News >> കത്തോലിക്കാ മെത്രാൻ സമിതിയുടെ വർഷകാല സമ്മേളനം


കൊച്ചി: കേരള കത്തോലിക്കാമെത്രാൻ സമിതിയുടെ വർഷകാല സമ്മേളനം പി.ഒ.സി.യിൽ ആരംഭിച്ചു. എട്ടിന് സമാപിക്കും. രാവിലെ 9.30-ന് സമർപ്പിത സമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു. ആർച്ചുബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. റവ. ഡോ. മാത്യു ഇല്ലത്തുപറമ്പിൽ '്‌നീതിയും കരുണയും സഭാ ജിവിതത്തിലും ശുശ്രൂഷാരംഗങ്ങളിലും' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.

നാളെയും മറ്റെന്നാളുമായി നടക്കുന്ന സമ്മേളനത്തിൽ ആധുനികയുഗത്തിൽ കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികൾ, സഭയുടെ ശുശ്രൂഷാരംഗങ്ങളിൽ പുലരേണ്ട ശൈലിയും മൂല്യങ്ങളും, രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ സഭയുടെ ദൗത്യവും പങ്കാളിത്തവും തുടങ്ങി സമൂഹത്തിലും സഭയിലും മുൻ കരുതലുകളെടുക്കേണ്ട വിഷയങ്ങളെ സംബന്ധിച്ച് കേരള കത്തോലിക്കാ മെത്രാൻ സമിതി ചർച്ച ചെയ്യും.
എട്ടിന് നാലുമണിയോടുകൂടി സമ്മേളനം സമാപിക്കും. കേരളത്തിലെ എല്ലാ കത്തോലിക്കാരൂപതകളുടെയും മെത്രാന്മാർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

Source: Sunday Shalom