News >> ന്യൂനപക്ഷക്ഷേമ പദ്ധതികൾ ക്രൈസ്തവന്റെ അവകാശം
1992 ൽ ദേശീയ ന്യൂനപക്ഷ കമ്മീഷന് കേന്ദ്രസർക്കാർ രൂപം നൽകി. കേരളത്തിലെ ക്രിസ്ത്യാനികളായ ന്യൂനപക്ഷങ്ങൾക്ക് അവകാശപ്പെട്ട ക്ഷേമ പദ്ധതികളെക്കുറിച്ചും വിദ്യാഭ്യാസ/തൊഴിൽ/സാമ്പത്തിക സഹായ പദ്ധതികളെക്കുറിച്ചും 2016 ആയിട്ടും ക്രൈസ്തവർക്ക് വേണ്ടത്ര അവബോധമില്ല. അറിയാവുന്നവർ പങ്ക് വെക്കുന്നില്ല. ഈ അർഹതപ്പെട്ട അവകാശങ്ങളെക്കുറിച്ച് അറിയാത്തിടത്തോളം കാലം അവകാശ നിഷേധങ്ങളെക്കുറിച്ച് പരാതിപ്പെടാനും നമുക്കാവില്ല. ന്യൂനപക്ഷങ്ങളെ സഹായിക്കുവാൻ ധാരാളം ഏജൻസികൾ രാജ്യത്ത് ഇന്ന് പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ വർഷം കേന്ദ്ര ഗവൺമെന്റ് ന്യൂനപക്ഷങ്ങൾക്കായി കേരളത്തിന് അനുവദിച്ച തുകയുടെ 40 % ആവശ്യക്കാർ ഇല്ലാതിരുന്നതിനാൽ ലാപ്‌സായി. നമ്മുടെ അവകാശങ്ങൾ യഥാസമയം ന്യൂനപക്ഷ വികസന ധനകാര്യ കമ്മീഷനിൽ നിന്നും അപേക്ഷ നൽകി നിയമാനുസൃതം ചോദിച്ചു വാങ്ങുവാൻ നാം ഇനിയെങ്കിലും ശ്രദ്ധിക്കണം.ന്യൂനപക്ഷങ്ങളെ/ന്യൂനപക്ഷ സ്ഥാപനങ്ങളെ/ക്രിസ്ത്യാനികളായ നമ്മെ ബാധിക്കുന്ന ഏതൊരു വിഷയത്തെക്കുറിച്ചും അവകാശ നിഷേധത്തെക്കുറിച്ചും ആർക്കും കമ്മീഷനിൽ പരാതിപ്പെടാവുന്നതാണ്. വെള്ള പേപ്പറിൽ തയ്യാറാക്കിയ പരാതി തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കാവുന്നതാണ്. പരാതി സമർപ്പിക്കുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.1. പരിഹാരം കാണേണ്ട വിഷയം2. ഏത് അധികാരി/സ്ഥാപനമാണ് പരിഹാര നടപടികൾ സ്വീകരിക്കേണ്ടത് എന്നിവ വ്യക്തമായി രേഖപ്പെടുത്തുക.3. എതിർകക്ഷികളുടെ പേരും, പൂർണ്ണമായ മേൽവിലാസവും, പിൻകോഡ്, ലഭ്യമെങ്കിൽ ഫോൺ നമ്പരകും രേഖപ്പെടുത്തുക.4. പരാതിയുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് ഉണ്ടായിരിക്കണം.5. എതിർ കക്ഷികളുടെ എണ്ണത്തിനനുസരിച്ച് പരാതിയുടെ പകർപ്പ് ഉണ്ടായിരിക്കണം.6. പരാതിക്കാരന്റെ വിലാസവും, ഫോൺനമ്പരും ഉണ്ടാകണം.വ്യാജ പേരിലും വിലാസത്തിലുമുള്ള പരാതികൾ സ്വീകരിക്കുകയില്ല.
