News >> നശിപ്പിക്കപ്പെട്ടത് 13,000 ദൈവാലയങ്ങൾ
അബുജ, നൈജീരിയ: 2006നും 2014നുമിടയിൽ വടക്കൻ നൈജീരിയയിൽ 11,500 ക്രൈസ്തവർ കൊല്ലപ്പെടുകയും 13 ലക്ഷം ക്രൈസ്തവർ അഭയാർത്ഥികളാവുകയും 13,000 ദൈവാലയങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് കാഫൻചാൻ ബിഷപ് ജോസഫ് ബാഗോബിരി. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് നടന്ന കോൺഫ്രൻസിൽ വടക്കൻ നൈജീരിയയിലെ സംഘർഷാവസ്ഥ സഭയെ എപ്രകാരം ബാധിച്ചു എന്നതിനെക്കുറിച്ച് നടത്തിയ പ്രസംഗത്തിലാണ് ബിഷപ് ഇക്കാര്യം വിശദീകരിച്ചത്.അഡമാവാ, ബോർണൊ, കാനൊ, യോബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ക്രൈസ്തവർക്ക് നേരെ കൂടുതൽ ആക്രമണങ്ങളുണ്ടായിട്ടുള്ളതെന്ന് ബിഷപ് ജോസഫ് വിശദീകരിച്ചു. ഇവിടെയുള്ള ക്രൈസ്തവർക്ക് മറ്റ് സ്ഥലങ്ങളിലേക്ക് പലായനം ചെയ്യേണ്ടതായി വന്നു. അടുത്ത കാലങ്ങളിലായി ഫുലാനി ഇടയാൻമാരാണ് ക്രൈസ്തവരെയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളെയും ആക്രമിക്കുന്നത്. ഭീകരത വിതച്ചുകൊണ്ട് ഇവർ നടത്തിയ അക്രമങ്ങളിൽ പല സമൂഹങ്ങളും ഉന്മൂലനം ചെയ്യപ്പെട്ടു. ബെനു സംസ്ഥാനത്തെ അഗതു പോലുള്ള സ്ഥലങ്ങളിൽ നടന്ന ആക്രമണങ്ങൾ വംശഹത്യ തന്നെയാണെന്ന് ബിഷപ് വിശദീകരിച്ചു.Source: Sunday Shalom