News >> ഓടയിൽ നിന്ന് കിട്ടിയ കുഞ്ഞുങ്ങൾ
മുംബൈയിൽ 1965-ലാണ് മിഷനറീസ് ഓഫ് ചാരിറ്റി കോൺവെന്റും നിർമ്മലാ ശിശുഭവനും മദർ ആരംഭിച്ചത്. 1964-ൽ മുംബെയിൽ നടന്ന ദിവ്യകാരുണ്യ കോൺഗ്രസിനോടനുബന്ധിച്ചാണ് ഇതിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമിട്ടത്. അതിന് മുമ്പ് നിരാലംബരായ വൃദ്ധജനങ്ങളെ പാർപ്പിച്ചിരുന്ന സ്ഥലമായിരുന്നു ഇവിടം. അവരെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാർപ്പിച്ചതിന് ശേഷമാണ് ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി ചിൽഡ്രൻസ് ഹോം ആക്കി മാറ്റിയത്. പ്രഭാതത്തിൽ 4.40-ന് കോൺവെന്റിൽ ഉണർത്തുമണി മുഴങ്ങുമ്പോൾ തിരക്കേറിയ ഒരു ദിവസത്തിന് തുടക്കം കുറിക്കുന്നു.1965 മുതൽ വന്നിട്ടുള്ള 3220 കുഞ്ഞുങ്ങളിൽ 3100 ഉം നല്ല രീതിയിൽ വളർന്ന്, അവരുടെ വളർത്തുമാതാപിതാക്കളുടെ സംരക്ഷണയിൽ സുരക്ഷിതരായി കഴിയുന്നു. ധാരാളം വ്യക്തികൾ സ്വന്തമായി ഒരു കരിയർ ഡവലപ്പ് ചെയ്ത്, ജീവിതത്തിനാവശ്യമായ വരുമാന മാർഗം കണ്ടെത്തി കുടുംബസമേതം ജീവിക്കുന്നു. ഇപ്പോൾ 53 കുട്ടികൾ ഉള്ളതിൽ പലരുടെയും അഡോപ്പ്ഷനുള്ള ലീഗൽ വർക്കുകൾ നടന്നുകൊണ്ടിരിക്കുന്നു.ദത്തെടുക്കപ്പെട്ട് പോകുന്ന കുട്ടികൾ ആറുമാസം തുടർച്ചയായി ശിശുഭവനുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കണമെന്നാണ് അനുശാസിക്കുന്നത്. പലരും ഹൈസ്‌കൂൾ വിദ്യാഭ്യാസവും കോളജ് പഠനവും എല്ലാം കഴിഞ്ഞും സിസ്റ്റേഴ്‌സിനെ കാണാൻ വരും. ഞങ്ങളെ ഇത്ര നല്ല നിലയിൽ ജീവിക്കാനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കി കൊടുത്തതിന് കൃതജ്ഞതയുടെയും സന്തോഷത്തിന്റെയും ആനന്ദാശ്രുക്കൾ തൂകി അവർ നന്ദി പ്രകടിപ്പിക്കാറുണ്ട്. ദൈവസ്‌നേഹത്തെപ്രതി ചെയ്യുന്ന ഈ എളിയ സേവനങ്ങൾക്ക് സിസ്റ്റേഴ്‌സിന്റെ ജീവിതത്തിലും സന്തോഷം പകരുന്ന ചില നിമിഷങ്ങളാണിവ. എത്രമാത്രം കഷ്ടപ്പെട്ടാലും ഏതെല്ലാം പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നാലും ഈ ലോകത്തിൽ അനാഥമായും തിരസ്‌ക്കരിക്കപ്പെട്ടും പിറന്നു വീഴുന്ന ഒരു മനുഷ്യജീവൻ പോലും നഷ്ടപ്പെട്ട് പോകാതെ അവരെ ദൈവമക്കളാക്കി വളർത്താൻ ഞങ്ങൾക്ക് സന്തോഷമേ ഉള്ളൂ; സിസ്റ്റർ സുപ്പീരിയർ ലീമ പറഞ്ഞു."