News >> യുദ്ധം നിയമവിരുദ്ധമാക്കാൻ ലെജിസ്ലേറ്റ് പീസ് പ്രചരണം


സീയൂൾ: നിയമം വഴി യുദ്ധത്തെ കുറ്റകരമായി മാറ്റിക്കൊണ്ട് എല്ലാ യുദ്ധങ്ങൾക്കും അറുതിവരുത്താനായി ആഗോളതലത്തിൽ നടക്കുന്ന സമാധാന മുന്നേറ്റമാണ് 'ലെജിസ്ലേറ്റ് പീസ്' പ്രചരണം. സമാധാന പ്രഖ്യാപനത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച സീയൂളിലെ ഒളിമ്പിക്‌സ് പാർക്കിലുള്ള 'വേൾഡ് പീസ് ഗേറ്റിൽ' സമാധാനത്തിന് പിന്തുണയുമായി ലക്ഷക്കണക്കിന് യുവജനങ്ങളാണ് ഒഴുകിയെത്തിയത്. കഴിഞ്ഞ വർഷം 30 രാജ്യങ്ങളിലെ 50 നഗരങ്ങളിലായി ഒരേ സമയം നടന്ന മാർച്ചിൽ രണ്ട് ലക്ഷത്തോളം യുവജനങ്ങളാണ് പങ്കെടുത്തത്.

ഈ വർഷം രണ്ടര ലക്ഷത്തിലധികം ജനങ്ങളാണ് പങ്കെടുത്തത്. സമാധാനത്തിനുള്ള ജനങ്ങളുടെ പിന്തുണ അറിയിക്കുന്നതിനായി ഒപ്പുശേഖരണം നടത്തിക്കൊണ്ടാണ് 'ലെജിസ്‌ളേറ്റ് പീസ്' പ്രചരണം മുമ്പോട്ട് പോകുന്നത്. ഇതുവരെ 152 രാജ്യങ്ങളിൽ നിന്നായി രണ്ട് ലക്ഷത്തോളം ജനങ്ങളുടെ ഒപ്പ് ശേഖരിച്ചു കഴിഞ്ഞു.

സിഡ്‌നി, ന്യൂയോർക്ക് സിറ്റി, മനിലാ, ഷാംഗായ്, കേപ്പ്ടൗൺ, ഓക്ക്‌ലാൻഡ് എന്നീ നഗരങ്ങളിലെല്ലാം സമാധാനസംസ്‌കാരം കൊണ്ട് യുദ്ധസംസ്‌കാരത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള മാർച്ചുകൾ നടന്നു.

Source: Sunday Shalom