News >> ലോകത്തിൽ ഏറ്റവും വലിയ ഭീകര വസ്തു പുകയില: ജസ്റ്റിസ് നാരായണ കുറുപ്പ്


ലോകത്തിൽ ഏറ്റവും വലിയ ഭീകര വസ്തു പുകയിലയാണ്. സുനാമിയോ എയ്ഡ്‌സോ ന്യൂക്ലിയർ ബോംബോ അല്ല, സുനാമി വല്ലപ്പോഴും സംഭവിക്കുന്നതാണ്, എയ്ഡ്‌സ് കുറച്ചുപേരെ മാത്രമെ ബാധിക്കുന്നുള്ളൂ, ന്യൂക്ലിയർ ബോംബ് ബോധമുള്ള ഒരു രാഷ്ട്രവും അത് പ്രയോഗിക്കില്ല. പുകയിലയിൽ തന്നെ 4000ത്തോളം ദൂഷ്യഫലങ്ങളുള്ള കെമിക്കൽസ് ഉണ്ട്. 2 ഡസനിലേറെ അസുഖങ്ങൾ ഉണ്ടാക്കുന്ന പുകയില ഒരു ഭീകര വസ്തു തന്നെയാണ്. ഇന്ത്യയിൽ മാത്രം പ്രതിവർഷം 10 ലക്ഷം ആൾക്കാരാണ് പുകയില ജന്യരോഗം മൂലം മരിക്കുന്നത്. ലോകത്തിൽ ഈ നൂറ്റാണ്ടിൽ 10 കോടി ജനങ്ങൾ പുകയിലമൂലം മരിക്കുന്നു. 1998 ൽ ചാവറ കൾച്ചറൽ സെന്ററിൽ ആരംഭിച്ച പുകയിലവിരുദ്ധ സെമിനാറാണ് പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കാൻ സാഹചര്യമുണ്ടായത്. ഇന്ന് 192 രാജ്യങ്ങൾ പൊതുസ്ഥലത്ത് പുകവലി നിരോധിച്ചിട്ടുണ്ട്. പുകയിലയ്‌ക്കെതിരെ എന്നും പൊതുജനശ്രദ്ധ തിരിക്കാൻ പ്രചാരണം ഉണ്ടാവണം. സംഗീതത്തിന്റെ മാസ്മരിക ശക്തി കൊണ്ട് പുകയിലയ്‌ക്കെതിരെ പ്രവർത്തിക്കുവാൻ തയ്യാറായ ചാൾസ് ആന്റണി ഗാനങ്ങൾ അവതരിപ്പിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.റോബി കണ്ണൻചിറ സി.എം.ഐ അധ്യക്ഷത വഹിച്ചു.

പുകയില കുടുംബത്തിലുണ്ടാക്കുന്ന ഉപദ്രവങ്ങൾ എന്ന വിഷയത്തെ അധികരിച്ച് കെ.ജി, എൽ.പി, യു.പി, എച്ച്. എസ്. സീനിയർ വിഭാഗങ്ങളിലായി നടത്തിയ ചിത്രരചനാ മത്സര വിജയികൾക്ക് സമ്മാനങ്ങൾ ജസ്റ്റിസ് കെ.നാരായണ കുറുപ്പ്, എബ്രഹാം മാഞ്ഞൂരാൻ എന്നിവർ വിതരണം ചെയ്തു. ആൽവിന ജോൺസൺ, മരിയ ലോമിന, അരുൺജിത്, ജോ മൈക്കിൾ, ആരോൺ, ജോൺസൺ, അർജുൻ രാജേഷ്, അനന്തു രാജേഷ്, അമൽ റാഫേൽ, ശ്വേത ജെ. ആലപ്പാട്ട്, അതുൾ ജോൺ, അശ്വിൻ എസ്. കുമാർ എന്നിവർ കെ.ജി, എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ചാവറ ഫാമിലി വെൽഫെയർ സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി. എബ്രഹാം, ജോളി പവേലിൽ, ഷാനൽ ലോപ്പസ്, റെനി തോമസ്, ജിജോ ജോസ്, ബിജോയ് അറക്കൽ പ്രസംഗിച്ചു.

Source: Sunday Shalom