News >> ഐഎസ് സിറിയയിലെ പുരാതന റോമന്‍ കത്തോലിക്കാ ആശ്രമം തകര്‍ത്തു
ബെയ്റൂട്ട്: പുരാതന സിറിയന്‍ നഗരമായ പല്‍മീറായ്ക്കു സമീപം സ്ഥിതിചെയ്യുന്ന റോമന്‍ കത്തോലിക്കാ ആശ്രമം ഐഎസ് ഭീകരവാദികള്‍ തകര്‍ത്തു.
അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിച്ച ആശ്രമമാണു ഭീകരര്‍ തകര്‍ത്തത്. ചുറ്റും സ്ഫോടകവസ്തുക്കള്‍ വച്ച ശേഷമാണു ഐഎസ് ആശ്രമം തകര്‍ത്തത്.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൈതൃക നഗരങ്ങളില്‍ ഒന്നാണു പല്‍മീറ. ദിവസങ്ങള്‍ക്കു മുമ്പു പല്‍മീറായിലെ പുരാതനമായ ക്ഷേത്രവും ഐഎസ് തകര്‍ത്തുകളഞ്ഞിരുന്നു. നിധികള്‍ കാട്ടിക്കൊടുക്കാന്‍ വിസമ്മതിച്ച പുരാവസ്തു ഗവേഷകനെ കഴിഞ്ഞയാഴ്ചയാണു ഭീകരര്‍ തൂക്കിലേറ്റിയത്.
Source: Deepika