നിരുന്ന 'യോഗം' എന്ന് വിളിക്കപ്പെടുന്ന പുരാതന സഭാസംവിധാനത്തിന്റെ പുനരുദ്ധരിച്ചതും നവീകൃതവുമായ രൂപമാണ് സീറോ മലബാർ സഭയുടെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലി. 'ജീവിതത്തിലെ ലാളിത്യം' എന്നതാണ് വിഷയത്രയങ്ങളിൽ ഒന്നാമതായി മാർഗരേഖ വിശകലനം ചെയ്യുന്നത്. ക്രിസ്തുശിഷ്യരുടെ കൂട്ടായ്മയെന്ന നിലയിൽ ക്രൈസ്തസഭ, നസ്രത്തിലെ ഈശോയുടെയും ശിഷ്യരുടെയും മാതൃക അനുകരിച്ച് നിരന്തരമായി ലളിതജീവിതശൈലിയിലേക്ക് തിരിയണം. ഈശോ അഭിലഷിക്കുന്നതുപോലെയും ഒപ്പം കാലികലോകം ആഗ്രഹിക്കുന്നതുപോലെയും ക്രിസ്ത്യാനികൾ തങ്ങളുടെ മനോഭാവത്തിലും പ്രവർത്തനശൈലികളിലും സഭയുടെ ഘടനകളിലും കൂടുതൽ ലാളിത്യം പുലർത്തണം.
കുടുംബത്തിലെ സാക്ഷ്യംഈ വിഷയമാണ് ഈ മാർഗരേഖയുടെ രണ്ടാം വിഭാഗത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. കുറച്ചു വർഷങ്ങളായി ലോകം മുഴുവനിലുമുള്ള മെത്രാൻ സമിതികളുടെ അജപാലനശ്രദ്ധ മുഴുവനും കുടുംബത്തെ കേന്ദ്രീകരിച്ചുള്ളതാണ്. സാർവത്രിക സഭയിൽ നടന്ന സിനഡൽ ചർച്ചകളുടെ പാത പിന്തുടർന്ന് അടുത്ത മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലിയുടെ വിചിന്തനത്തിനുള്ള വിഷയമായി 'കുടുംബങ്ങളിലെ ക്രിസ്തീയ സാക്ഷ്യം' തിരഞ്ഞെടുക്കുവാൻ സീറോ മലബാർ സിനഡ് തീരുമാനിച്ചത്.സമകാലിക കുടുംബങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളെ തിരിച്ചറിയുന്നതിനുള്ള പരിശ്രമമാണ് ഇതിന്റെ രണ്ടാം ഭാഗത്തുള്ളത്. പ്രവാസികളുടെ ദൗത്യം എന്നതാണ് മൂന്നാമതായി ഈ മാർഗരേഖയിൽ ചർച്ച ചെയ്യുന്നത്. സീറോ മലബാർ വിശ്വാസികളുടെ പ്രേഷിതപ്രവർത്തനവും ഭാരതത്തിന്റെയും ലോകത്തിന്റെകതന്നെയും വിവിധ ഭാഗങ്ങളിലേക്കുള്ള കുടിയേറ്റവും മൂലം ഇന്ന് സഭയ്ക്ക് ആഗോളമാനം കൈവന്നിരിക്കുന്നു. തത്വത്തിൽ, മിഷൻ പ്രവർത്തനവും കുടിയേറ്റവും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾപോലെയാണ്.