News >> മറ്റൊരു ജീവന് താങ്ങായതിൽ മാർ ജേക്കബ് മുരിക്കന് ആനന്ദം
തിങ്കളാഴ്ച ആശുപത്രിയിൽനിന്നും പാലാക്ക് മടങ്ങുംഎറണാകുളം: വൃക്കദാനം നടത്തിയ പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കന്റെ ശരീരത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായി. ഇന്ന് രാവിലെയും പതിവ് ഭക്ഷണം കഴിച്ചു. ബൈബിൾ വായിച്ച് പ്രാർത്ഥന ചൊല്ലി. തിങ്കളാഴ്ച അദ്ദേഹത്തിന് ആശുപത്രി വിടാനാകും.പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവീസ് ചിറമ്മൽ, ലേക്‌ഷോർ ആശുപത്രി സി.ഇ.ഒ എസ്.കെ. അബ്ദുള്ള, ആശുപത്രി ചെയർമാനും എം.ഡിയുമായ ഡോ. ഷംസീർ വയലിൽ എന്നിവർ ആശുപത്രിയിലെത്തി മാർ ജേക്കബ് മുരിക്കനെ സന്ദർശിച്ചു.ഇപ്പോൾ ഐ.സി.യുവിൽ കഴിയുന്ന മാർ മുരിക്കന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോകട്ർമാർ അറിയിച്ചു. പിതാവിൽനിന്ന് വൃക്ക സ്വീകരിച്ച കോട്ടയ്ക്കൽ സ്വദേശി സൂരജും സന്തോഷത്തോടെ സുഖം പ്രാപിച്ചുവരുന്നു. ഒരു കിഡ്‌നിയുമായി കഴിഞ്ഞിരുന്ന സൂരജിന് ഇത് പുതുജീവിതമാണ്.നാളെ മാർ മുരിക്കനെ റൂമിലേക്ക് മാറ്റാനാകുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. സൂരജിന്റെയും ബിഷപിന്റെയും ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്ന് ഡോ. എബി എബ്രഹാം അറിയിച്ചു.
തിങ്കളാഴ്ച ആശുപത്രിയിൽനിന്ന് മാർ ജേക്കബ് മുരിക്കനെ ഡിസ്ചാർജ് ചെയ്തശേഷം പത്രസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. ഓപ്പറേഷൻ വിജയകരമായി നടത്താനായതിൽ ഡോക്ടർമാർ ഏറെ ആഹ്ലാദത്തിലാണ്. സൂരജിന് കിഡ്‌നി ശരിയായ രീതിയിൽ പ്രവർത്തിച്ചുതുടങ്ങി.ബിഷപ് മുരിക്കനോടൊപ്പം സെക്രട്ടറിയച്ചൻ ഫാ. ജോസഫും ആശുപത്രിയിൽ ഇപ്പോഴുണ്ട്.സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ ഫോണിലൂടെ ബിഷപ് മാർ മുരിക്കനുമായി ആശയവിനിയമം നടത്തി. ട്രാൻസ്പ്ലാന്റ് ഐ.സി.യു.വിലാണ് മാർ ജേക്കബും വൃക്ക സ്വീകരിച്ച സൂരജും ഇപ്പോൾ കഴിയുന്നത്.Source: Sunday Shalom