News >> കലൈ കാവേരി എന്നാൽ.


ബൈബിൾ പ്രമേയങ്ങൾ ലളിത കലാവിഷ്‌ക്കരണത്തിലൂടെ ജനഹൃദയത്തിലേക്ക് എത്തിക്കുന്ന സ്ഥാപനമാണ് തിരുച്ചിറപ്പള്ളി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന 'കലൈ കാവേരി ആർട്‌സ് ആന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ.'

തിരുച്ചിറപ്പള്ളി ജില്ലയ്ക്ക് ജീവജലം നൽകുന്ന നദിയാ ണ് കാവേരിനദി. അതുപോലെ മനുഷ്യനിലും നന്മയുടെ ജീവജലം എത്തിക്കുക എന്നതാണ് ഈ സെന്ററിന്റെ ലക്ഷ്യം. സംഗീതവും ഡാൻസും സുവിശേഷ പ്രചരണത്തിനായി ഉപയോഗിക്കുവാനുള്ള പരിശീലനമാണ് ഇവിടെ നൽകുന്നത്. ഇന്ന് നിലവിലുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബൈബിൾ സന്ദേശങ്ങൾ അവതരിപ്പിക്കുന്നത്. ഓരോ സംസ്ഥാനത്തിനും പൈതൃകമായി ലഭിച്ച സംസ്‌കാരത്തിന് കോട്ടം തട്ടാതെ, നാടൻ കലകളിലൂടെ ക്രൈസ്തവസന്ദേശം പ്രചരിപ്പിക്കുകയാണ് ഈ കേന്ദ്രം. യുവജനങ്ങൾക്കായി നൂതന പരിശീലന രീതികൾ ഇവിടെ ആവിഷ്‌ക്കരിക്കുന്നു. മനുഷ്യകുലത്തിന്റെ മഹിമയെ മനസിലാക്കി, ക്രൈസ്തവ വിശ്വാസത്തിൽ വേരൂന്നി സത്യം, ക്ഷമ, നീതി, പരസ്‌നേഹം, സ്വാതന്ത്ര്യം, മതസൗഹാർദം എന്നിവയെ കേന്ദ്രബിന്ദുവാക്കി റോഡ് പ്രദർശനങ്ങളും നടത്തുന്നു.

1977 ഒക്‌ടോബർ ഒന്നിനാണ് ഇതാരംഭിച്ചത്. മോൺ. എസ്.എം.ജോർജായിരുന്നു സ്ഥാപനത്തിന്റെ പ്രഥമ ഡയറക്ടർ. 2007 ൽ ഈ സ്ഥാ പനം തിരുച്ചിറപ്പള്ളിയിലെ ഭാരതിദാസൻ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരത്തോടുള്ള 'കലൈ കാവേരി' കോളജ് ഓഫ് ഫൈൻ ആർട്‌സായി വളർന്നു. ഫൈൻ ആർട്‌സിൽ പി.എച്ച്.ഡി വരെ ഇവിടെ പഠിക്കാം. ഭരതനാട്യം, വോക്കൽ, വീണ, മൃദംഗം എന്നിവയ്ക്കാണ് ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എം.ഫിൽ, പി.എച്ച്.ഡി എന്നിവയുള്ളത്.

സഭയുടെ മിഷൻ പ്രവർത്തന മേഖലയെ ഉൾ ക്കൊള്ളിച്ച് 114 പാട്ടുകൾ, മലയാളത്തിൽ സഹി തം നിർമിച്ച 'യേശുവിന്റെ ജീവചരിത്രം' ജനങ്ങൾ നിറഞ്ഞ ഹൃദയത്തോടുകൂടിയാണ് സ്വീകരിച്ചത്. പ്രസിദ്ധ കവിയായ കണ്ണദാസനാൽ രചിക്കപ്പെട്ട 'യേശുകാവ്യം' എന്ന പദ്യ സമാഹാരം ഈ സ്ഥാപനം പ്രസിദ്ധീകരിച്ചു. ഇതിന്റെ മൂന്ന് ലക്ഷത്തിൽപരം കോപ്പികൾ വിൽക്കപ്പെടുകയുണ്ടായി. സ്‌കൂൾ-കോളജ് തലങ്ങളിൽ 'യേശുകാവ്യം' ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കാവ്യത്തി ന്റെ ആഴവും പരപ്പും മനസിലാക്കി, ഗവേഷണ വിദ്യാർത്ഥികൾ ഇതിനെ ഒരു ഗവേഷണ വിഷയമായി ഉപയോഗിക്കുന്നു. നാഷണൽ അക്രിഡിറ്റേഷൻ കൗൺസിലിന്റെ 'എ' ഗ്രേഡ് ഈ കോളജിനുണ്ട്. 'ബെസ്റ്റ് കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട്' എന്ന അവാർഡ് രണ്ടായിരത്തിൽ തമിഴ്‌നാട് സർക്കാർ ഈ കോളജിന് നൽകി ആദരിച്ചു.

