News >> 91 കന്യാസ്ത്രീകളെ ആദരിച്ചു
കൊഹിമ: ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് കൊഹിമയിലെ കത്തീഡ്രൽ ദൈവാലയത്തിൽവച്ച് കന്യാസ്ത്രീകളെ ആദരിച്ചു. 91 കന്യാസ്ത്രീകൾ പങ്കെടുത്തു. ഇതോടനുബന്ധിച്ച് കുട്ടികളുടെ ആദ്യകുർബാന സ്വീകരണവും നടന്നു. തിരുക്കർമ്മങ്ങൾക്ക് കൊഹിമ രൂപതാധ്യക്ഷൻ ഡോ. ജെയിംസ് തോപ്പിൽ മുഖ്യകാർമികത്വം വഹിച്ചു. ദിവ്യബലി മധ്യേ നൽകിയ സന്ദേശത്തിൽ വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ കന്യാസ്ത്രീകൾ നൽകിവരുന്ന നിസ്വാർത്ഥമായ സേവനങ്ങൾക്ക് ബിഷപ് നന്ദി പറഞ്ഞു. നാഗാലാന്റ് കാത്തലിക് യൂത്ത് മൂവ്‌മെന്റ് നിർമിച്ച നിത്യസഹായ മാതാവിന്റെ രൂപം ഡോ. തോപ്പിൽ ആശീർവദിച്ചു. മെഴുകുതിരി പ്രദക്ഷിണവും നടന്നു. കരുണയുടെ വർഷാചരണത്തിന്റെ ഭാഗമായി ഇതോടനുബന്ധിച്ച് ഏകദിന സെമിനാർ നടത്തി. ഷില്ലോംഗ് ഓറിയന്റ്‌സ് തിയോളജിക്കൽ കോളജ് പ്രഫസർ ഫാ. ഗ്രവിർ അഗസ്റ്റ്യൻ സെമിനാർ നയിച്ചു.
Source: Sunday Shalom