നമ്മുടെ അവകാശങ്ങൾക്കും പരാതികൾക്കും ബന്ധപ്പെടേണ്ട വിലാസംരജിസ്ട്രാർകേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻആഞ്ജനേയ T.C.9/1023(2)
Sasthamangalam. T.V.M.-695010
0471 2315133,2315122(Ph.No.)1. ന്യൂനപക്ഷാംഗങ്ങൾക്കുള്ള സഹായ പദ്ധതികൾക്ക് ബന്ധപ്പെടേണ്ട വിലാസംന്യൂനപക്ഷ ഡയറക്ടറേറ്റ്വികാസ് ഭവൻ,4-ാം നില - TVMPh:04712300523, 2302090എല്ലാ ജില്ലാ കളക്‌ട്രേറ്റുകളിലും ന്യൂനപക്ഷ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്.കോട്ടയം:04812562201, 2563425ആലപ്പുഴ:0477 2251676a. ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങൾUPSE, കേരള പബ്ലിക് സർവ്വീസ കമ്മീഷൻ, ബാങ്കിംഗ് സർവ്വീസ് ബോർഡുകൾ, റയിൽവേ റിക്രൂട്ടിങ് ബോർഡ് തുടങ്ങിയ ഏജൻസികൾ നടത്തുന്ന മത്സര പരീക്ഷകൾക്ക് പരിശീലനം നൽകുന്നു. 20% സീറ്റ് ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി മാറ്റിവച്ചിരിക്കുന്നു.
കോട്ടയം ജില്ലയിലെ പരിശീലന കേന്ദ്രംNinar Pally Shopping Complex
1st Flour, Kanjirappally -686507
Ph.No.0482-8209960
Alappuzha District
M.E.S. English Medium School
Compound
Punnappara P.O.,Alappuzha
Ph.No. 0477 2287869
a. ന്യൂനപക്ഷങ്ങൾക്ക് കരിയർ ഗൈഡൻസ് പരിശീലനംSSLC, +2 വൊക്കേഷണൽ ഹയർസെക്കണ്ടറി എന്നീ കോഴ്‌സുകൾക്ക് പഠിക്കുന്നതും ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്നവരുമായ വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് ഉന്നതപഠന കോഴ്‌സുകൾ തെരഞ്ഞെടുക്കുന്നതിന് പരിശീലനം നൽകുന്നു.20% സീറ്റുകൾ ക്രിസ്ത്യാനികൾക്ക് വേണ്ടി സംവരണം ചെയ്തിട്ടുണ്ട്.
b. വിധവ/വിവാഹ ബന്ധം വേർപ്പെടുത്തിയ/ഉപേക്ഷക്കപ്പെട്ട-സ്ത്രീകൾക്ക് ഉള്ള ഭവന നിർമ്മാണ പദ്ധതി പ്രകാരം 2 ലക്ഷം രൂപാ തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത ധനസഹായമായി ലഭിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ന്യൂനപക്ഷ ക്ഷേമ ഡയറക്‌ട്രേറ്റുമായി ബന്ധപ്പെടുക.
1. കേരളാ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ (K.S.M.D.F.C)K.U.R.D.F.C. Building
Chakorathukulam, West Hill P.O., Nadakavu-Kozhikode 5
Ph.No. 0495 2369366,8157000066
ഇവിടെ നിന്നും ന്യൂനപക്ഷ സമുദായങ്ങളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി കുറഞ്ഞ പലിശ നിരക്കിൽ വിവിധതരം വായ്പകൾ ന്യൂനപക്ഷങ്ങളിലെ ദുർബല വിഭാഗങ്ങൾക്ക് നൽകുന്നുണ്ട്.
