News >> നവീകരിച്ച ഗോവയിലെ സാന്താ മോനിക്ക ദൈവാലയം ആശീർവദിച്ചു
പനജി: നവീകരിച്ച ഗോവയിലെ സാന്താ മോനിക്ക ദൈവാലയം ഗോവ അതിരൂപതാധ്യക്ഷൻ ഡോ. ഫിലിപ്പ് നേരി ഫെറാവോ ആശീർവദിച്ചു. 450 വർഷം പഴക്കമുള്ള ദൈവാലയത്തിന്റെ തനിമ അതേപടി നിലനിർത്തിയാണ് പുനഃനിർമാണം നടത്തിയിരിക്കുന്നത്. തടികൊണ്ട് നിർമിച്ച അൾത്താരകളിൽ ചിതലുകൾ കയറിയതുമൂലം തടികൾ നശിക്കാൻ തുടങ്ങിയിരുന്നു. ദൈവാലയത്തിലെ പ്രാചീനശൈലിയിലുള്ള ചുവരെഴുത്തുകളും പെയിന്റിംഗുകളുടെയും തനിമ അതേപടി നിലനിർത്തിയിട്ടുണ്ട്. ദൈവാലയത്തിലെ മനോഹരമായ അൾത്താരകളും അത്ഭുതകരമായ ക്രൂശിതരൂപവും വിശുദ്ധന്മാരുടെ രൂപങ്ങളും പെയിന്റിംഗുകളും ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്. ദൈവാലയത്തിലെ ക്രൂശിതരൂപം കരയുന്ന കുരിശ് എന്നാണ് അറിയപ്പെടുന്നത്. ദൈവാലയത്തിന്റെ മേൽക്കൂരയും തറയും പുതുക്കിപ്പണിതു. ശിൽപകലയും നിർമാണ ഭംഗിയും ഒത്തുചേർന്ന ദൈവാലയം ടൂറിസ്റ്റുകളു ടെയും ആകർഷണകേന്ദ്രമാണ്. പൈതൃകപദവിലഭിച്ചിട്ടുള്ള ദൈവാലയത്തിന്റെ പുനഃനിർമാണത്തിന് ആർക്കിയോളജിക്കൽ ഡിപ്പാർട്ടുമെന്റിന്റെ ധനസഹായവും ലഭിച്ചിരുന്നു.
Source: Sunday Shalom