News >> ഇരുപതുകിലോ തൂക്കമുള്ള ബൈബിൾ


കുമളി : അട്ടപ്പള്ളം സെന്റ് തോമസ് ഫൊറോനാ ദൈവാലയത്തിൽ 20 കിലോ തൂക്കമുള്ള ബൈബിൾ സ്ഥാപിച്ചു. ഒന്നരയടി നീളവും ഒരടി വീതിയും 2035 പേജുകളുമാണ് ഈ ബൈബിളിന് ഉള്ളത്. തുടിയംപ്ലാക്കൽ തോമസും കുടുംബവുമാണ് ഈ മനോഹരമായ ബൈബിൾ ഇടവക വികാരി ഫാ തോമസ് വയലുങ്കനെ ഏൽപ്പിച്ച് കരുണയുടെ ഈ വർഷാരംഭത്തിൽ ദൈവാലയത്തിൽ സമർപ്പിച്ചത്. ഇദ്ദേഹം പതിനഞ്ച് വർഷമായി പള്ളിയുടെ കൈക്കാരനും മത അദ്ധ്യാപകനും പ്രതിനിധിയോഗാഗംമായി സേവനമനുഷ്ഠിച്ചുവരുന്നു. ഈ ബൈബിളിന് ഇരുപതിനായിരത്തിൽപരം രൂപ ചെലവ് വന്നതായി കണക്കാക്കുന്നു.

ഈ ബൈബിൾ എല്ലാവർക്കും വായിക്കുവാൻതക്കവിധം വലിയ അക്ഷരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. കണ്ണട ഉപയോഗിക്കാതെ വായിക്കുവാൻ സാധിക്കും. മറ്റ് ഇടവകകളിൽ നിന്നും ദിനംപ്രതി ആളുകൾ ഈ ബൈബിൾ വായിക്കുവാൻ എത്തുന്നു.

Source: Sunday Shalom