News >> മദർതെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മമതാ ബാനർജി തുടങ്ങിയവർ പങ്കെടുത്തേക്കും
ന്യൂഡൽഹി: സെപ്തംബർ നാലിന് വത്തിക്കാനിൽ മദർതെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബംഗാൾ മഖ്യമന്ത്രി മമതാ ബാനർജി തുടങ്ങിയ ഇന്ത്യയിൽ നിന്നുള്ള പ്രമുഖ രാഷ്ട്രീയനേതാക്കൾ പങ്കെടുക്കും. ചടങ്ങിൽ പങ്കെടുക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് നരേന്ദ്രമോദി ഭാരത കത്തോലിക്കാ സഭാനേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ചടങ്ങിൽ പങ്കെടുക്കാൻ താല്പര്യമുണ്ടെന്ന് മമതാ ബാനർജിയും മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയർ ജനറലായ സിസ്റ്റർ മേരി പ്രേമയെ ഇതിനോടകം അറിയിച്ചു കഴിഞ്ഞു. മറ്റു പല പ്രമുഖരും സഭാനേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ചതായും ഈ മാസം തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നുമാണ് അറിയുന്നത്.ഇന്ത്യ സന്ദർശിക്കാൻ ഫ്രാൻസിസ് മാർപാപ്പയെ കേന്ദ്രസർക്കാർ ഔദ്യോഗികമായി ക്ഷണിക്കണമെന്ന സഭയുടെ നിർദേശം പ്രധാനമന്ത്രി മോദി തള്ളിക്കളയില്ലെന്നാണ് സഭ കരുതുന്നത്.Edited. Source: Sunday Shalom