News >> ഉടുപ്പി രൂപതയിലെ ദൈവാലയം ഫ്രാൻസിസ് പാപ്പ മൈനർ ബസിലിക്കയായി ഉയർത്തി
ഉടുപ്പി: രൂപതയുടെ കീഴിലുള്ള കർകാലാ ആത്തൂർ സെന്റ് ലോറൻസ് ദൈവാലയത്തെ മൈനർ സെമിനാരിയായി ഫ്രാൻസിസ് മാർപാപ്പ ഉയർത്തി. എല്ലാ വർഷവും ജനുവരി 24 മുതൽ 29 വരെ നടത്തപ്പെടുന്ന തിരുനാൾവേളയിൽ ലക്ഷം ഭക്തർ ഇവിടെയെത്തുന്നുണ്ട്. ഈ ദിവസങ്ങളിൽ മലയാളം, ഇംഗ്ലീഷ്, കൊങ്കിണി, കന്നഡ എന്നീ ഭാഷകളിലായി 42 ദിവ്യബലികൾ അർപ്പിക്കപ്പെടുന്നു.1759-ൽ സ്ഥാപിതമായ ഈ ദൈവാലയം ടിപ്പുസുൽത്താൻ നശിപ്പിച്ചതിനെ തുടർന്ന് 1801-ൽ പുനർനിർമാണം നടത്തി. തെക്കേ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽനിന്നും ഇവിടെ ഭക്തജനങ്ങൾ എത്തുന്നുണ്ട്.മൈനർ ബസിലിക്കയായി ഈ ദൈവാലയത്തിനെ ഉയർത്തിയതിന്റെ ഔദ്യോഗിക ചടങ്ങുകൾക്കുള്ള തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ഉടുപ്പി ബിഷപ് ജെറാൾഡ് ഐസക് ലോബോ അറിയിച്ചു.ഇന്ത്യയിലെ ഇരുപത്തിരണ്ടാമത്തെ മൈനർ ബസിലിക്കയാണിത്. വിവിധ സംസ്ഥാനങ്ങളിലെ മറ്റു മൈനർ ബസിലിക്കകൾ - വേളാങ്കണ്ണി ഔവർ ലേഡി ഓഫ് ഗുഡ് ഹെൽത്ത്, ഗോവയിലെ ബോം ജീസസ്, മുംബൈയിലെ ഔവർ ലേഡി ഓഫ് ദി മൗണ്ട്, ചെന്നൈയിലെ സാൻതോം, സർദാന (യു.പി)യിലെ ഔവർ ലേഡി ഓഫ് ഗ്രെയ്‌സസ്, എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ, തുത്തുക്കുടി ഔവർ ലേഡി ഓഫ് സ്‌നോസ്, കൊച്ചി സാന്താക്രൂസ് കത്തീഡ്രൽ, ബാന്ദൽ ഔവർ ലേഡി ഓഫ് റോസറി, തൃശൂർ ഔവർ ലേഡി ഓഫ് ഡോളറസ്, തിരുവായൂര് പൂണ്ടിമാതാ, റാഞ്ചി ഡിവൈൻ മദർ ഗുഡ് ഓഫ് ഔവർ ലേഡി, കൊച്ചി വല്ലാർപാടം ഔവർ ലേഡി ഓഫ് റാൻസം, ട്രിച്ചി ഹോളി റെഡീമർ, തിരുവനനന്തപുരം പ്രോ-കത്തീഡ്രൽ സെന്റ് മേരി ക്യൂൻ ഓഫ് പീസ്, സെക്കന്തരാബാദ് ഔവർ ലേഡി ഓഫ് അസംപ്ഷൻ, അങ്കമാലി സെന്റ് ജോർജ്, ആലപ്പുഴ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ്, പോണ്ടിച്ചേരി സേക്രട്ട് ഹാർട്ട് ഓഫ് ജീസസ്, എറണാകുളം പള്ളിപ്പുറം ഔവർ ലേഡി ഓഫ് സ്‌നോ, ബാംഗ്ലൂർ ശിവാജിനഗർ സെന്റ് മേരീസ് എന്നിവയാണ്. നാല് മേജർ ബസിലിക്കകൾ ഉണ്ട്. അവ നാലും റോമിലാണ്.Source: Sunday Shalom