News >> ഇമാം അല്‍-തയീബിന്‍റെ വത്തിക്കാന്‍ സന്ദര്‍ശനം സമാധാനസമാധാന പാതയിലെ നവമായ നീക്കം : സമീര്‍ ഖലീല്‍ സമീര്‍
ഇമാം അല്‍-തയീബുമായുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ കൂടിക്കാഴ്ച സമാധാന പാതിയിലെ നവമായ നീക്കമാണെന്ന്, ഈജിപ്തിലെ ഇസ്ലാമിക പണ്ഡിതന്‍, സമീര്‍ ഖലീല്‍ സമീര്‍ പ്രസ്താവിച്ചു. ഈജിപ്തിലെ ഇസ്ലാമിയ യൂണിവേഴ്സിറ്റി അല്‍-അസ്സാറിന്‍റെ ഇപ്പോഴത്തെ പ്രസിഡന്‍റും ലോക സുന്നി മുസ്ലീം സമൂഹത്തിന്‍റെ ആത്മീയ നേതാവുമായ അഹമ്മദ് അല്‍-തയീബും പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ച വത്തിക്കാനില്‍ മെയ് 23-ാം തിയതി തിങ്കളാഴ്ചയാണു നടന്നത്.ഈജിപ്തിലെ അലക്സാന്ത്രിയായിലുണ്ടായ കോപ്റ്റിക് കത്തോലിക്കരുടെ 2011-ലെ കൂട്ടക്കൊലയെത്തുടര്‍ന്ന്, ക്രൈസ്തവരെ പീഡിപ്പിക്കരുതെന്ന് പാപ്പാ ബനഡിക്ട് ഈജിപ്തിനോടു നടത്തിയ അഭ്യാര്‍ത്ഥനയ്ക്കുശേഷം, ഇമാം അല്‍-തയീബ് വത്തിക്കാനുമായി ബന്ധങ്ങള്‍ വിച്ഛേദിച്ചിരുന്നു. പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ചയ്ച നടത്തണമെന്ന് താല്‍പര്യപ്പെട്ടതും ആദ്യപടി എടുത്തതും വീണ്ടും ഇമാം തന്നെ. ഇമാമിന്‍റെ ഈ ചുവടുവയ്പ് സമാധാനശ്രമവും അനുരഞ്ജന നീക്കുവമാണെന്ന് ഈശോ സഭാവൈദികനും ഇസ്ലാമിക പണ്ഡിതനുമായ സമീര്‍ ഖലീല്‍ സമീര്‍ അലക്സാന്ത്രിയയില്‍ മെയ് 31-ാം തിയതി ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവനയില്‍ വിശേഷിപ്പിച്ചു.തീവ്രവാദ പ്രവര്‍ത്തനങ്ങളെ പാപ്പാ ഫ്രാന്‍സിസ് നിശിതമായി വിമര്‍ശിക്കുന്നില്ലെന്നും, മുസ്ലിംങ്ങളോട് അനുഭാവം പ്രകടിപ്പിക്കുന്നുവെന്നുമുള്ള പരോക്ഷമായ ആരോപണം അങ്ങുമിങ്ങും തലപൊക്കി നില്ക്കവെയാണ് സുന്നി നേതാവ് മഹമ്മദ് അല്‍-തയീബുമായുള്ള സൗഹൃദകൂടിക്കാഴ്ച വത്തിക്കാനില്‍ നടന്നതെന്ന് സമീര്‍ ഖലീല്‍ നിരീക്ഷിച്ചു.കൂടിക്കാഴ്ച അതിന്‍റെ സ്വഭാവത്തില്‍ത്തന്നെ ഇസ്ലാമീക തീവ്രവാദത്തെ അപലപിക്കുകയും സ്വതന്ത്ര ഇസ്ലാമിക രാഷ്ട്രസ്ഥാപന നീക്കങ്ങളെ നിഷേധിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഖുറാനിലും ഇസ്ലാമില്‍ പൊതുവെയും ഉണ്ടെന്നും, അതിക്രമങ്ങള്‍ക്കുള്ള ആഹ്വാനം ഇല്ലെന്ന പ്രസ്താവന ശരിയല്ലെന്നും, എന്നാല്‍ അതിക്രമങ്ങള്‍ക്കും ഹിംസയ്ക്കുമുള്ള ആഹ്വാനം ഖുറാനില്‍ കൃത്യമായി ഉണ്ടെന്നും സമകാലീന ഇസ്ലാമിക പണ്ഡിതനായ സമീര്‍ ഖലീല്‍ ചൂണ്ടിക്കാട്ടി. ഇസ്ലാമിന്‍റെ പേരില്‍ ചെയ്യുന്ന അതിക്രമങ്ങള്‍ നിഷേധിക്കാനും തിരുത്താനും ആഗോള സഭയ്ക്കു ഉള്ളതുപോലൊരു പരമമായ അധികാരമോ സംവിധാനമോ ഇസ്ലാമില്‍ ഇല്ലാത്ത വസ്തുത ലോകം മനസ്സിലാക്കേണ്ടതാണ്. ഭിന്നിച്ചു നില്ക്കുന്ന മുസ്ലിം വിഭാഗങ്ങള്‍ ന്യൂനപക്ഷമെങ്കിലും അതിക്രമങ്ങളെ അപലപിക്കുകയും, സ്വതന്ത്ര ഇസ്ലാമീക രാഷ്ട്രത്തിന്‍റെ സങ്കല്പത്തെ മുളയിലേ നുള്ളുകയുമാണു വേണ്ടതെന്ന് സമീര്‍ ഖലീല്‍ അഭിപ്രായപ്പെട്ടു. അല്‍-തയീബിനെപ്പോലുള്ള വലിയ സുന്നി സമൂഹത്തിന്‍റെ നേതാവും നൂറുകണക്കിന് ഇസ്ലാമിക വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുനാതനുമായിരിക്കെ നിഗൂഢമായ ഇരട്ടത്താപ്പു നയം സ്വീകരിക്കുന്നത് ലോകസമാധാനം കെടുത്തുകയും ഇനിയും യുദ്ധങ്ങളിലേയ്ക്കും ആള്‍നാശത്തിലേയ്ക്കും മനുഷ്യകുലത്തെ വലിച്ചിഴക്കുമെന്നും പരിചയസമ്പന്നനായ പണ്ഡിതന്‍ സമീര്‍ ഖലീല്‍ താക്കീതു നല്കി.Source: Vatican Radio