News >> വിശുദ്ധ ചാവറയച്ചൻ വിശ്വപൗരൻ
മഹാത്മാഗാന്ധി സർവ്വകലാശാലയിൽ സ്ഥാപിതമായിരിക്കുന്ന ചാവറ ചെയർ സംഘടിപ്പിച്ച സാമൂഹിക സംവാദംകൊച്ചി: കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത് മാനവ വിഭവശേഷിയാണ്. പൊതുവിദ്യാഭ്യാസ ദർശനത്തിലൂടെ ശാസ്ത്ര, സാങ്കേതിക, മാനവിക, മേഖലകളടക്കം സംസ്‌കൃത ഭാഷാ വളർച്ചയിലും കേരളത്തിന്റെ സമഗ്ര വളർച്ചയ്ക്ക് നിസ്തൂലമായ പങ്ക് വഹിച്ച വിശുദ്ധ ചാവറയച്ചൻ വിശ്വപൗരനാണെന്ന് മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യൻ.കേരള നവോത്ഥാനത്തിന് വിശുദ്ധ ചാവറയച്ചന്റെ സംഭാവനകൾ എന്ന വിഷയത്തെ അധികരിച്ച് മഹാത്മാഗാന്ധി സർവ്വകലാശാലയിൽ സ്ഥാപിതമായ ചാവറ ചെയർ സംഘടിപ്പിച്ച സാമൂഹിക സംവാദം ഉദ്ഘാടനം ചെയത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 1846-ൽ കേരളം ജാതീയ അടിമത്തത്തിൽ ആയിരുന്ന സമയത്താണ് പൊതുവിദ്യാഭ്യാസം എന്ന ആശയം മുന്നോട്ടു കൊണ്ടുവരികയും സംസ്‌കൃത പാഠശാല ആരംഭിച്ച് അതിൽ എല്ലാ വിഭാഗങ്ങൾക്കും പ്രവേശനം നൽകുകയും വഴി മതേതരദർശനം നൽകുവാൻ ചാവറ പിതാവിനു സാധിച്ചു. താഴെത്തട്ടിലുള്ളവരെ കൈപിടിച്ചുയർത്തുക എന്ന ദൗത്യമാണ് ചാവറ പിതാവ് ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. സി.വി. ആനന്ദബോസ് െഎ.എ.എസ്. അധ്യക്ഷത വഹിച്ചു. ശ്രീനാരായണഗുരു ബാലനായിരുന്നപ്പോഴാണ് ചാവറയച്ചൻ പള്ളിയൊടൊപ്പം പള്ളിക്കൂടം എന്ന ആശയം നടപ്പിലാക്കി വിവിധ മതസ്തരെ ഒരുമിച്ചിരുത്തി പൊതുവിദ്യാഭ്യാസത്തിന് തുടക്കമിട്ടത്. ക്യൂബയിലും, ലാറ്റിനമേരിക്കയിലും പൊതുവിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് ഇതിനും ശേഷമാണെന്ന് ചാവറ ചെയർ ചെയർമാൻ ഡോ. സി.വി. ആനന്ദബോസ് അഭിപ്രായപ്പെട്ടു. ചാവറയച്ചൻ കേരളത്തിന്റെയോ, ഒരു വിഭാഗത്തിന്റെയോ പുണ്യവാനല്ല, മറിച്ച് എല്ലാവരുടെയുമാണെന്നും അദ്ദേഹം പറഞ്ഞു.പ്രഫ.എം.കെ.സാനു, മഹാത്മാഗാന്ധി സർവ്വകലാശാല ചാവറ ചെയർ കോഡിനേറ്റർ ഡോ. ജയ ജയ്‌സ്, റവ.ഡോ. സെബാസ്റ്റ്യൻ തെക്കേടത്ത് സി.എം.ഐ., കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് അസി.പ്രഫ. ഡോ. സുനിത ടി., സി.എം.സി. വിമല പ്രൊവിൻസ് പ്രൊവിൻഷ്യാൽ സിസ്റ്റർ ശുഭ മരിയ സി.എം.സി, സിസ്റ്റർ തെരേസ ആലഞ്ചേരി എസ്.എ.ബി.എസ്, അജി.കെ. ജോസ്, റവ. ഡോ. സിബിച്ചൻ കളരിക്കൽ സി.എം.ഐ., ഫാ. റോബി കണ്ണൻചിറ സി.എം.ഐ., എന്നിവർ പ്രസംഗിച്ചു.പ്രാഫ. എം.കെ.സാനുവിനെ വൈസ് ചാൻസിലർ ഡോ.ബാബു സെബാസ്റ്റ്യൻ പൊന്നാട അണിയിച്ച് ആദരിച്ചു. നവതി ആഘോഷിച്ച പ്രശസ്ത കവിയും ഹാസ്യനിരൂപകനുമായ ചെമ്മനം ചാക്കോയെ ചാവറ ചെയർ ചെയർമാൻ ഡോ. സി.വി. ആനന്ദബോസ് പൊന്നാട അണിയിച്ച് ആദരിച്ചു.Source: Sunday Shalom