ശ്രദ്ധിക്കുക: വായ്പാ പദ്ധതികൾക്ക് ഇതുവരെ നിശ്ചയിച്ചിട്ടുള്ള ഉയർന്ന വാർഷിക വരുമാന പരിധി ഗ്രാമങ്ങളിൽ 81,000/- രൂപായും, നഗരങ്ങളിൽ 1,03,000/- രൂപായും ആകുന്നു. ഈ വരുമാന പരിധി കുറഞ്ഞത് 4 ലക്ഷവുമായി ഉയർത്തുവാൻ കേരളസർക്കാരിന്റെമേൽ ആവശ്യമായ സമ്മർദ്ദം നാം നടത്തേണ്ടതായിട്ടുണ്ട്.
a. സ്വയം തൊഴിൽ സംരംഭ വായ്പപരമാവധി ലോൺ - 10 ലക്ഷം വരെ
പലിശ നിരക്ക് 2% - 6% വരെ
b. ബിസിനസ്സ് വിപുലീകരണംപരമാവധി ലോൺ - 5 ലക്ഷം
പലിശ നിരക്ക് - 7%
c. ഗൾഫ് നാടുകളിൽ ജോലി നേടുന്നതിന് വിസാവായ്പ
പരമാവധി ലോൺ - 3 ലക്ഷം
പലിശ നിരക്ക്- 5%
d. പ്രൊഫഷണൽ ടെക്‌നിക്കൽ കോഴ്‌സുകളിൽ
ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിവർഷം 3% പലിശനിരക്കിൽ വിവിധ വായ്പകൾ നൽകുന്നുണ്ട്. സ്വദേശത്ത് പഠിക്കുവാൻ പരമാവധി 7.50 ലക്ഷം രൂപയും, വിദേശത്ത് പഠിക്കുവാൻ 20 ലക്ഷം രൂപയും 3% പലിശ നിരക്കിൽ വായ്പ ലഭിക്കും.
e. പേരന്റ് പ്ലസ് (വിദ്യാഭ്യാസ വായ്പ)ക്രിസ്ത്യൻ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി രക്ഷിതാക്കൾക്ക് വരുമാന പരിധിയില്ലാതെ 7% പലിശ നിരക്കിൽ പരമാവധി 5 ലക്ഷം രൂപവരെ വായ്പയായി ലഭിക്കുന്നുണ്ട്.
പരാമാവധി വായ്പ - 25 ലക്ഷം
പലിശ നിരക്ക് - 2%
f. ഉദ്യോഗസ്ഥ വായ്പ
കേന്ദ്ര/സംസ്ഥാന സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ന്യൂനപക്ഷങ്ങളായ ഉദ്യോഗസ്ഥരുടെ മക്കളുടെ പ്രൊഫഷണൽ വിദ്യാഭ്യാസം, പെൺമക്കളുടെ വിവാഹം, കുടുംബാംഗങ്ങളുടെ ചികിത്സാ ചെലവ്, വീട് പുനരുദ്ധാരണം, സ്വന്തം ആവശ്യത്തിന് വാഹനം വാങ്ങുക തുടങ്ങിയ ആവശ്യങ്ങൾക്ക് 7% പലിശ നിരക്കിൽ 3 ലക്ഷം രൂപാ വരെ വായ്പ ലഭിക്കും.ന്യൂനപക്ഷങ്ങളെ സഹായിക്കുവാൻ ഇനിയും ധാരാളം ഏജൻസികൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. അവയിൽ ചിലത് മാത്രം ഇവിടെ ചേർക്കുന്നു.
2. കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ കോട്ടയം ജില്ലയിൽ ഈര കടവിൽ പ്രവർത്തിക്കുന്നു. www.ksbcdc.com(TC 27/588(7)(8) സെന്റിനെൽ, IInd Floor, Pattoor, Vanchiyoor P.O., TVM, Ph:04871 2577539.
