News >> നവമായ ഭ്രൂണചികിത്സാക്രമത്തിന് പാപ്പാ ഫ്രാന്‍സിസിന്‍റെ അഭിനന്ദനം
ജീവനെ അതിന്‍റെ പ്രാഥമിക രൂപത്തില്‍ പരിരക്ഷിക്കാനുള്ള വൈദ്യശാസ്ത്രത്തിന്‍റെ ഉദ്യമത്തെ അഭിനന്ദിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് സന്ദേശമയച്ചു.അമ്മയുടെ ഉദരത്തിലെ ഭൂണത്തെ ജനനത്തിനു തൊട്ടുമുന്‍പും പിന്‍പും പരിരക്ഷിക്കുവാനും പരിചരിക്കുവാനും, വിശിഷ്യാ അതിന്‍റെ രോഗാവസ്ഥയിലും ചികിത്സിച്ചു സുഖപ്പെടുത്തുവാനുള്ള Perinatal Dognostic Center-ന്‍റെയും Protect Life Hospice-ന്‍റെയും പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് മെയ് 25-ാം തിയതി ബുധനാഴ്ച പാപ്പാ സന്ദേശം അയച്ചത്. വത്തിക്കാന്‍റെ മേല്‍നോട്ടത്തിലുള്ള ജെമേലി ആശുപത്രിയുടെ ശിശുക്ഷേമ വിഭാഗം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്ന ജീവന്‍റെ സംരക്ഷണത്തിനായുള്ള നവമായ ചികിത്സാക്രമങ്ങളെ സന്ദേശത്തിലൂടെ പാപ്പാ ശ്ലാഘിച്ചു.
കാരുണ്യത്തിന്‍റെ ജൂബിലി വത്സരത്തില്‍, ജീവന്‍ അതിന്‍റെ ഉല്പത്തിയിലേ രക്ഷിക്കുവാനും നിലനിര്‍ത്തുവാനുമുള്ള വൈദ്യശാസ്ത്രത്തിന്‍റെ മേഖലയിലെ നവമായ ഉദ്യമങ്ങളെ ദൈവികകാരുണ്യത്തിന്‍റെ പ്രതിഫലനമായും ജീവന്‍റെ സുസ്ഥിതിക്കായുള്ള പരിശ്രമമായും കാണുന്നുവെന്ന് പാപ്പാ വ്യാഖ്യാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ജെമേലി പോളിക്ലിനിക്കില്‍ മെയ് 25-ന് സംഗമിച്ച വൈദ്യശാസ്ത്ര ലോകത്തെ, പ്രത്യേകിച്ച് ശിശുപരിചരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, പ്രഫസര്‍മാര്‍, സാങ്കേതിക വിദഗ്ദ്ധര്‍, നെഴ്സുമാര്‍ എന്നിവരെ പാപ്പാ സന്ദേശത്തിലൂടെ അനുമോദിക്കുകയും ചെയ്തു.ജീവന്‍റെ അമ്മയായ പരിശുദ്ധ കന്യാമറിയത്തിന്‍റെ മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിച്ചുകൊണ്ടും അപ്പോസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടുമാണ്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റുവഴി മെയ് 25-ാം തിയതി ബുധനാഴ്ച അയച്ച സന്ദേശം പാപ്പാ ഉപസംഹരിച്ചത്.
സങ്കീര്‍ത്തനം 139: 13-17ദൈവമേ, അവിടുന്നാണ് എന്‍റെ അന്തരംഗത്തിനു രൂപംനല്കിയത്.അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞെടുത്തു.ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. എന്തെന്നാല്‍, അങ്ങ് എന്നെവിസ്മയനീയമായി സൃഷ്ടിച്ചു.അവിടുത്തെ സൃഷ്ടികള്‍ അത്യത്ഭുതകരമാണ്.എനിക്കതു നന്നായി അറിയാം.ഞാന്‍ നിഗൂഢതയില്‍ ഉരുവാക്കപ്പെടുകയുംഭൂമിയുടെ അധോഭാഗങ്ങളില്‍വച്ചു സൂക്ഷ്മതയോടെസൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോഴും എന്‍റെ രൂപംഅങ്ങേയ്ക്ക് അജ്ഞാതമായിരുന്നില്ല.എനിക്കു രൂപം ലഭിക്കുന്നതിനു മുന്‍പുതന്നെ,അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു.നിശ്ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ എനിക്കു നല്കുന്നതിനു മുന്‍പുതന്നെ,അങ്ങേ ജീവന്‍റെ പുസ്തകത്തില്‍ അവ എഴുതപ്പെട്ടിരിക്കുന്നു.ദൈവമേ, അവിടുത്തെ സ്നേഹം എത്ര അമൂല്യമാണ്!അങ്ങ് എത്രയോ അപരിമേയനാണ്!Source: Vatican Radio