News >> സിറിൽ ജോൺ നാഷണൽ സർവ്വീസ് ടീം ചെയർമാൻ


മുംബൈ: 2016 ജൂൺ മാസം മുതൽ 2019 മെയ് മാസം വരെയുള്ള കാലഘട്ടത്തിലേക്കുള്ള നാഷണൽ സർവ്വീസ് ടീം ചെയർമാനായി ഡൽഹിയിൽ നിന്നുള്ള സിറിൾ ജോണിനെ തിരഞ്ഞെടുത്തു. മുംബൈയിലെ സെന്റ് പയസ് സെമിനാരിയിൽ നടന്ന നാഷണൽ സർവ്വീസ് ടീം യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. കാത്തലിക്ക് കരിസ്മാറ്റിക്ക് നവീകരണത്തിന്റെ എപ്പിസ്‌കോപ്പൽ അഡൈ്വസറായ മീററ്റ് ബിഷപ് റൈറ്റ് റവ. ഫ്രാൻസിസ് കാലിസ്റ്റിന്റെ മേൽനോട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇന്ത്യയിലെ കരിസ്മാറ്റിക്ക് നവീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന 'നാഷണൽ കാത്തലിക്ക് കരിസ്മാറ്റിക്ക് റിന്യൂവൽ സർവീസസിന്' നേതൃത്വം നൽകുന്നത് നാഷണൽ സർവ്വീസ് ടീമാണ്.

201619616കേരളത്തിൽ നിന്ന് എംഎസ്എംഐ സന്യാസിനി സിസ്റ്റർ നിർമൽ ജ്യോതിയും സന്തോഷ് തലച്ചിറയും നാഷണൽ സർവ്വീസ് ടീമിൽ അംഗങ്ങളാണ്. സ്ഥാനമൊഴിയുന്ന എൻഎസ്റ്റി ചെയർമാൻ ഫാ. ജോസ് അഞ്ചാനിക്കൽ ഒരു വർഷത്തേക്ക് എക്‌സ് ഒഫീഷ്യോ മെമ്പറായി തുടരും.

അന്താരാഷ്ട്ര കത്തോലിക്ക കരിസ്മാറ്റിക്ക് നവീകരണ ശുശ്രൂഷകൾ ഏകോപിപ്പിക്കുന്ന ഐസിസിആർഎസിലെ അംഗവും വൈസ് പ്രസിഡന്റുമായിരുന്ന സിറിൽ ജോൺ 2001 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ നാഷണൽ സർവ്വീസ് ടീമിന്റെ ചെയർമാനായി പ്രവർത്തിച്ചിരുന്നു. പ്രാദേശിക തലത്തിലും രൂപതാ തലത്തിലുമുള്ള സർവ്വീസ് ടീമുകളിലൂടെയും രൂപതകളിലെ പ്രതിനിധികളുടെയും രൂപതയിലെ പ്രതിനിധികളിലൂടെയും ഇന്ത്യയിലെ 163 രൂപതകളുമായി നാഷണൽ സർവ്വീസ് ടീം ബന്ധം പുലർത്തുന്നുണ്ട്.

Source: Sunday Shalom