News >> സിസ്റ്റർ ഹെർമനെൽഡെ പേമിന് ജർമൻ ഗവൺമെന്റിന്റെ ബഹുമതി


മുംബൈ: അര നൂറ്റാണ്ടിലധികമായി ഇന്ത്യയിലെ ആതുരാശുശ്രൂഷ മേഖലയിൽ പ്രവർത്തിക്കുന്ന ജർമൻ മിഷനറി സിസ്റ്റർ ഹെർമനെൽഡെ പേമിന് ജന്മനാടിന്റെ ആദരവ്. ജർമൻ പ്രസിഡന്റ് നൽകുന്ന ഏറ്റവും വലിയ ബഹുമതിയായ 'ക്രോസ് ഓഫ് ദ ഓർഡർ ഓഫ് മെറിറ്റ്' നൽകിയാണ് രാജ്യം സിസ്റ്ററിനെ ആദരിച്ചത്. മുംബൈയിൽ നടന്ന ചടങ്ങിൽ ജർമൻ പ്രസിഡന്റ് യോവാക്കിം ഗോക്കിനുവേണ്ടിനുവേണ്ടി ഇന്ത്യയിലെ ജർമൻ സ്ഥാനപതി മൈക്കിൾ സീബത്ത് അവാർഡ് സിസ്റ്റർ മെർമനെൽഡെയ്ക്ക് കൈമാറി.

മിഷനറി സിസ്റ്റേഴ്‌സ് സെർവൻസ് ഓഫ് ദി ഹോളിസ്പിരിറ്റ് സമൂഹാംഗമായ സിസ്റ്റർ 1963-ലാണ് ഇന്ത്യയിലെത്തിയത്. ജാതി മത പരിഗണനകൾക്ക് അതീതമായി പാവപ്പെട്ടവരെ ശുശ്രൂഷിക്കുന്ന അന്ധേരി ഹോളിസ്പരിറ്റ് ആശുപത്രിയിലാണ് സിസ്റ്റർ സേവനം ചെയ്യുന്നത്. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, ബൗദ്ധിക മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്നവർക്കായി ഏർപ്പെടുത്തിയിരിക്കുന്ന ജർമൻ ഗവൺമെന്റിന്റെ ഏറ്റവും ഉയർന്ന ബഹുമതിയാണ് ഓർഡർ ഓഫ് മെറിറ്റ്. 1951-ലാണ് ഈ ബഹുമതി നിലവിൽവന്നത്.

Source: Sunday Shalom