News >> കാരുണ്യവർഷത്തിൽ സൗജന്യ ഡയാലിസിസ്
ബാംഗ്ലൂർ : മാണ്ഡ്യ രൂപത പിതൃവേദിയുടെ നേതൃത്വത്തിൽ കാരുണ്യ വർഷം പ്രമാണിച്ചു ബാംഗ്ലൂർ സെന്റ് ഫിലോമിനാസ് ഹോസ്പിറ്റലിൽ നിർദ്ധന രോഗികൾക്കായി ഡയാലിസിസ് സെന്റർ പ്രവർത്തനം ആരംഭിച്ചു. നിർദ്ധന രോഗികൾക്ക് സൗജന്യമായി ഡയലസിസ് നടത്തുന്നതിന് സൗകര്യം ഉണ്ടായിരിക്കും. ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം മാണ്ഡ്യ മെത്രാൻ മാർ ആന്റണി കരിയിൽ നിർവഹിച്ചു. പിതൃവേദി ഡയറക്ടർ ഫാ. റോയ് വട്ടക്കുന്നേൽ cmf, ആശുപത്രി അഡ്മിനിസ്ട്രാടർ സിസ്റ്റർ ത്രേസ്യാമ്മ jmj , പിതൃവേദി അസോസിയേറ്റ് ഡയറക്ടർമാരായ കെ.ജെ. ജോൺസൺ, ജോസഫ് ഐക്കര, പ്രസിഡന്റ് ആന്റണി ജോസഫ്, സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
Source: Sunday Shalom