News >> ഇന്ത്യയിൽ മൂന്ന് ലക്ഷം കുട്ടികൾ ഭിക്ഷാടകർ
ബംഗളൂരു: ഇന്ത്യയിൽ ഏതാണ്ട് മൂന്ന് ലക്ഷം കുട്ടികൾ ഭിക്ഷാടകരായുണ്ടെന്ന് റിപ്പോർട്ട്. കോടികൾ മറിയുന്ന ഈ ബിസിനസ് നിയന്ത്രിക്കുന്നത് മനുഷ്യക്കടത്ത് സംഘങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നു.ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കുകൾ പ്രകാരം പ്രതിവർഷം ഇന്ത്യയിൽ 40,000 കുട്ടികൾ കാണാതാകുന്നുണ്ട്. അവരിൽ 29,000 കുട്ടികളെ മാത്രമേ തിരിച്ചുകിട്ടാറുള്ളൂ. 50 കുട്ടികളെ മനുഷ്യക്കടത്ത് സംഘങ്ങളുടെ പിടിയി ൽനിന്നും മോചിപ്പിക്കുമ്പോൾ പുതിയ 10 കുട്ടികൾ വീണ്ടും അവരുടെ പിടിലാകുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഭിക്ഷാടനത്തിലൂടെ കുട്ടികളുടെ കൈകളിൽ എത്തുന്ന പണം മനുഷ്യക്കടത്ത് സംഘങ്ങളുടെ കൈകളിൽ എത്തുകയോ കുട്ടികൾതന്നെ മദ്യത്തിനും മയക്കുമരുന്നുകൾക്കുമായി വിനിയോഗിക്കുകയും ചെയ്യുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.കർണാടക കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിന്റേതാണ് ഈ കണ്ടെത്തലുകൾ. ചില പ്രത്യേക ആഘോഷങ്ങളോടും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അതിനോടനുബന്ധിച്ചും ഭിക്ഷാടനമാഫിയ സജീമാണെന്ന് ബംഗളൂരു പോലീസ് പറയുന്നു.സന്നദ്ധ സംഘടനകളുടെയും വിവിധ ഏജൻസികളുടെയും സഹായത്തോടെ 2011-ൽ ബംഗളൂരു പോലീസ് 'ഓപ്പറേഷൻ രക്ഷയിൻ' എന്ന പേരിൽ ഭിക്ഷാടകരായ കുട്ടികളെ മോചിപ്പിക്കാൻ നടത്തിയ ശ്രമങ്ങളെത്തുടർന്ന് കുട്ടികളെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും മാഫിയകൾ മാറ്റിയിരുന്നു. തെരുവിൽ കഴിയുന്ന കുട്ടികളെ സമൂഹം ജാഗ്രതയോടെ കാണണമെന്ന് റിപ്പോർട്ട് ഓർമിപ്പിക്കുന്നു.Source: Sunday Shalom