News >> ഓസ്‌ട്രേലിയൻ ബിഷപ്പുമാരുടെ നേതൃത്വത്തിൽ സുവിശേഷവൽക്കരണത്തിനായി പുതിയ ദേശീയ കേന്ദ്രം സ്ഥാപിച്ചു.
സിഡ്‌നി, ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയൻ ബിഷപ്പുമാരുടെ നേതൃത്വത്തിൽ സുവിശേഷവൽക്കരണത്തിനായി പുതിയ ദേശീയ കേന്ദ്രം സ്ഥാപിച്ചു. 'കാത്തലിക്ക് എൻക്വയറി സെന്ററും' ' നാഷണൽ ഓഫീസ് ഫോർ ഇവാഞ്ചലൈസേഷനും' ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നതെന്ന് ഓസ്‌ട്രേലിയൻ ബിഷപ്‌സ് കോൺഫ്രൻസിന്റെ കീഴിലുള്ള സുവിശേഷവൽക്കരണത്തിനായുള്ള എപ്പിസ്‌കോപ്പൽ കമ്മീഷൻ തലവൻ ആർച്ച്ബിഷപ് മാർക്ക് കോളിറിഡ്ജ് അറിയിച്ചു.1959ൽ സ്ഥാപിതമായ കാത്തലിക്ക് എൻക്വയറി സെന്റർ അവിശ്വാസികൾക്ക് വിവിധ കോഴ്‌സുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും കത്തോലിക്ക വിശ്വാസം പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചിരുന്നത്. കുടുംബങ്ങളിലും ജോലിസ്ഥലങ്ങളിലും സ്‌കൂളുകളിലും ഇടവകകളിലും സുവിശേഷവൽക്കരണം നടത്താൻ രൂപതകളെ സഹായിക്കുന്നതിനായാണ് നാഷണൽ ഓഫീസ് ഫോർ ഇവാഞ്ചലൈസേഷൻ സ്ഥാപിച്ചത്. പുതിയ സുവിശേഷവൽക്കരണ കേന്ദ്രത്തിലൂടെ കഴിഞ്ഞ രണ്ട് സിനഡുകളിലായി ഫ്രാൻസിസ് മാർപാപ്പ ആരംഭിച്ച സുവിശേഷവൽക്കരണ പാതയിലേക്ക് ഓസ്‌ട്രേലിയൻ കത്തോലിക്ക സഭ കൂടുതൽ ആഴവും ബോധപൂർവുമായ വിധത്തിൽ കടക്കുകയാണെന്ന് ആർച്ച്ബിഷപ് കോളിറിഡ്ജ് വ്യക്തമാക്കി. പുതിയ കേന്ദ്രത്തിലൂടെ പരമ്പരാഗത മാധ്യമങ്ങളും ഡിജിറ്റൽ മീഡിയയുടെ സാധ്യതകളും തമ്മിലുള്ള അന്തരം തരണം ചെയ്യാനാവുമെന്നും അദ്ദേഹം പറഞ്ഞു.Source: Sunday Shalom