News >> ചിക്കാഗോ രൂപതാ പാസ്റ്ററൽ കൗൺസിൽ ആഹ്വാനം തിന്മകൾക്കെതിരെ ജാഗരൂകരാകണം
ചിക്കാഗോ : സമൂഹത്തിൽ വർധിച്ചുവരുന്ന മദ്യത്തിന്റെ ഉപയോഗം, യുവജനങ്ങളുടെ ഇടയിൽ വർധിക്കുന്ന അസ്വഭാവിക മരണങ്ങൾ എന്നിവയുൾപ്പെടെയുള്ള സാമൂഹ്യതിന്മകൾക്കെതിരെ ജാഗ്രതപാലിക്കണമെന്ന ആഹ്വാനവുമായ് ചിക്കാഗോ സീറോ മലബാർ രൂപതാ പാസ്റ്ററൽ കൗൺസിലിന് തിരശീലവീണു. കരുണയുടെ ജൂബിലി വർഷത്തിൽ കരുണയുടെ മുഖം രൂപത മുഴുവൻ അനുഭവവേദ്യമാകാൻ രൂപതാടിസ്ഥാനത്തിൽ സോഷ്യൽ സർവീസ് വിഭാഗത്തിന് രൂപം നൽകുന്നതുൾപ്പെടെയുള്ള നിരവധി നിർദേശങ്ങളും പാസ്റ്ററൽ കൗൺസിൽ മുന്നോട്ടുവെച്ചിട്ടുണ്ട്.വ്യക്തിജീവിതം, കുടുംബം, സമൂ ഹം എന്നിവിടങ്ങളിൽനിന്ന് മദ്യം ഇല്ലാ
താക്കാൻ എല്ലാവരും ജാഗരൂകത കാണിക്കണമെന്ന് പാസ്റ്ററൽ കൗൺസിൽ സമ്മേളനം ഉദ്‌ബോധിപ്പിച്ചു. ഇതിന്റെ ആദ്യപടിയായി ദൈവാലയ പരിസരങ്ങൾ, പ്രാർത്ഥനാകൂട്ടായ്മകൾ എന്നിവിടങ്ങളിൽനിന്ന് മദ്യത്തിന്റെ ഉപയോഗം പൂർണമായി ഒഴിവാക്കണമെന്നതാണ് രൂപതയുടെ നിലപാടെന്ന് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് പ്രഖ്യാപിച്ചു. ഇടവക, മിഷൻ തലങ്ങളിൽ ഇത് പ്രാവർത്തികമാക്കാൻ ഉത്തരവാദിത്വപ്പെട്ട എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുവജനങ്ങളുടെ ഇടയിൽ വർധിക്കുന്ന അസ്വഭാവിക മരണങ്ങളിൽ ഉത്കണ്~ രേഖപ്പെടുത്തിയ പാസ്റ്ററൽ കൗൺസിൽ, വ്യത്യസ്ത പ്രശ്‌നങ്ങളിൽപ്പെട്ട് ഉഴലുന്ന കുഞ്ഞുങ്ങളെയും യുവജനങ്ങളെയും സഹായിക്കാൻ ആവശ്യമായ അജപാലന പ്രവർത്തനങ്ങളും സംവിധാനങ്ങളും ഉണ്ടാകണമെന്ന് നിർദേശിച്ചു.രൂപതാതലത്തിൽ നൽകപ്പെടുന്ന അജപാലനപരമായ നിർദേശങ്ങൾ ഫൊറോനാ അടിസ്ഥാനത്തിൽ ക്രോഡീകരിക്കുന്നതിനും നടപ്പാക്കുന്നതിനുമായി ഫൊറോനാ സംവിധാനം കൂടുതൽ കാര്യക്ഷമമാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ബൽവുഡ് മാർത്തോമാശ്ലീഹാ കത്തീഡ്രലിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ രൂപതയിലെ ഇടവകകളിലെയും മിഷനുകളിലെയും 50-ൽപ്പരം പ്രതിനിധികളാണ് പങ്കെടുത്തത്. ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തായിരുന്നു ഉദ്ഘാടകൻ. സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് സ്വാഗതം ആശംസിച്ചു.മിസിസാഗാ എക്‌സാർക്കേറ്റ് അധ്യക്ഷൻ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ മുഖ്യപ്രഭാഷകനായിരുന്നു. 'കാരുണ്യ പ്രവർത്തനങ്ങളിൽ അധിഷ്~ിതമായ ക്രിസ്തീയ ജീവിതസാക്ഷ്യം ഇടവക മിഷൻ തലങ്ങളിൽ' എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണം രൂപതയുടെയും ഇടവകകളുടെയും മിഷനുകളുടെയും വളർച്ചയിൽ നിർണായകമാകുന്ന വിവരങ്ങൾ പങ്കുവെക്കുന്നതായിരുന്നു.കരുണയിൽ അധിഷ്~ിതമായ ക്രൈസ്തവജീവിതം വ്യക്തി, കുടുംബ, ഇടവക തലങ്ങളിൽ പ്രാവർ ത്തികമാക്കാനാവശ്യമായ പ്രായോഗിക നിർദേശങ്ങൾ യോഗത്തിൽ പങ്കെടുത്തവർ പങ്കുവെച്ചു. സമ്മേളനത്തിൽ പങ്കുവെക്കപ്പെട്ട ക്രിയാത്മക നിർദേശങ്ങളെ ശ്ലാഘിച്ച മാർ ജേക്കബ് അങ്ങാടിയത്ത്, അവ പ്രായോഗികമാക്കുന്നതിൽ സത്വര നടപടി സ്വീകരിക്കുമെന്നും അറിയി ച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ആൻഡ്രൂസ് തോമസ് 2015 മാർച്ചിൽ നടന്ന പാസ്റ്ററൽ കൗൺസിലിൽ സമ്മേളനത്തിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. എബ്രഹാം മാത്യു നന്ദിയർപ്പിച്ചു.Source: Sunday Shalom