News >> മദർ തെരേസയുടെ വിശുദ്ധ പദവി: മമത ബാനർജി പങ്കെടുക്കും

കൊൽക്കത്ത: വത്തിക്കാനിൽ സെപ്റ്റംബർ നാലിന് നടക്കുന്ന മദർ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കും. മിഷനറീസ് ഓഫ് ചാരിറ്റിസ് സുപ്പീരിയർ ജനറൽ സിസ്റ്റർ പ്രേമ ചടങ്ങിലേക്ക് മമതയെ ക്ഷണിച്ചിരുന്നു. പശ്ചിമബംഗാളിൽനിന്നും യാത്രയാകുന്ന സംഘത്തിൽ മമത ബാനർജിയോടൊപ്പം കൊൽക്കത്ത അതിരൂപതാധ്യക്ഷൻ ഡോ. തോമസ് ഡിസൂസ, സിസ്റ്റർ പ്രേമ തുടങ്ങിയവർ ഉണ്ടാകും. പഞ്ചിമബംഗാളിലെ സൗത്ത് ദിനജ്പൂർ ജില്ലയിൽ താമിസിക്കുന്ന മോണിക്ക ബസ്ര എന്ന സ്ത്രീക്ക് ലഭിച്ച രോഗസൗഖ്യമായിരുന്നു മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിന് കാരണമായി മാറിയത്. അന്ന് സൗഖ്യം ലഭിച്ച മോണി ബസ്രയും വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിൽ സംബന്ധിക്കും. Source: Sunday Shalom