News >> മദ്യശാലകൾ തുറക്കാതിരിക്കാൻ കെ.സി.ബി.സിയുടെ നില്പു സമരം
കൊച്ചി: പൂട്ടിയ മദ്യശാലകൾ തുറക്കരുതെന്നും സർക്കാർ മദ്യകച്ചവടം അവസാനിപ്പിക്കണ മെന്നും ആവശ്യപ്പെട്ട് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി എറണാകുളം - അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് നടത്തിയ നില്പുസമരം സംസ്ഥാന സെക്രട്ടറി അഡ്വ.ചാർളിപോൾ ഉദ്ഘാടനം ചെയ്തു. പ്രഖ്യാപിത മദ്യനയത്തിൽ നിന്നും പിന്നോട്ട് പോകുന്നത് കേരളത്തിന് ആപത്താണെന്നും മദ്യ ഉപഭോഗം ഏറ്റവും കൂടുതലായ കേരളത്തിൽ മദ്യവില്പന നിയന്ത്രണ-നിരോധന നയങ്ങളാണ് അഭികാമ്യമെന്നും അഡ്വ.ചാർളി പോൾ പറഞ്ഞു.യോഗത്തിൽ അതിരൂപത പ്രസിഡന്റ് കെ.എ.പൗലോസ് അദ്ധ്യക്ഷനായിരുന്നു. ഡയറക്ടർ ഫാ.ജോർജ്ജ് നേരേവീട്ടിൽ, ജന.സെക്രട്ടറി ചാണ്ടി ജോസ്, ലോനപ്പൻ കോനൂപറമ്പിൽ, സി.ജോൺ കുട്ടി, അഡ്വ.ജേക്കബ് മുണ്ടയ്ക്കൽ, കെ.എ.റപ്പായി, ശോശാമ്മ തോമസ്, ഷൈബി പാപ്പച്ചൻ, എബ്രഹാം ഓലിയാപ്പുറം, കെ.വി.ജോണി, കെ.ഒ. ജോയി, ബാബുപോൾ, പൗളിൻ കൊറ്റമം, ഇ.പി.വർഗ്ഗീസ്, എം.പി.ജോസി, സിസ്റ്റർ മരിയൂസ, സിസ്റ്റർ മരിയറ്റ, സിസ്റ്റർ ബനീസി എന്നിവർ പ്രസംഗിച്ചു.Source: Sunday Shalom