News >> അഴിമതി ഘാനയെ കാർന്നു തിന്നുന്ന കാൻസർ


അക്കറാ: രാജ്യത്തിന്റെ ഏറ്റവും പ്രധാനഭാഗത്തേക്ക് വരെ വ്യാപിച്ചിരിക്കുന്ന കാൻസറാണ് അഴിമതിയെന്ന് ഘാനയിലെ എപ്പിസ്‌കോപ്പൽ കോൺഫ്രൻസ് പ്രസിഡന്റ് ആർച്ച് ബിഷപ് ജോസഫ് ഒസെയി ബോൺസു. മാമ്പോട്ടെങ്ങിലെ 'ഔർ ലേഡി ഓഫ് ഗ്രേസ്' കോളേജിലെ വിദ്യാർത്ഥികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആർച്ച് ബിഷപ് ഈ കാര്യം വ്യക്തമാക്കിയത്.

യുവജനങ്ങൾ അഴിമതിയിൽ നിന്നും അകന്നു നിൽക്കണമെന്ന് രാജ്യത്തെ അഴിമതി പൂണ്ട വ്യവസ്ഥിതിയും പൊതുസമ്പത്തിന്റെ ദുർവിനിയോഗവും ചൂണ്ടിക്കാണിച്ചുകൊണ്ട് ആർച്ച് ബിഷപ് ആഹ്വാനം ചെയ്തു. യുവജനങ്ങളിലാണ് ഘാനയുടെ പ്രതീക്ഷ. മറ്റുള്ളവർക്ക് മാതൃക നൽകാൻ യുവജനങ്ങൾക്ക് സാധിക്കും.;ആർച്ച് ബിഷപ് വ്യക്തമാക്കി. രാജ്യത്തെ കത്തോലിക്ക യുവജനങ്ങളുടെ പ്രതിഭാശേഷി വർദ്ധിപ്പിക്കാനുള്ള ആദ്യ പദ്ധതി കുമാസി ആർച്ച് ബിഷപ് ഗബ്രിയേൽ യോ ജസ്റ്റിസ് അനോക്കെ ഉദ്ഘാടനം ചെയ്തു.

ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് ഘാന തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നതെന്നാണ് ജനങ്ങളിൽ 82 ശതമാനം പേരും വിശ്വസിക്കുന്നത്. ഘാന ഇതിനോടകം വളരെ മോശമായ അവസ്ഥിയിലാണെന്ന് 58 ശതമാനം ജനങ്ങളും വിശ്വസിക്കുന്നു.

Source: Sunday Shalom