News >> ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ നാമകരണ രേഖകൾ കൈമാറി

ചങ്ങനാശേരി: അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ നാമകരണ നടപടികളുടെ അതിരൂപതതല അന്വേഷണത്തിന്റെ രേഖകൾ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് സാൽവത്തോരെ പെനാക്കിയോത്ത് സമർപ്പിച്ചു. ഡൽഹിയിലെ വത്തിക്കാൻ സ്ഥാനപതിയുടെ കാര്യാലയത്തിൽ നിന്ന് പിന്നീട് വത്തിക്കാനിലെ വിശുദ്ധർക്ക് വേണ്ടിയുളള കാര്യാലയത്തിലേക്ക് രേഖകൾ കൈമാറും. അതിരൂപത നാമകരണ നടപടികളിടെ ഡ്രൈബൂണലിന്റെ നോട്ടറി ഫാ.തോമസ് പ്ലാപ്പറമ്പിൽ, ഹിസ്റ്റോറിക്കൽ കമ്മീഷൻ ചെയർമാൻ റവ.ഡോ.ജോസഫ് കൊല്ലാറ, അതിരൂപത നാമകരണ നടപടികളുടെ കോർഡിനേറ്റർ റവ.ഡോ. ടോം കൈനിക്കര എന്നിവരുടെ നേതൃത്വത്തിലാണ് രേഖകൾ കൈമാറിയത്. Source: Sunday Shalom