ആദ്യകാലത്തൊക്കെ കിട്ടുന്ന കുഞ്ഞുങ്ങളെ വളർത്തുന്നതിൽ നിയമപരമായ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് സ്ഥിതിഗതികൾ ആകെ മാറിയിരിക്കുന്നു. ഒരു കു ഞ്ഞിനെ കണ്ടെത്തിയാൽ ഉടനെ പോലീസിൽ വി വരം അറിയിക്കണം. അവർ വന്ന് ആവശ്യമായ പേ പ്പർ വർക്കുകളൊക്കെ പൂർത്തിയാക്കി ഒരു സോഷ്യ ൽ വർക്കറുടെ സാന്നിധ്യത്തിലേ കുഞ്ഞുങ്ങളെ ഇ പ്പോൾ എടുത്തു കൊണ്ടുവരാൻ പാടുള്ളൂ. ഈ നിയമങ്ങൾ പാലിക്കുന്നതിൽ ആദ്യം അൽപം ബുദ്ധിമുട്ട് തോന്നുമെങ്കിലും ഇന്നത്തെ മാറി വരുന്ന സാഹചര്യങ്ങളിൽ നമ്മുടെ സുരക്ഷിതത്വത്തിനും കുഞ്ഞുങ്ങളുടെ ശോഭനമായ ഭാവിക്കും ഈ നിയമങ്ങൾ നല്ലതാണ്. അതല്ലെങ്കിൽ പ്രശ്‌നങ്ങൾ ഏത് വിധത്തിലും എവിടെ നിന്നും നമ്മെ ബുദ്ധിമുട്ടിച്ചേക്കും.അവിവാഹിതരായ ചെറുപ്പക്കാരികളിൽ നിന്നും കോളജ് വിദ്യാർത്ഥിനികളിൽ നിന്നുമാണ് ഏറ്റവും കൂടുതലായി കുഞ്ഞുങ്ങളെ സ്വീകരിക്കേണ്ടി വരുന്നത്. സമൂഹത്തിന്റെ മുമ്പിൽ അസ്വീകാര്യമായ അവസ്ഥ അവരുടെ മാതാക്കളിൽ സൃഷ്ടിക്കുന്ന മാനസികമായ അസ്വസ്ഥതകളും പിരിമുറുക്കങ്ങളും ഇങ്ങനെ എത്തുന്ന കുട്ടികളിൽ മനഃശാസ്ത്രപരമാ യ പല വിലക്ഷണങ്ങളും കാണപ്പെടുന്നു. എന്നാൽ നമ്മെ ഏറ്റവും അധികം അതിശയിപ്പിക്കുന്ന ഒരു വസ്തുത, ഓരോ കുഞ്ഞുങ്ങളിലുമുള്ള ദൈവത്തി ന്റെ പ്രത്യേകമായ ഇടപെടലുകളും അവിടുത്തെ സംരക്ഷണവുമാണ്. തിരസ്‌ക്കരണത്തിന്റെ ഒത്തിരി മുറിപ്പാടുകളുമായി വരുന്ന കുട്ടികളാണെങ്കിലും ശിശുഭവനിൽ വളർത്തി, ഒരു കുടുംബപശ്ചാത്തലത്തിലേക്ക് ദത്തെടുക്കപ്പെടുന്ന അവർ ഒന്നിനും കുറവില്ലാതെ അക്കാഡമിക്ക് രം ഗത്തും അല്ലാതെയും നല്ല നിലവാരം പുലർത്തിക്കൊണ്ട് ബുദ്ധിശക്തിയിലും കഴിവുകളിലും മിഴിവുറ്റവരായിത്തന്നെ കാണപ്പെടുന്നു. ദൈവമാണ് ഈ കുഞ്ഞുങ്ങളിലെല്ലാം അത്ഭുതങ്ങൾ പ്രവർ ത്തിക്കുന്നത്.ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞിനെ കണ്ടെത്തിയാൽ അഡോപ്ഷൻ പ്രൊസീജിയർ അനുസരിച്ച് പോലീസിന്റെ സഹായത്തോടെ ആവശ്യമായ ഇൻവെസ്റ്റിഗേഷൻ നടത്തുന്നുണ്ട്. അമ്മമാരെ കണ്ടെത്തിയാൽ അവരെക്കൊണ്ട് അവസാനമായി ആ കുഞ്ഞിന് ഒരു ചും ബനം കൊടുപ്പിക്കും. അതിന്റെ ഫോട്ടോ ഞങ്ങൾ കരുതിവയ്ക്കും. ചോദിക്കുന്ന കുട്ടികളോട് പറയും: "സാമൂഹ്യമായ പ്രശ്‌നങ്ങളും ദാരിദ്ര്യവും കൊണ്ട് എനിക്ക് നിന്നെ സംരക്ഷിക്കാനായില്ല. അതുകൊണ്ട് ഞാൻ നിന്നെ സുരക്ഷിതമായി ഈ സിസ്റ്റേഴ്‌സിന്റെ സംരക്ഷണയിൽ ഏൽപിക്കുന്നു. നിനക്ക് എല്ലാ നന്മകളും ശോഭനമായ ഭാവിയും ഞാൻ നേരുന്നു. ഈ അമ്മ നിന്നെ വെറുക്കുന്നില്ല. നിനക്ക് ഒരു നല്ല ഭാവി ഒരുക്കിത്തരാൻ വേണ്ടി അവൾ ഞങ്ങളെ ഏൽപിച്ചതാണ് നിന്നെ" എന്നുപറഞ്ഞ് മനസ്സിലാക്കും. അതോടെ അവരുടെ മനസ്സിലെ ഉൽക്കണ്ഠയുടെ മൂടുപടലങ്ങൾ മാറും. സമൂഹം തിരിച്ച് സ്വീകരിക്കാത്ത അവിവാഹിതരായ അമ്മമാർക്കും ദത്തെടുക്കപ്പെടാതെ പോകുന്ന കുഞ്ഞുങ്ങൾക്കും അവശ്യമായ ജീവിത സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന കാര്യത്തിലും ശിശുഭവൻ അധികൃതർ നടപടികൾ എടുക്കാറുണ്ട്.എട്ടു വർഷമായി കുഞ്ഞുങ്ങളില്ലാതിരുന്ന ദമ്പതികൾ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചു. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയശേഷമാണ് സ്ത്രീ ഗർഭിണിയാണെന്ന സത്യം അധികൃതരെ അറിയിക്കുന്നത്. ഇതറിഞ്ഞപ്പോൾ സി സ്റ്റർ കുഞ്ഞിനെ നൽകാൻ സമ്മതിച്ചില്ല. പക്ഷേ ആ ദമ്പതികളുടെ കണ്ണീരിന്റയും യാചനയുടെയും മുന്നിൽ സിസ്റ്റർ നിയമനടപടി പൂർത്തീകരിക്കുകയും കുഞ്ഞിനെ നൽകുകയും ചെ യ്തു. ഇന്ന് ആ കുഞ്ഞ് മിടുക്കനായി വളരുന്നു.മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയുടെ കഥകളാണ് ഗർഭസ്ഥാവസ്ഥയിലിരിക്കുന്ന കുഞ്ഞുങ്ങളോട് ഇന്ന് പലരും കാണിക്കുന്നത്. പെൺകുഞ്ഞായതിന്റെ പേരിൽ വിവേചനം കാട്ടുക, അബോർഷൻ നടത്തുക അതല്ലെങ്കിൽ പ്രസവശേഷം ജീവൻ തല്ലിക്കെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യുക. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട പല കുട്ടികളും നല്ല തങ്കക്കുടങ്ങളായി ശിശുഭവിൽ വളരുന്നു. എത്രയോ കുഞ്ഞുങ്ങൾ വളർന്ന് നല്ല നിലയിൽ എത്തിയിട്ടുണ്ട്. ക്രൂരതയുടെ ഈ വക്താക്കളോട്, നന്മനിറഞ്ഞ സമൂഹത്തിന് പറയാറുള്ളത് ഇതാണ്. ഇന്നത്തെ പെൺഭ്രൂണമാണ്, നാളത്തെ മാതൃത്വം... നാളത്തെ തലമുറയുടെ പുതുമുകുളങ്ങൾ സ്വീകരിച്ച് വളർത്തേണ്ടവരാണവർ. ജീവന്റെ മൂല്യം എന്തെന്ന് തിരിച്ചറിയാതെ സ്ത്രീത്വം അവമതിക്കപ്പെടുന്നത് കുടുംബത്തിന് തീരാവ്യാധിയും നാടിന് കണ്ണീർപുഴയുമായി മാറുകയാണ്. അവ സമൂഹത്തിലുണ്ടാക്കാവുന്ന ഭീതിജനകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെ സ്ത്രീത്വത്തോട് ചെയ്യുന്ന ഇത്തരം പാതകങ്ങൾ തികഞ്ഞ പൈശാചികതയാണ്.
ജെയിംസ് ഇടയോടി, മുംബൈSource: Sunday Shalom