News >> ഡോമിനിക്കിന്റെയും ജോഷിയും സഹായഹസ്തം നീളുകയാണ്
മൂവാറ്റുപുഴ: കഴിഞ്ഞ 15 വർഷം തുടർച്ചയായി ഒരു ദിവസംപോലും മുടങ്ങാതെ പാവപ്പെട്ട രോഗികളെയും നിരാലംബരെയും കാരുണ്യഹസ്തവുമായി നിത്യവും സന്ദർശിക്കുകയും ചികിത്സാസഹായം എത്തിച്ചുകൊടുത്തുകൊണ്ട് കോതമംഗലം രൂപതയിലെ വാഴക്കുളം സെന്റ് ജോർജ് ഇടവകാംഗങ്ങളായ ജോഷി കണ്ണിക്കാട്ടും ഡോമിനിക് മലേക്കുടിയും സഭയിലും സമൂഹത്തിലും മാതൃകയാവുകയാണ്.മൂവാറ്റുപുഴ ഗവൺമെന്റ് ആശുപത്രിയിലെ നിർധനരായ രോഗികൾക്ക് ആഴ്ചയിൽ ഒരിക്കൽ ഒരു നേരം സൗജന്യമായി ഭക്ഷണം എത്തിച്ചുകൊടുക്കുന്നു. സ്വന്തം ഭവനങ്ങളിൽ കുടുംബാംഗങ്ങൾ പാചകം ചെയ്ത ഭക്ഷണമാണ് ഇവർ രോഗികൾക്ക് വിളമ്പിക്കൊടുക്കുന്നത്. ഒരിക്കലും മുടങ്ങാതെ ഈ പദ്ധതി 15 വർഷം പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ ഈ കാരുണ്യവർഷത്തിൽ ദൈവത്തിന് നന്ദി പറയുകയാണ് ഇവർ. വികാരി ഫാ. കുര്യാക്കോസ് കൊടകല്ലിൽ ഇവരുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും സജീവമായി പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. നല്ലവരായ സുഹൃത്തുക്കളും നാട്ടുകാരും ഇവരുടെ പ്രവർത്തനങ്ങളിൽ പങ്കാളികളും സാമ്പത്തികസഹായംകൊണ്ട് ഇവരെ പരിപോഷിപ്പിക്കുകയും ചെയ്യുന്നത് ഇവർ നന്ദിപൂർവം അനുസ്മരിക്കുകയാണ്.Source: Sunday Shalom