കല്യാൺ, ഫരീദാബാദ് തുടങ്ങിയ രൂപതകളുടെ സ്ഥാപനം, മറ്റു മിഷൻ രൂപതകൾ, അജപാലന പ്രവർത്തനത്തിനായുള്ള ഭാരതത്തിലുള്ള മിഷൻ കേന്ദ്രങ്ങൾ, അമേരിക്കയിലുള്ള ചിക്കാഗോ രൂപത, കാനഡയിലുള്ള മിസിസൗഗ എക്‌സാർക്കേറ്റ് എന്നിവ ആഗോള മിഷൻ പ്രവർത്തനത്തിനായുള്ള സീറോ മലബാർ പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങൾ വരച്ചുകാണിക്കുന്നതുവഴി അവരുടെ പ്രതീക്ഷകളും ആശങ്കകളും സഭ മുഴുവനും ഉൾക്കൊള്ളുകയും മനസിലാക്കുകയും ചെയ്യുമെന്ന് പ്രത്യാശിക്കാം.110 പേജുകളുള്ള മാർഗരേഖയിൽ മൂന്നു ഭാഗങ്ങളും ആമുഖവും ചർച്ചകൾക്ക് സഹായകരമായ ചോദ്യങ്ങളും ഉൾപ്പെടുന്നു. ഒന്നാം ഭാഗത്തിൽ ഈശോയുടെ ലളിത ജീവിതവും പ്രബോധനങ്ങളും ലളിജീവിതം സഭാപ്രബോധനങ്ങളിൽ ലാളിത്യജീവിതം അഭിമുഖീകരിക്കുന്ന ആധുനിക വെല്ലുവിളികൾ, സീറോ മലബാർ സഭയും ലാളിത്യ ആധ്യാത്മികതയും ചില പ്രായോഗിക വിചിന്തനങ്ങളുമാണ്.രണ്ടാം ഭാഗത്തിൽ കുടുംബത്തിന്റെ സുവിശേഷം, ആധുനിക കുടുംബത്തിന്റെ വെല്ലുവിളികൾ, ഇന്ന് കുടുംബത്തെ ഗുണസമ്പന്നമാക്കാനുള്ള പ്രായോഗികരീതികൾ എന്നിവയാണ് ചേർത്തിരിക്കുന്നത്. പ്രവാസികളുടെ ദൗത്യം, വെല്ലുവിളികളും വീക്ഷണങ്ങളും എന്നതാണ് മൂന്നാം ഭാഗത്തുള്ളത്. പ്രവാസത്തിന്റെ ബൈബിളധിഷ്ഠിതവും ദൈവശാസ്ത്രപരവുമായ കാഴ്ചപ്പാടുകൾ, പ്രവാസത്തിന്റെ സ്വഭാവവും സങ്കീർണതയും സീറോ മലബാർ പ്രവാസം: ചരിത്രവും വളർച്ചയും പ്രവാസികളുടെ വെല്ലുവിളികൾ, സീറോ മലബാർ പ്രവാസത്തെക്കുറിച്ചുള്ള വീക്ഷണങ്ങൾ എന്നിവയും മൂന്നാം ഭാഗത്തുണ്ട്.സഭയുടെ ആത്മവിചിന്തനത്തിനും വ്യക്തികൾ, കുടുംബങ്ങൾ, സ്ഥാപനങ്ങൾ എന്നീ തലങ്ങളിലുള്ള നവീകരണത്തിനുമായി ഒരുക്കുന്ന അമൂല്യ അവസരമാണ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലി ഒരുക്കുന്നത്. ഇന്നിന്റെ വെല്ലുവിളികൾക്കുള്ള സഭയുടെ പ്രത്യുത്തരം, വിശിഷ്യാ അനുദിന ജീവിതത്തിലെ ലാളിത്യം, കുടുംബങ്ങളിലെ ക്രിസ്തീയ സാക്ഷ്യം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സീറോ മലബാർ പ്രവാസികളുടെ ദൗത്യം എന്നിവ പ്രതിപാദിക്കുന്ന ഈ മാർഗരേഖയുടെ ശ്രദ്ധാപൂർവമായ പഠനവും തുറന്ന ചർച്ചകളും അസംബ്ലി 2016-ലെ വിവിധ സെഷനുകളിൽ ഫലപ്രദമായിത്തീരുവാൻ സഹായിക്കും.
വിവിധ തലങ്ങളിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങളും അഭിപ്രായങ്ങളും ഉൾപ്പെടുത്തിയാണ് അന്തിമരേഖ തയാറാക്കുക.Source: Sunday Shalom