News >> യുക്രെയിനിന്റെ സമാധാനത്തിനായി
മോസ്‌കോ: യുക്രെയിനിൽ സമാധാനം സ്ഥാപിക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പയും പാത്രിയാർക്കീസ് കിറിലും ബെലാറസിൽ ഒരുമിച്ച് സന്ദർശനം നടത്തണമെന്ന് ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോ. ക്യൂബയിൽ ഇരുവരും നടത്തിയ കൂടിക്കാഴ്ചയെക്കാൾ ഉപരിയായി യൂറോപ്പിൽ ഇരുവരും കൂടിക്കാഴ്ച നടത്തുന്നത് കാണാൻ ആഗ്രഹിക്കുന്ന ധാരാളമാളുകളുണ്ടെന്നും പ്രസിഡന്റ് ലുകാഷെങ്കോ അഭിപ്രായപ്പെട്ടു. ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച ശേഷം മടങ്ങിയെത്തിയെത്തിയ ഉടനെയാണ് ലുകാഷെങ്കോ ഇപ്രകാരം പ്രതികരിച്ചത്.കിഴക്കൻ യുക്രെയിനിൽ സമാധാനം സ്ഥാപിക്കുന്നതിന് ആത്മീയമായും ഭൗതികമായും പുതിയ മാർഗങ്ങൾ തേടണമെന്ന് പ്രസിഡന്റ് ലുകാഷെങ്കോ മാർപാപ്പയോട് പറഞ്ഞിരുന്നു. 2015-ൽ യുക്രെയിൻ, റഷ്യ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങൾ നടത്തിയ ചർച്ചയിൽ ആതിഥേയത്വം വഹിച്ചത് ബലാറസാണ്. ഈ ചർച്ചയിലാണ് കിഴക്കൻ യുക്രെയിനിൽ പ്രശ്‌നപരിഹാരത്തിനുള്ള മിൻസ്‌ക് ധാരണ ഉരുത്തിരിഞ്ഞത്.
യുക്രെയിനിൽ വെടിർത്തൽ പ്രാബല്യത്തിലുണ്ടെങ്കിലും സൈന്യവും റഷ്യയുടെ പിന്തുണയുള്ള വിഘടനവാദികളും തമ്മിലുള്ള സംഘർഷം ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടാറുണ്ട്. ഈ സാഹചര്യത്തിലാണ് സ്ഥായിയായ സമാധാനം സ്ഥാപിക്കുന്നതിനായി മാർപാപ്പയും പാത്രിയാർക്കീസും വീണ്ടും കൂടിക്കാഴ്ച നടത്തണമെന്ന് ബലാറസ് പ്രസഡന്റ് ആവശ്യപ്പെട്ടത്.Source: Sunday Shalom