തമിഴ്‌നാട്, കേരളം, പോണ്ടിച്ചേരി, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ-ബംഗാൾ, ആസാം, ആൻഡമാൻ, ഒമാൻ, ദുബായ്, ശ്രീലങ്ക, മൗറീഷ്യസ്, മലേഷ്യ, ജർമനി, ഇംഗ്ലണ്ട്, ഫ്രാൻസ്, നോർവെ, ഡെന്മാർക്ക്, കാനഡ, അമേരിക്ക മുതലായ രാജ്യങ്ങളിൽ നി ന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്നു. വിദ്യാർത്ഥികളിൽ വൈദികരും സന്യസ്തരും ഉൾപ്പെടുന്നു. കഴിവുള്ള, എന്നാൽ സാമ്പത്തിക പരാധീനതയുള്ള വിദ്യാർത്ഥികൾക്ക് കോഴ്‌സുകൾ സൗജന്യമാണ്. ഇതിനായി നിരവധി സ്‌കോളർഷിപ്പുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. വഴിയോര കച്ചവടക്കാർ, പ്രതിദിന വേതനക്കാർ, മത്സ്യത്തൊഴിലാളികൾ മുതലായവരുടെ മക്കൾക്കും അംഗവൈകല്യമുള്ളവർക്കും പ്രത്യേക പരിഗണനയുണ്ട്. പാർ ശ്വവൽക്കരിക്കപ്പെട്ടവരെ, അവരുടെ മക്കൾക്ക് തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസം നൽകി, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് ഈ സ്ഥാപനം പരിശ്രമിക്കുന്നു.

ഡിഗ്രി യോഗ്യത പരീക്ഷയുടെ ഭാഗമായി ഓരോ വിദ്യാർത്ഥിയും സ്റ്റേജിൽ അരങ്ങേറ്റം നടത്തണം. ഭരതനാട്യത്തിൽ - ബാച്ചിലർ ഓഫ് ഫൈൻ ആർട് സ് (ബി.എഫ്.എ), പ്ലസ്ടു പാസായവർക്കുള്ള മൂന്നു വർഷത്തെ ഡിഗ്രി കോഴ്‌സാണ്. പത്താം ക്ലാസ് പാസായവർ അഞ്ചുവർഷം പഠിച്ചാൽ ഇന്റഗ്രറ്റേഡ് ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് എന്ന ഡിഗ്രി കരസ്ഥമാക്കാം. ഇവർക്ക് വോക്കൽ, വീണ, വയലിൻ, മൃദംഗം എന്നിവയാണ് വിഷയങ്ങൾ. പി.എച്ച്.ഡി കോഴ്‌സിന് ഫുൾടൈം, പാർട്ട് ടൈം സൗ കര്യമുണ്ട്. വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ച് എല്ലാ വർഷവും മെയ്മാസത്തിൽ സമ്മർ കോച്ചിംഗ്, ഡാൻസ്, മ്യൂസിക് എന്നിവ നടത്തപ്പെടുന്നു. ഏതു പ്രായത്തിലുള്ളവർക്കും എൻറോൾ ചെല്ലാം. തിരുവനന്തപുരം, തൃശൂർ, ചെന്നൈ, ബാം ഗ്ലൂർ, കൊളംബോ, ജാഫ്‌ന എന്നിവിടങ്ങളിൽ ഇതിന് സെന്ററുകളുണ്ട്.

തോമസ് തട്ടാരടി

Source: Sunday Shalom