ഇവരും ന്യൂനപക്ഷങ്ങൾക്കായുള്ള പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
a. സ്വയം തൊഴിൽ വായ്പ
പരമാവധി വായ്പാ തുക 10 ലക്ഷം. 50000 രൂപ വരെ 5% പലിശ മാത്രം മുകളിൽ 6% വരെ.
b. വിദ്യാഭ്യാസ വായ്പ
ഇന്ത്യക്ക് പുറത്ത് 20 ലക്ഷം പലിശ 3%.
c. മൈക്രോ-ക്രെഡിറ്റ് പദ്ധതി:ഗുണഭോക്താവിനുള്ള പരമാവധി തുക 25,000.00 NGO യ്ക്കുള്ള പലിശ 2%.
3. കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ കോട്ടയത്ത് നാഗമ്പടം ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്നു.
നാഗമ്പടം, കോട്ടയം. ഫോൺ: 0481 2563786. ഫാക്‌സ്: 2564304
4. കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ.TC 20/2170, , ബസന്റ്,കവടിയാർ പി.ഒ., തിരുവനന്തപുരം-685003
ഫോൺ: 0471 2727668, 2316006
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ന്യൂനപക്ഷങ്ങൾക്ക് ധനസഹായപദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.
a. സ്വയംതൊഴിൽ വായ്പപരമാവധി ലോൺ തുക 10 ലക്ഷം. പലിശ 6% തിരിച്ചടവ് 60 മാസ ഗഡുക്കൾ.
b. വിദ്യാഭ്യാസ വായ്പഇൻഡ്യക്ക് അകത്ത് പരമാവധി 10 ലക്ഷം, ഇൻഡ്യക്ക് പുറത്ത് 20 ലക്ഷം പലിശ 3%, 60 മാസ ഗഡുക്കളായി തിരിച്ചടയ്ക്കണം.
c. ലഘു വായ്പാ പദ്ധതിന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട വനിതകളെ ചെറുകിട തൊഴിലുകളിൽ പ്രാപ്തരാക്കുന്നതിനാണ് ഈ പദ്ധതി. നിയമാനുസൃതം രജിസ്റ്റർ ചെയ്തു പ്രവർത്തിച്ചുവരുന്ന സന്നദ്ധ സംഘടനകൾക്കും സംഘടനയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന അംഗീകൃത സ്വയം സഹായസംഘങ്ങളിലെ വനിതാ അംഗങ്ങൾക്കായിട്ടാണ് വായ്പാ പദ്ധതി. സന്നദ്ധ സംഘടനകൾക്ക് പരമാവധി 25 ലക്ഷം രൂപ വരെയും സ്വയം സഹായ സംഘത്തിലെ ഒരംഗത്തിന് പരമാവധി 50000 രൂപ വരെയും വായ്പ ലഭിക്കും. പലിശ നിരക്ക് സന്നദ്ധ സംഘടനകൾക്ക് 5 % വാർഷിക വരുമാനം ഗ്രാമങ്ങളിൽ 81000, നഗരങ്ങളിൽ 1,03,000 രൂപയുമാണ്.
5. മത്സ്യതൊഴിലാളി ക്ഷേമ നിധി ബോർഡ് - പൂങ്കുന്നം, തൃശൂർ 2, ഫോൺ: 0487 2383088,2383053മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗവും വിഹിതം പൂർണ്ണമായി അടച്ചിട്ടുള്ളതുമായ മത്സ്യതൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും വീടു വയ്ക്കുന്നതിന് ധന സഹായം ലഭിക്കുന്നുണ്ട്. മത്സ്യ സുരക്ഷാ പദ്ധതി പ്രകാരം ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി അനുസരിച്ച് അപകട മരണം, കാണാതാകൽ എന്നിവയ്ക്ക് 5 ലക്ഷവും ശാശ്വത/പൂർണ്ണ അവശതയ്ക്ക് 5 ലക്ഷവും ശാശ്വത/ഭാഗിക അവശതകയ്ക്ക് 2,50,000 രൂപയും ലഭിക്കുന്നതാണ്. അംഗങ്ങൾക്ക് രോഗചികിത്സാ സാമ്പത്തിക ധനസഹായം എന്നിവയ്ക്ക് 50,000 രൂപയും വാർദ്ധക്യ കാല പെൻഷൻ പ്രതിമാസം 500 രൂപയും മറ്റു ധാരാളം ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
6. മത്സ്യഫെഡ് -
മത്സ്യഭവൻ, കമലേശ്വരം, മണക്കാട് പി.ഒ., തിരുവനന്തപുരം. ഫോൺ: 0471 2458626,2457756(മത്സ്യ തൊഴിലാളി വനിതകൾക്കുള്ള പലിശ രഹിത വായ്പാ പദ്ധതി നടപ്പിലാക്കുന്നു.
7. കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ-അഗ്രികൾച്ചറൽ ഹോൾസെയിൽ മാർക്കറ്റ് കോമ്പൗണ്ട്, വെൺപാല വട്ടം, ആനയറ പി.ഒ. തിരുവനന്തപുരം. ഫോൺ: 0471 2743783, 2743782.
സ്കോളർഷിപ്പുകൾപ്രീ മെട്രിക് സ്‌കോളർ ഷിപ്പ്രാജ്യത്തിനകത്ത് സർക്കാർ/സ്വകാര്യ സ്‌കൂളുകളിൽ 1 മുതൽ 10 വരെ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായി വിഭാവന ചെയ്തിട്ടുള്ളതാണ് പ്രീമെട്രിക് സ്‌കോളർഷിപ്പ്. വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ അധികരിക്കാത്തവർക്ക് അപേക്ഷിക്കാം. 30% സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്.
www.education.kerala.gov.in- (Website)ൽ നിന്നും ലഭിക്കും.
Post Metric Scholarship
ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർത്ഥികൾക്കായി സർക്കാർ/സ്വകാര്യ ഹയർ സെക്കന്ററി/ കോളേജ്/ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും ചഇഢഠ യുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ITI, ITC കളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്ലസ് ടു തലം മുതൽ പി.എച്ച്.ഡി വരെ രക്ഷിതാക്കളുടെ വാർഷിക വരുമാനം 2.50 ലക്ഷത്തിനുള്ളിൽ ആണെങ്കിൽ സ്‌കോളർഷിപ്പിനപേക്ഷിക്കാം. 30% പെൺകുട്ടികൾക്കായി മാറ്റി വച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്.
www.dcescholarship.kerala.gov.in(website) ൽ ലഭിക്കും.ന്യൂനപക്ഷത്തിൽ ഉൾപ്പെട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും പഠിക്കുവാൻ മിടുക്കരുമായവർക്ക് പ്രൊഫഷണൽ/സാങ്കേതിക കോഴ്‌സുകളിൽ ചേർന്ന് പഠിക്കുന്നതിന് സാമ്പത്തിക സഹായം ലഭിക്കുന്നു.
(കൂടുതൽ വിവരങ്ങൾ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിക്കും)
ചാർട്ടേർഡ് അക്കൗണ്ടൻസി/കോസ്റ്റ് വർക്ക് അക്കൗണ്ടൻസി/കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്കായി സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതി. ബി.പി.എൽ. വിഭാഗത്തിൽപ്പെടുന്ന അപേക്ഷകരുടെ അഭാവത്തിൽ 6 ലക്ഷം രൂപ വരെ വരുമാന പരിധിയിൽപ്പെടുന്നവരേയും പരിഗണിക്കും. 20% ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവർക്കും, 30 % പെൺകുട്ടികൾക്കും സംവരണം ചെയ്തിരിക്കുന്നു.
ഗവേഷണത്തിനുള്ള ഫെല്ലോഷിപ്പ്
ന്യൂനപക്ഷ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഹൃസ്വകാല ഗവേഷണത്തിന് ഫെലോഷിപ്പ് നൽകുന്നുണ്ട്. ബിരുദാനന്തര ബിരുദത്തിന് 55% മാർക്കും ഉണ്ടായിരിക്കണം.
