News >> കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിനെക്കുറിച്ചുള്ള ഗ്രന്ഥം പ്രകാശനം ചെയ്തു
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ആര്‍ച്ച്ബിഷപ്പായിരുന്ന കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിനെക്കുറിച്ചു അതിരൂപത പ്രോ വികാരി ജനറാള്‍ മോണ്‍. ആന്‍റണി നരികുളം തയാറാക്കിയ ഇംഗ്ലീഷ് ഗ്രന്ഥം പ്രകാശനം ചെയ്തു. 'ജോസഫ് കാര്‍ഡിനല്‍ പാറേക്കാട്ടില്‍ ഹിസ് വിഷന്‍ ഓണ്‍ ചര്‍ച്ച്, ഇന്‍കള്‍ച്ചറേഷന്‍ ആന്‍ഡ് ഇന്‍റര്‍ റിലീജിയസ് ഡയലോഗ്' എന്ന ഗ്രന്ഥം, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു പ്രകാശനം ചെയ്തത്. ബിഷപ് മാര്‍ തോമസ് ചക്യത്ത് ആദ്യപ്രതി ഏറ്റുവാങ്ങി. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍, പ്രോ വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ചാന്‍സലര്‍ റവ.ഡോ. ജോസ് പൊള്ളയില്‍, പ്രൊക്യുറേറ്റര്‍ ഫാ. ജോഷി പുതുവ, സിഎസ്ടി പ്രൊവിന്‍ഷ്യല്‍ ഫാ. സജി കണിയാങ്കല്‍, സിഎംസി പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ശുഭ മരിയ, മത്തായി കോലഞ്ചേരി എന്നിവര്‍ പങ്കെടുത്തു. സഭ, സാംസ്കാരിക അനുരൂപണം, മതാന്തരസംവാദം തുടങ്ങിയ മേഖലകളില്‍ കര്‍ദിനാള്‍ മാര്‍ പാറേക്കാട്ടിലിന്‍റെ ചിന്തകളും ദര്‍ശനങ്ങളും രചനകളുമാണു ഗ്രന്ഥത്തിന്‍റെ ഉള്ളടക്കം. കാര്‍ഡിനല്‍ പാറേക്കാട്ടില്‍ സീരീസിലെ രണ്ടാമത്തെ ഗ്രന്ഥമാണിത്. സെന്‍റ് തോമസ് അക്കാദമി ഫോര്‍ റിസര്‍ച്ചാണു പ്രസാധകര്‍.
Source: smcim