News >> മിസിസാഗോ കത്തീഡ്രല്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തില്‍: മാര്‍ ജോസ് കല്ലുവേലില്‍
കാനഡയിലെ സീ റോ മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി ടൊറേന്റോയിലെ മിസിസാഗോ ആസ്ഥാനമാക്കി രൂപീകരിച്ച അപ്പസ്തോലിക് എക്സാര്‍ക്കേറ്റിന്റെ കത്തീഡ്രല്‍ ദേവാലയം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തിലായിരിക്കുമെന്നു നിയുക്ത എക്സാര്‍ക് മാര്‍ ജോസ് കല്ലുവേലില്‍.
കാനഡയിലെ ടൊറേന്റോ അതിരൂപതയുടെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. തോമസ് കോളിന്‍ സിന്റെ ഉറച്ച പിന്തുണയോടെ മിസിസാഗോ കേന്ദ്രമാക്കി സീറോ മലബാര്‍ രൂപതയുടെ രൂപീകരണം സാധ്യമാക്കുന്നതിനായിട്ടാണ് എപ്പിസ്കോപ്പല്‍ എക്സാര്‍ക്കേറ്റ് രൂപീകൃതമായത്. ഇപ്പോള്‍ 35000 സീ റോ മലബാര്‍ സഭാംഗങ്ങളുണ്ട്. വിശ്വാസികളുടെ ആത്മീയാവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് മുഖ്യ ലക്ഷ്യമായി കാണുന്നത്.