സാമൂഹിക നീതിവകുപ്പ്, റവ. ന്യൂ, മൃഗസംരക്ഷണം, തൊഴിൽ, കാർഷിക, വിധന ക്ഷേമ പദ്ധതി ആവശ്യക്കാർക്ക് വാങ്ങിയെടുക്കുവാൻ നാം പരസ്പരം ഈ വിവരങ്ങൾ പങ്ക് വയ്ക്കണം. 10 സെന്റ് ഭൂമി സ്വന്തം പേരിലുള്ള വ്യക്തികൾക്കും 60 വയസ്സ് കഴിയുമ്പോൾ കാർഷിക പെൻഷന് അർഹതയുണ്ടായിരിക്കും.
(കൃഷി ഭവനുമായി ബന്ധപ്പെടുക)
മുൻസിപ്പാലിറ്റികൾ/പഞ്ചായത്തുകൾ മുഖേന അമ്പതു വയസു തികഞ്ഞ അവിവാഹിതരായ യുവതികൾക്കും പെൻഷൻ ലഭിക്കും. അറുപതു വയസു കഴിഞ്ഞവർക്ക് വാർദ്ധ്യകാല പെൻഷൻ ലഭിക്കാൻ അർഹതയുണ്ട്.
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ബി.പി.എൽ., വരുമാന വിഭാഗത്തിൽപെട്ടവർക്ക് സന്നദ്ധ സംഘടന/എൻ.ജി.ഒ./കാരുണ്യവാൻമാരായ ഏതെങ്കിലും വ്യക്തികളുടെ സഹകരണത്തോടെയുള്ള ഭവന നിർമ്മാണത്തിനായി സർക്കാർ സബ്‌സിഡി നൽകുന്നു. ഗൃഹശ്രീ ഭവന പദ്ധതി പ്രകാരം രണ്ടര/മൂന്ന് സെന്റ് സ്ഥലം സ്വന്തം പേരിലുള്ളവർക്ക് 4 ലക്ഷം/5 ലക്ഷം രൂപ ചെലവു വരുന്ന ഭവനം നിർമ്മിക്കുന്നതിന് 2 ലക്ഷം രൂപ സർക്കാരിൽ നിന്നും സബ് സിഡി ലഭിക്കും. (തിരിച്ചടക്കേണ്ടതില്ല) കൂടുതൽ വിവരങ്ങൾക്ക് ഭവന നിർമ്മാണ ബോർഡിനെ സമീപിക്കുക.
തിരികെയെത്തിയ പ്രവാസികളുടെ പുതിയ സംരംഭങ്ങൾക്ക് സീഡ് ക്യാപിറ്റൽ സബ്‌സിഡി
സംസ്ഥാനത്ത് സർക്കാർ നടപടി ക്രമങ്ങൾ പാലിച്ച് പുതിയ സംരംഭങ്ങൾ ആരംഭിക്കുവാൻ താല്പര്യമുള്ള പ്രവാസികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുകയും മൂലധന സബ്‌സിഡി നൽകുകയും ചെയ്യുന്നു. ബന്ധപ്പെടുക.Chief Executive Officer
Norka roots, Norka Centres
Thycad P.O., TVM -14
ദേശീയ ന്യൂനപക്ഷ കമ്മീഷൻ
Vth Floor, Loknaik Bhavan
New Delhi-110003
Ph. No. 011-24615583ന്യൂനപക്ഷങ്ങളെ/ന്യൂനപക്ഷ സ്ഥാപനങ്ങളെ ബാധിക്കുന്നതും മറ്റെല്ലാ പരിഹാര മാർഗ്ഗങ്ങളെ സമീപിച്ചിട്ടും പരിഹാരം ലഭിക്കാത്തതുമായ വിഷയങ്ങ