News >> വരുന്നു, യുവജനങ്ങൾക്കായി പാപ്പയുടെ പുതിയ പുസ്തകം
വത്തിക്കാൻ സിറ്റി: കുട്ടികൾക്കായുള്ള പുസ്തകത്തിന് ശേഷം യുവജനങ്ങൾക്കായുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പുസ്തകം അണിയറയിൽ തയാറാകുന്നു. ഓൺലൈനായി യുവജനങ്ങൾ പാപ്പയോട് ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള പാപ്പയുടെ ഉത്തരങ്ങളെ ആധാരമാക്കിയായിരിക്കും പുതിയ പുസ്തകം. സംവാദത്തിന്റെ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പ സ്ഥാപിച്ച സ്‌കോളാസ് സമൂഹത്തിന്റെ ഡയറക്ടർമാരുടെ യോഗത്തിൽ ഇറ്റാലിയൻ മാധ്യമപ്രവർത്തകയായ റ്റിസിയാനാ ലുപിയാണ് പുതിയ പുസത്കത്തിന് പിന്നിലുള്ള ആശയം അവതരിപ്പിച്ചത്. ഈ പുസ്തകത്തിലൂടെ യുവജനങ്ങളുമായ പാപ്പ സംവാദത്തിന്റെ വാതിൽ തുറക്കുകയാണ് ചെയ്യുന്നതെന്ന് റ്റിസിയാനാ പറഞ്ഞു.
Source: Sunday Shalom