News >> സഭയ്ക്കകത്തുനിന്നും പുറത്തുനിന്നും വെല്ലുവിളികൾ: മാർ താഴത്ത്
തൃശൂർ: സഭയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. അതിരൂപതയുടെ 129-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസത്തെ തെറ്റായി വ്യാഖ്യാനിക്കുന്നവരുണ്ട്. കുടുംബങ്ങളിലൂടെയാണ് സഭ വളരുന്നത്. സേവനനിരതരായ നേതൃത്വം അല്മായരിലൂടെ വളർന്നുവരേണ്ടതുണ്ടെന്നും മാർ താഴത്ത് പറഞ്ഞു.സാമൂഹ്യസേവന മേഖലകൾ അടക്കം എല്ലായിടത്തും ന്യൂനക്ഷങ്ങൾക്ക് ക്ലേശങ്ങൾ അനുഭവിക്കേണ്ട ദുരവസ്ഥയാണുള്ളത്. കേന്ദ്ര സർക്കാർ വികലനയ പരിപാടികൾ നടപ്പാക്കുന്നതുമൂലം അനാഥശാലകൾ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്. ന്യായമായ അവകാശങ്ങൾ നിലനിർത്താനും നീതി ലഭിക്കാനും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ ക്രൈസ്തവർ ഒറ്റക്കെട്ടായി നിൽക്കണമെന്നും മാർ താഴത്ത് ആഹ്വാനം ചെയ്തു.അതിരൂപത ജീവകാരുണ്യ പുരസ്‌കാരങ്ങൾ നേടിയ ഫാ. പ്രോസ്പർ സി.എം.ഐ, ഫാ. ജോർജ് കണ്ണംപ്ലാക്കൽ (ആകാശപ്പറവകൾ, ചെന്നായ്പ്പാറ), കിഡ്‌നി ഫെഡറേഷൻ ചെയർമാൻ ഫാ. ഡേവീസ് ചിറമൽ, ഫാ. വർഗീസ് കരിപ്പായി, സിസ്റ്റർ റോസ് അനിത, സ്‌നേഹാലയം ആന്റണി, ജോയ് കണ്ണനായ്ക്കൽ, സിൽവസ്റ്റർ, ജോർജ്മാസ്റ്റർ, റോസിടീച്ചർ എന്നിവരെ ആദരിച്ചു.പൗരോഹിത്യ സുവർണജൂബിലിയാഘോഷിക്കുന്ന റവ. ഡോ. ജോർജ് മാനാടൻ, ഫാ. സെബാസ്റ്റ്യൻ അറക്കൽ, പൗരോഹിത്യ രജതജൂബിലിയാഘോഷിക്കുന്ന ഫാ. ജോജു ആളൂർ, ഫാ. വിൻസന്റ് ചെറുവത്തൂർ, ഫാ. വിൻസന്റ് ചിറ്റിലപ്പിള്ളി, ഫാ. ഡേവീസ് കണ്ണമ്പുഴ, ഫാ. ജോൺസൺ ആച്ചാണ്ടി, ഫാ. വിൽസൻ പിടിയത്ത് എന്നിവരെ അനുമോദിച്ചു.ബിഷപ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിച്ചു. പ്രഫ. ഡോ. സിറിയക് തോമസ് മുഖ്യാതിഥിയായിരുന്ന. മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ, വികാരി ജനറാൾ മോൺ. ജോർജ് കോമ്പാറ, ഫാ. ജോർജ് എടക്കളത്തൂർ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിനിടെ സദസിലെത്തിയ മന്ത്രി വി.എസ്. സുനിൽകുമാറിനെ അനുമോദിച്ചു.Source: Sunday Shalom