News >> അഭയാർത്ഥിക്യാമ്പിലെ ആദ്യകുർബാന ചരിത്രമായി


ഇറാക്ക്:  ഇറാക്കിന്റെ മണ്ണിൽനിന്നും വിശ്വാസം തുടിക്കുന്ന ഒരു സന്തോഷവാർത്ത. നാടും വീടും നഷ്ടപ്പെട്ടിട്ടും ദൈവവിശ്വാസം കൈവിടാതെ ഇറാക്കിലെ ഇർബിലിലെത്തിയ ക്രൈസ്തവ അഭയാർത്ഥികളുടെ വിശ്വാസതീക്ഷണതയുടെ പ്രതീകമായി 500 ഓളം കുട്ടികൾ ആദികുർബാന സ്വീകരിച്ചു. ക്രൈസ്തവന്റെ രക്തം കൊണ്ട് ചോരപ്പുഴയൊക്കിയ ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈകളിൽ നിന്നും ഭാഗ്യം കൊണ്ട് ജീവൻ രക്ഷിക്കാൻ കഴിഞ്ഞ 5500 ഓളമുളള ഇറാക്കി ക്രൈസ്തവരുടെ ഇർബിലിലെ ക്യാമ്പിൽ നിന്നാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് പ്രതീക്ഷയും സന്തോഷവും നൽകുന്ന സദ്വാർത്ത.

ഇറാക്കിലെ ക്രൈസ്തവരുടെ ഈറ്റില്ലമായിരുന്ന ക്വറാഘോഷിൽ നിന്നും ഇസ്സാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൊലക്കത്തിയിൽ നിന്നും ഭാഗ്യം കൊണ്ടുമാത്രം രക്ഷപ്പെടാൻ കഴിഞ്ഞ ക്രൈസ്തവർ ഇർബിലിൽ എന്ന സ്ഥലത്താണ് ലോകമെങ്ങുനിന്നുമുള്ള സുമനസ്സുകളുടെ സഹായം കൊണ്ടും ഇർബിലിലെ തദ്ദേശിയ സഭാമക്കളുടെ ഔദാര്യം കൊണ്ടും ജീവിതം തള്ളിനീക്കുന്നു.

ഈ ദുരിതങ്ങൾക്കുനടുവിലാണ് ഏകദേശം 500 കൂഞ്ഞുങ്ങൾ വെള്ള വസ്ത്രങ്ങൾ അണിഞ്ഞ് ക്യാമ്പുകളിലെ സ്ഥിര സാന്നിധ്യമായ സിസ്റ്റർമാരുടെയും ഡീക്കന്മാരുടെയും സഹായത്തോടെ ക്രിസ്തുവിനെ സ്വീകരിക്കുവാനൊരുങ്ങിയത്. ഇരുൾ മൂടിയ കത്തോലിക്കരുടെ ജീവിതത്തിലേയ്ക്ക് ഈ ആദികുർബാന സ്വീകരണം കൊണ്ടുവന്ന സന്തോഷവും സമാധാനവും ചെറുതല്ല.

ഇർബിലിലെ അഭയാർത്ഥിക്യാന്വിലെ 5500 പേരിൽ 2000 പേരും കുഞ്ഞുങ്ങളാണ്. അതിൽ നിന്നും 470 പേരാണ് ആദികൂർബാന സ്വകരിച്ചത്. കഴിഞ്ഞ വർഷം മുതൽ പരിശീലനക്ലാസ്സിൽ പങ്കെടുത്ത ശേഷമായിരുന്നു ദിവ്യകാരുണ്യസ്വീകരണം.

ഇറാക്കിലെ കുര്ദ്ദിസ്ഥാനിൽപ്പെട്ട ക്വറാഘോഷയായിരുന്നു ഇവരുടെ ജന്മസ്ഥലം. ഓഗസ്‌ററ്റ് 2014 ൽ കൊടും ക്രൂരരായ ഇസ്ലാമിക് ഭികരർ അവരുടെ നഗരത്തിലെത്തിയപ്പോഴേക്കും അവിടെ നിന്നും ഓടി രക്ഷപ്പെട്ട അഭയാർത്ഥികളാണ് ഇവർ.സ്വന്തമായി ഇവർക്ക് ഒരു ദേവാലയം പോലുമില്ല. 8എങ്കിലും പരിമിതമായ സാഹചര്യത്തിലും അവർ ദൈവത്തെ ആരാധിക്കാനായി ഒരു ടെന്റ് കണ്ടെത്തുകയായിരുന്നു. സിറിയാക് കാത്തലിക്‌സ് എന്ന വിഭാഗത്തിൽപ്പെടുന്ന ഇവരുടെ തലസ്ഥാനം ക്വറാഘോഷായിരുന്നു. ഇന്ന് അവർക്ക് ക്രൈസ്തവരുടെ മനസ്സിലിൽ മാത്രമാണ് ഇരിപ്പിടം. ഇർബിലിലെത്തിയ അവർക്ക് അവിടുത്തെ കൽദായ ക്രൈസ്തവർ നൽകിയ സ്വീകരണം വലുതായിരുന്നു. സ്വന്തം ദേശത്തുനിന്നും പലായനം ചെയ്യേണ്ടിവന്ന ഒരു ജനതയോട് അവിടെയുള്ള ക്രൈസ്തവർ വളരെ വലിയ സ്‌നേഹമാണ് കാണിക്കുന്നത്.

എല്ലാം നഷ്ടപ്പെട്ടെന്നുതോന്നുമ്പോഴും ആശ്വാസത്#തന്റെ മപൊൻകിരണമായി എത്തുന്നവനാണ് ക്രിസ്തു. കഴിഞ്ഞ വർഷം ഈ ക്യാമ്പിൽ നാലുപേർ ഡീക്കൻമാരായി അഭിക്ഷിക്തനായിരുന്നു. അവർ അഭരയാർത്ഥികൾക്കൊപ്പം ജീവിക്കുന്നു.ഈ ഡീക്കന്മാരും ഡൊമിനിക്കൻ സിസ്റ്റേഴുമാസുമാണ് ഈ അഭായാർത്ഥിക്യാമ്പിലെ വെളിച്ചമായി മാറിയിരിക്കുന്നത്.

Source: Sunday Shalom. Edited.