News >> നിർദ്ധന രോഗികൾക്കായി ഡയാലസിസ് സെന്റർ തുറന്നു
മണ്ട്യ രൂപത പിതൃവേദി യുടെ നേതൃത്വത്തിൽ കാരുണ്യ വർഷം പ്രമാണിച്ചു ബാംഗ്ലൂർ സെന്റ് ഫിലോമിനാസ് ഹോസ്പിറ്റലിൽ നിർദ്ധന രോഗികൾക്കായി ഡയലസിസ് സെന്റർ പ്രവർത്തനം ആരംഭിച്ചു. നിർദ്ധനരായ രോഗികൾക്ക് തീർത്തും സൗജന്യമായി ഡയലസിസ് നടത്തുന്നതിന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഡയലസിസ് സെന്ററിന്റെ ഉൽഘാടനം മണ്ട്യ രൂപത മെത്രാൻ അഭിവന്ദ്യ മാർ ആന്റണി കരിയിൽ നിർവഹിച്ചു. പിതൃവേദി ഡയറക്ടർ ഫാ. റോയ് വട്ടക്കുന്നേൽ cmf, ആസ്പത്രി അഡ്മിനിസ്ട്രാടർ സിസ്റ്റർ ത്രേസ്സ്യാമ്മ jmj , പിതൃവേദി അസോസിയേറ്റ് ഡയറക്ടർ മാരായ കെ.ജെ. ജോൺസൺ, ജോസഫ് ഐക്കര, പ്രസിഡന്റ് ആന്റണി ജോസഫ് , സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, ഫൊറോന കോഡിനറ്റർ മാർ, എന്നിവർ സന്നിഹിത രായിരുന്നു. സൗജന്യ ഡയാലിസിസ് ആവശ്യമുള്ള നിർധന രോഗികൾ ഫാ. റോയ് വട്ടക്കുന്നേലിനെ
(9739411471,
8147418717) ബന്ധപെടുക.
Source: smcim