News >> പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകുമെന്ന് കപ്പൂച്ചിൻ സഭ


കോട്ടഗിരി: നീതിക്കും സമാധാനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നൽകാൻ കപ്പൂച്ചിൻ സഭയുടെ തീരുമാനം. ഈ ഘടകങ്ങൾ ജീവിതത്തിന്റെയും ശുശ്രൂഷയുടെയും ഭാഗമായി മാറ്റും. നീതിക്കും സമാധാനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായുള്ള കപ്പൂച്ചിൻ അന്തർദേശീയ കമ്മീഷൻ തമിഴ്‌നാട്ടിലെ കോട്ടഗിരിയിൽ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിന്ന സമ്മേളനത്തിന്റേതാണ് ഈ തീരുമാനം. രാജ്യത്തെ വിവിധ കപ്പൂച്ചിൻ പ്രൊവിൻസുകളിലെയും റീജിയനുകളിലെയും പ്രതിനിധികൾ പങ്കെടുത്തു.

കെനിയൻ പ്രൊവിൻസ് അംഗവും കമ്മീഷൻ ഡയറക്ടറുമായ ഫാ. ബെനഡിക്ട് അയോഡി കപ്പൂച്ചിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഈ ഘടകങ്ങൾക്ക് ഇന്ത്യയിൽ ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച്, പാവപ്പെട്ടവരുടെയും പാർശ്വവല്ക്കരിക്കപ്പെട്ടവരുടെയും ഇടയിൽ. പ്രകൃതി സംരക്ഷിക്കപ്പെടേണ്ടത് നിലനിൽപ്പിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കപ്പൂച്ചിൻ സഭാംഗങ്ങൾ ഇക്കാര്യത്തിൽ ഏറെ ശ്രദ്ധിക്കുന്നുണ്ടെന്നും ഫാ. ബെനഡിക്ട് ചൂണ്ടിക്കാട്ടി. കമ്മീഷന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ദേശീയതലത്തിൽ ഒരു കമ്മീഷന് രൂപം നൽകി.

Source: Sunday Shalom